ബിഗ് ടിക്കറ്റിൽ കോടിപതികളായി കിളിപോയ 22 മലയാളികൾ

ദുബായ് ഭാഗ്യ നിര്ഭാഗ്യങ്ങളുടെ കാഴ്ചകളാണ് പ്രവാസികൾക്ക് സമ്മാനിക്കുന്നത്. അങ്ങനെ ബിഗ് ടിക്കറ്റ് വഴി 22 മലയാളികൾക്ക് ഭാഗ്യം വന്നു ചേർന്നിരിക്കുന്നതാണ്. അങ്ങനെ ബുദാബിയില്‍ മാസംതോറും 1,500 ദിര്‍ഹം അതായത് ഏകദേശം 28,876 രൂപ മാത്രം ശമ്പളം വാങ്ങുന്നവരാണ് ആ 22 പേരും. കുടുംബം പുലര്‍ത്താനായി അന്യനാട്ടില്‍ ജോലിക്കെത്തിയവര്‍ ആണ്. ഷെയറിട്ട പണം കൊണ്ട് അബുദാബി ബിഗ് ടിക്കറ്റ് വാങ്ങിയപ്പോഴും വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല താനും. എന്നാല്‍ 15 തവണ കൈവിട്ടുപോയ ഭാഗ്യം അവര്‍ക്കൊപ്പമായിരുന്നു. ലോട്ടറി നറുക്കെടുത്തപ്പോള്‍ കിട്ടിയത് ബമ്പര്‍ സമ്മാനം ആയിരുന്നു. അതോടൊപ്പം തന്നെ ലഭിച്ചത് അവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്തത്ര വലിയ തുകയും.
മലയാളിയായ ശ്രീനു ശ്രീധരന്‍ നായരുള്‍പ്പെടെ 25 പേര്‍ ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. മാസശമ്പളത്തില്‍ നിന്ന് 22 പേര്‍ 25 ദിര്‍ഹം (481 രൂപ) വീതം ഷെയറിട്ടതായിരുന്നു തുടക്കം. ബാക്കിയുള്ള രണ്ട് പേര്‍ അതിലും കൂടുതല്‍ തുകയും ടിക്കറ്റിനായി നല്‍കിയിരുന്നു. എന്നാൽ നറുക്കെടുത്തപ്പോള്‍ അവരെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയായിരുന്നു. 1.5 കോടി ദിര്‍ഹം, ഏകദേശം 28.87 കോടി രൂപയാണ് ഒന്നാം സമ്മാനമായി ഇവര്‍ക്ക് ലഭിച്ചത് തന്നെ.
അതോടൊപ്പം തന്നെ സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ ശ്രീനുവിനെ വിളിച്ചപ്പോള്‍ ആദ്യം നമ്പര്‍ തെറ്റാണെന്നാണ് മറപടി ലഭിച്ചത്. പിന്നീട് നാടകീയമായാണ് വിജയികളെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെ ഓണ്‍ലൈനിലൂടെ എടുത്ത 098165 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 11 വിജയികളും ഇന്ത്യക്കാരാണ്. അതേസമയം ഇവരില്‍ പകുതിയിലേറെ മലയാളികളുമാണെന്നതാണ് മറ്റൊരു യാദൃശ്ചികത. രണ്ടാം സമ്മാനമായ ബിഎംഡബ്ല്യു സീരീസ് 9 ലഭിച്ചത് നിഷാദ് റഹീമിന് തന്നെയാണ്.
https://www.facebook.com/Malayalivartha