പിറന്ന നാടിനെ മറക്കാത്ത നന്മമരം; യൂസഫ് അലി നാട്ടികയിലൊരുക്കുന്നത്; 50 പാവങ്ങള്‍ക്ക് കിടുക്കന്‍ ഫ്ലാറ്റുകള്‍; യൂസഫ് അലി എന്ന മനുഷ്യ സ്നേഹി വീണ്ടും താരമാകുമ്പോള്‍;

ഒരു സാധാരണ മലയാളികുടുംബ പശ്ചാത്തലത്തില്‍ നിന്നും വളര്‍ന്നു അമേരിക്കന്‍ ഭീമന്‍ വാള്‍മാര്‍ടിനെ പോലെ 26ഓളം രാജ്യങ്ങളില്‍ ഏകദേശം 40,000 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന വ്യവസായ ശൃംഖലയുടെ ഉടമയാകാന്‍ യൂസഫ് അലിക്ക് അടിസ്ഥാനമായത് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നുമുള്ള ബിരുദമല്ല എന്നോര്‍ക്കണം. എല്ലാം അദേപത്തിന്റെ നല്ല മനസ്സിനു കിട്ടിയ അംഗീകാരമാണന്നേ അദേഹത്തെ അടുത്തറിയാവുന്ന എല്ലാവരും പറയുകയുള്ളൂ. പ്രശസ്തമായ വ്യാപാര ശൃംഖല ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിക്കുമ്പോഴും സ്വന്തം നാടിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് എം.എ.യൂസഫലി. സ്വന്തം നാടായ നാട്ടികയിലെ പാവങ്ങള്‍ക്കായി പാര്‍പ്പിട സമുച്ചയം തീര്‍ത്തുനല്‍കാമെന്ന വാഗ്ദ്ദാനമാണ് അദ്ദേഹം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടിക പഞ്ചായത്തും ആസൂത്രണ സമിതിയും സംഘടിപ്പിച്ച ക്ഷേമവികസന ചര്‍ച്ചയുടെ ഉദ്ഘാടന ചടങ്ങിലാണ് നാട്ടിക പഞ്ചായത്തിലെ അമ്പതോളം പാവപ്പെട്ട കുടുംബങ്ങള്‍ക്കായി ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് അദ്ദേഹം വാക്കുനല്‍കിയിരിക്കുന്നത്. ഈ വാഗ്ദ്ദാനം പാലിക്കുന്നതിനായി രണ്ട് കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഫ്ളാറ്റ് എവിടെ നിര്‍മ്മിക്കണമെന്നും അതിനായുള്ള ഭൂമിയും അധികൃതര്‍ കണ്ടെത്തി നല്‍കണം കൂടാതെ പാര്‍പ്പിടം ആവശ്യമുള്ള അമ്പത് ഗുണഭോക്താക്കളുടെ പട്ടികയും പഞ്ചായത്ത് തയ്യാറാക്കണം. ഇത്രയും ചെയ്തു നല്‍കിയാല്‍ അതിമനോഹരമായ ഫ്ളാറ്റ് നിര്‍മ്മിച്ച് ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. ഇതു കൂടാതെ കേവലം മൂന്നുമാസത്തിനകം നാട്ടിക ബീച്ചില്‍ കുട്ടികള്‍ക്കായി പാര്‍ക്കും തയ്യാറാക്കുമെന്ന് എം.എ.യൂസഫലി വാഗ്ദ്ദാനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായ ചടങ്ങില്‍ ടി.എന്‍.പ്രതാപന്‍ എം.പി, ഗീതഗോപി എം.എല്‍.എ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യവസായിയായിട്ടും. തന്റെ ജോലിക്കാരെ കുറിച്ചുള്ള കണക്കും അരുടെ അവശ്യങ്ങശളും അറിയാവുന്ന മറ്റൊരു മുതലാളി ലോകത്തില്‍ തന്നെ ഉണ്ടാകില്ല. ഫോര്‍ബ്സ് വീക്കിലി തന്നെ തെരഞ്ഞെടുത്ത നൂറോളും സമ്പന്നരില്‍ ഒരാളായ യൂസഫ് അലി എത്രപേര്‍ക്ക് തൊഴില്‍ കൊടുക്കുന്നു എന്നു പരിശോധിക്കാം. യൂസഫ് അലിയുടെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്യുന്നവരില്‍ അധികവും അവിദഗ്ധ തൊഴിലാളികളാണ്. ഇതില്‍ തന്നെ അധികം പേരും ഡിഗ്രി +2 പത്താം ക്ലാസ് അല്ലെങ്കില്‍, അതിനും താഴോട്ട് വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതും ഈ കൊടുങ്ങല്ലൂരുകാരുകാരന്‍ തന്നെയാണ്.
ഈയുള്ളവന്‍ യുസഫ് അലിയെ കാണുന്നത് ഒരു മലയാളിക്കു ചേരും വിധം 'വെല്‍ ഡ്രെസ്സ്ഡ് വിത്ത് ടൈ' ഇമേജിലാണ്. തൊഴിലാളികള്‍ക്ക് എല്ലാ മാസവും കൃത്യമായ ശമ്പളം കൊടുക്കുന്ന ഒരു 'മുതലാളി'. ഗ്രാമപ്രദേശങ്ങളില്‍ നിന്നും ചിലര്‍ ബസുകള്‍ വാടകയ്ക്കെടുത്തു ഒരു ടൂര്‍ ആയി കൊച്ചി ലുലുമാള്‍ കാണാനെത്തുന്നു. കേരളത്തിലൊരു ഗള്‍ഫ് എന്നാണ് ഇവരുടെ കാഴ്ചപാട്. ആഘോഷമായി ലുലുവില്‍ വരുന്നവരെ ഈയുള്ളവന്‍ കണ്ടിട്ടുമുണ്ട്. ആകെ അന്തംവിട്ടപോലെയുള്ള ഭാവങ്ങളായിരിക്കും പലര്‍ക്കും ഉണ്ടാവുക. ഇത്തരത്തിലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. ഒരു മാസ്സ് റിക്രൂട്മെന്റ് കാണിച്ചു ഇടിച്ചു കാണിക്കേണ്ട ഒരാളല്ല ഈ വ്യവസായി. മലയാളിക്കു തന്നാല്‍ ആവുംവിധം മനസ്സറിഞ്ഞു സഹായങ്ങള്‍ ചെയ്യുന്ന ഒരു നല്ല മനുഷ്യന്‍ കൂടിയാണ് ഈ വ്യവസായി. ഇനിയും പല നിയോഗങ്ങളും ഈ മനുഷ്യനില്‍ ശേഷിച്ചിരിക്കുന്നു എന്നുള്ളത് വസ്തുത മാത്രമാണ്.
https://www.facebook.com/Malayalivartha