കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി ദാരുണാന്ത്യം ; സംഭവം ദുബായിൽ

അവധി ദിനമായ വെള്ളിയാഴ്ച രാവിലെ ഖിസൈസിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു യുവാവ്. കണ്ണൂർ തളിപ്പറമ്പ് പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ ഹൗസിൽ ഷാമിൽ (33) ആണ് മരിച്ചത്.
ദുബായിലെ സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് എൻജിനീയറാണ് ഷാമിൽ. ഷാമിലിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം തിങ്കളാഴ്ച പുലർച്ചെ 2.20നുള്ള വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ റിയാസ് കൂത്തുപറമ്പ് പറഞ്ഞു. പിതാവ്: കൃഷ്ണൻ. മാതാവ്: ഗീത. സഹോദരി: ഷൈമ. ഉച്ചയ്ക്ക് 12ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
https://www.facebook.com/Malayalivartha
























