സൗദി സ്വദേശിവല്‍ക്കരണത്തില്‍ 12 മേഖലകളിൽ ഇളവ് നല്‍കാന്‍ തീരുമാനം
സൗദിയുടെ സ്വദേശിവല്‍ക്കരണം അനുദിനം പിടിമുറുക്കുമ്പോൾ തന്നെ എന്നാല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകളില്‍ ഇളവുകൾ ഏർപ്പെടുത്താൻ സൗദി മന്ത്രാലയം നീക്കം നടത്തുന്നതായി റിപ്പോർട് . സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ളതുള്‍പ്പടെയുള്ളയുള്ള ജോലികളില്‍ കടും പിടുത്തം വേണ്ടെന്നാണ് നിലപാട്. ഇത്തരം ജോലികളിൽ വിദേശികളെ നിലനിര്‍ത്താനാണ് ആലോചിക്കുന്നത് .
ആകെ ഉള്ള ജോലിക്കാരിൽ നിശ്ചിത നമ്പർ സ്വദേശികൾ ഉണ്ടെങ്കിൽ സാങ്കേതിക മികവ് വേണ്ട ജോലികളിൽ വിദേശികളെ നിയമിക്കാനാണ് നീക്കമെന്ന് അറിയുന്നു.
സെപ്റ്റംബറില്‍ വരാനിരിക്കുന്ന സമ്പൂര്‍ണ സ്വദേശിവത്കരണത്തില്‍ ഇളവുണ്ടാകുമെന്ന് സൗദിവല്‍ക്കരണത്തിന്റെ കരടു ഗൈഡില്‍ സൗദി തൊഴില്‍ മന്ത്രാലയം വിശദീകരിച്ചിരുന്നു. ഒപ്റ്റിക്കല്‍ ടെക്നീഷ്യന്‍, കാര്‍ മെക്കാനിക്ക്, വാച്ച് ടെക്നീഷ്യന്‍, ഇലക്ട്രിക്ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നന്നാക്കുന്നതുള്‍പ്പയുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് താല്ക്കാലികമായി തുടരാം. ടൈലര്‍, പാചകക്കാരന്‍, പലഹാര നിര്‍മാണ വിദഗ്ദര്‍ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സൗദിവല്‍ക്കരണത്തില്‍ ഇളവുണ്ടാകും.
കരടു ഗൈഡ് അനുസരിച്ച്ഒന്നോ രണ്ടോ ജീവനക്കാരന്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ സൗദികള്‍ക്കു മാത്രമാണ് ജോലി ചെയ്യാനാവുക. ഇതില്‍ കൂടുതലാണെങ്കില്‍ 70 ശതമാനം സൗദികളാകണം. ഇത് പ്രകാരം 2 ജീവനക്കാരുണ്ടെങ്കില്‍ ഒരാള്‍ സ്വദേശിയായിരിക്കണം. ബാക്കിയുള്ള സ്വദേശി വിദേശി അനുപാതം ഇനി പറയും പ്രകാരമാകണം.
മൂന്നോ നാലോ ജോലിക്കാര്‍ വേണ്ട സ്ഥാപനങ്ങളില്‍ രണ്ടു പേര്‍ സ്വദേശികളാകണം. അഞ്ചു പേര്‍ വേണ്ട സ്ഥാപനത്തില്‍ മൂന്ന് പേര്‍ സ്വാദേശികൾ ആയിരിക്കും. . ആറോ ഏഴോ ജോലിക്കാരുണ്ടെങ്കില്‍ അതില്‍ നാലും സ്വദേശികളാകണം. എട്ടു പേരുണ്ടെങ്കില്‍ അതില്‍ അഞ്ചും ഒമ്പതു പേരുണ്ടെങ്കില്‍ അതില്‍ ആറും സ്വദേശികളാകണം. പത്ത് പേരുണ്ടെങ്കില്‍ 7ഉം നൂറ് പേരുണ്ടെങ്കില്‍ അതില്‍ 70ഉം സൗദികളാകണമെന്ന് ചുരുക്കം.
കട തുറന്നാല്‍ മുഴുസമയം ഒരു സ്വദേശിയെങ്കിലും ഇനി നിര്‍ബന്ധമാണ്. ഇതനുസരിച്ച് ഇളവ് ലഭിച്ചാല്‍ പോലും 10 ല്‍ താഴെ ജീവനക്കാരുള്ള വിദേശികളുടെ ഭൂരിഭാഗം ചെറുകിട സ്ഥാപനങ്ങളും തുടരില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. അതിനിടെ പുതുതായി പ്രഖ്യാപിച്ച 12 മേഖലകളിലെ സ്വദേശിവത്കരണത്തിനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം തുടങ്ങി. സെപ്തംബറിലാണ് സ്വദേശിവത്കരണം ആരംഭിക്കുന്നത്. സ്വദേശിവത്കരണം തുടങ്ങാനിരിക്കെ വിദേശികളുടെ വിവിധ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയേക്കും.
12 മേഖലകളിലാണ് പുതുതായി സമ്പൂര്‍ണ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നതിനുള്ള തീരുമാന പ്രഖ്യാപനമുണ്ടായത് ജനുവരി 29 നാണ്. ഇതു പ്രകാരം സെപ്റ്റംബര്‍ 11നാരംഭിക്കുന്ന സ്വദേശിവത്കരണം കാര്‍,ബൈക്ക് ഷോറൂമുകള്‍, ഫര്‍ണിച്ചര്‍, പാത്ര കടകള്‍, വിവിധ വസ്ത്രാലയങ്ങള്‍ എന്നിവയ്ക്കാണ് ബാധകമുള്ളത്.
രണ്ടാം ഘട്ടം നവംബര്‍ 9നാണ്. വാച്ച്, കണ്ണട, ഇലക്ട്രിക്ഇലക്ട്രോണിക്സ് കടകളിലാകും ഇത്. മൂന്നാം ഘട്ടം ജനുവരി ഏഴിനാണ്. മെഡിക്കല്‍ ഉപകരണ സ്ഥാപനങ്ങള്‍, സ്പെയര്‍ പാര്‍ട്സ്, കെട്ടിട നിര്‍മാണ, കാര്‍പെറ്റ് കടകള്‍, ചോക്കലേറ്റ്പലഹാര കടകള്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണിത് ബാധകം.
സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ അഞ്ചു ലക്ഷം സൗദികള്‍ക്ക് തൊഴിലവസരമാണ് ലക്ഷ്യം. അതുകൊണ്ടു തന്നെ സെപ്റ്റംബറോടെ നിലവിലുള്ള വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കാനുള്ള നീക്കത്തിലാണ് ഭൂരിഭാഗം പ്രവാസികളും.
ഇതിനൊപ്പം ലെവി കൂടി ഇരട്ടിച്ചതോടെ തുച്ഛ വരുമാനമുള്ള പലര്‍ക്കും ഇരുട്ടടിയായി വരുമെന്ന് കരുതുന്ന ഇളവുകള്‍ പ്രാബല്യത്തിലായാല്‍ പോലും തുച്ഛം പേര്‍ക്കേ കാര്യമുണ്ടാകൂ എന്ന വിലയിരുത്തലിൽ പ്രവാസികൾ പലരും നാട്ടിലേക്ക് പോരാൻ തീരുമാനമെടുത്തു കഴിഞു. .
https://www.facebook.com/Malayalivartha