സൗദിയിലെ പെട്രോൾ പമ്പിൽ മലയാളി യുവാവ് കുഴഞ്ഞ് വീണു മരിച്ചു

സൗദിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാന്‍ വാഹനവുമായെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചതായുള്ള വാർത്തയാണ് പ്രവാസ ലോകത്ത് നിന്നും പുറത്തേക്ക് വരുന്നത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം അബുഹദ്‌രിയ എന്ന സ്ഥലത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം നടന്നതായി വ്യക്തമാക്കുന്നത്. മലപ്പുറം, വേങ്ങര കണ്ണാട്ടിപ്പടി പരപ്പൻചിന സ്വദേശി ബിബീഷാണ് (38) കുഴഞ്ഞുവീണു മറിക്കാൻ ഇടയായത്. കുഴഞ്ഞ് വീണ ബിബീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ട്രെയ്‌ലർ ഡ്രൈവറായ ബിബീഷ് ചൊവ്വാഴ്ച രാവിലെ ദമ്മാമിൽ നിന്നും ജുബൈലിലേക്ക് ലോഡുമായി പോകുന്ന വഴിയിലാണ് അബു ഹദ്‌രിയയിലെ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വേണ്ടി കയറിയത്. അവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയാണ് ഉണ്ടായത്. ഇതേതുടർന്ന് ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയാണ് ഉണ്ടായത്. അതോടൊപ്പം തന്നെ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ അയ്യപ്പനാണ് പിതാവ്. അമ്മ യശോദ. ഭാര്യ: ബീന. മക്കൾ: അശ്വജിത്, ആർദ്ര ലക്ഷ്മി എന്നിവരാണ്.
https://www.facebook.com/Malayalivartha