വഴക്കിടാത്ത, മര്‍ദിക്കാത്ത റൊമാന്റിക്കായ, സ്‌നേഹസമ്പന്നനായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം അഭ്യര്‍ത്ഥിച്ച് യുവതി

സ്‌നേഹമില്ലെന്ന പേരുപറഞ്ഞ് വിവാഹമോഹനം നേടുന്നവയാണ് പല കേസുകളും. എന്നാല്‍ ദുബായില്‍ നടന്നത് തികച്ചും വ്യത്യസ്തമായ കേസാണ്. ഭര്‍ത്താവ് അമിതമായ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നെന്ന പരാതിയുമായി യുവതി രംഗത്ത്. വളരെ റൊമാന്റിക്കായ ഒരു തവണ പോലും വഴക്കിടാത്ത ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടാണ് യുവതി കോടതിയിലെത്തിയിരിക്കുന്നത്. സംഭവം നടന്നത് യുഎഇയിലാണ്.
വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായെന്നും എന്നാല്‍ ഇതുവരെ ഒരിക്കല്‍ പോലും ഭര്‍ത്താവ് തന്നോട് വഴക്കിടുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് യുവതി നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പറയുന്നു. ഇന്നേവരെ ഒരിക്കല്‍ പോലും ഭര്‍ത്താവ് വഴക്കിട്ടിട്ടില്ല. വീട്ടുകാര്യങ്ങളില്‍ എല്ലാം തന്നെ സഹായിക്കുന്നു, തനിക്കുള്ള ഭക്ഷണം പോലും തയാറാക്കി തരുന്നു. ഇങ്ങനെ കൂടുതല്‍ സ്‌നേഹം തരുന്ന ഒരാളെ തനിക്ക് വേണ്ടെന്നാണ് വിവാഹ മോചനത്തിനായി നല്‍കിയ ഹര്‍ജിയില്‍ ഭാര്യ പറയുന്നത്.
താന്‍ ആരോഗ്യപരമായ ചര്‍ച്ചകളും തര്‍ക്കങ്ങളുമൊക്കെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ അങ്ങനെ യാതൊന്നും സംഭവിക്കുന്നില്ല. ഒരു വര്‍ഷത്തെ ജീവിതം നരകം പോലെയാണ് തോന്നുന്നത്. ഭര്‍ത്താവ് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയാണെന്നും ഇവര്‍ കോടതിയെ ബോധിപ്പിച്ചു.
ഒരുദിവസമെങ്കിലും വഴക്കിട്ട് നില്‍ക്കണമെന്നാണ് തന്റെ ആഗ്രഹം പക്ഷെ വിവാഹജീവിതത്തില്‍ ഇതുവരെ വഴക്കുണ്ടായിട്ടില്ല. ഇനിയിപ്പോള്‍ പിണങ്ങാനായി അങ്ങോട്ട് ദേഷ്യപ്പെട്ടാലോ ഭര്‍ത്താവ് തന്നെ സമ്മാനങ്ങള്‍ തന്ന് സന്തോഷിപ്പിക്കുകയാണ് പതിവെന്നും യുവതി കോടതിയില്‍ പറഞ്ഞു.
അതേസമയം, ഭാര്യ കേസ് നല്‍കിയതറിഞ്ഞിട്ടും ദേഷ്യപ്പെടാനോ നിരാശനാകാനോ തയ്യാറാകാത്ത ഭര്‍ത്താവ് നല്‍കിയ മറുപടിയും സ്‌നേഹത്തില്‍ പൊതിഞ്ഞായിരുന്നു. ഭാര്യയോട് ദേഷ്യമൊന്നുമില്ല. തനിക്ക് വിവാഹമോചനം വേണ്ട. താന്‍ ഉത്തമ ഭര്‍ത്താവാകാനാണ് ശ്രമിച്ചതെന്നും തന്റെ തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി തരണമെന്നും ഭര്‍ത്താവ് ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha























