ഒമാനില്‍ ഇന്ത്യന്‍ പ്രവാസികളുടെ ആത്മഹത്യാ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്

രാജ്യത്തെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയിലെ ആത്മഹത്യാനിരക്ക് കുറഞ്ഞതായി കണക്കുകള്‍. 2013ലെ കണക്കെടുക്കുമ്പോള്‍ പ്രതിമാസം ശരാശരി അഞ്ച് ഇന്ത്യക്കാര്‍ വീതമാണ് ആത്മഹത്യ ചെയ്തിരുന്നത്.
എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷം പ്രതിമാസം മൂന്ന് എന്ന നിരക്കിലേക്ക് താഴ്ന്നതായി ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിച്ച കണക്കുകള്‍ കാണിക്കുന്നു. 2013ല്‍ 54 ഇന്ത്യക്കാരാണ് ഒമാനില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 34 ആയി താഴ്ന്നു. മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ ആത്മഹത്യാ നിരക്ക് പ്രതിവര്‍ഷം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍. 2012ല്‍ 63 പേരാണ് സ്വയം മരണത്തിന്റെ വഴി സ്വീകരിച്ചത്. രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തിലും തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ട്.
2014 ഒടുവിലത്തെ കണക്കെടുക്കുമ്പോള്‍ 603,473 പ്രവാസികളാണ് രാജ്യത്തുള്ളത്. 2013 ഒടുവില്‍ 599,473 പ്രവാസി ഇന്ത്യക്കാരാണുണ്ടായിരുന്നത്. എംബസിക്കൊപ്പം സാമൂഹിക പ്രവര്‍ത്തകരുടെയും സംയുക്ത പ്രവര്‍ത്തനമാണ് ആത്മഹത്യാനിരക്ക് കുറക്കാന്‍ വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍. പ്രവാസികളില്‍ ഇന്ത്യക്കാര്‍ക്കിടയിലാണ് ആത്മഹത്യാ പ്രവണത കൂടുതലായി കാണപ്പെടുന്നത്. ആത്മഹത്യാ നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാന്‍ വിപുലമായ ബോധവത്കരണ പദ്ധതികളാണ് എംബസിയും സാമൂഹിക സംഘടനകളും നടത്തുന്നത്. ഇതിന്റെ ഭാഗമായി എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഹെല്‍പ്ലൈനില്‍ വിളിച്ചാല്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























