ഒമാനിൽ മുന്നിൽ ഇന്ത്യ ഒന്നാമത്; നേട്ടം കരസ്ഥമാക്കി പ്രവാസികൾ, ഇതാണ് നേട്ടം

പ്രവാസികൾ ഇന്ത്യയുടെ തന്നെ അഭിമാനമായി മാറുന്ന കാഴ്ചയാണ് ഈയിടെയായി പുറത്തേക്ക് വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ഒമാനിലെ വിദേശ നിക്ഷേപകരിൽ ഇന്ത്യൻ സ്ഥാപനങ്ങൾ മുന്നിലെന്ന് റിപ്പോര്‍ട്ട് പുറത്ത്. ഇരുരാജ്യങ്ങളും തമ്മിൽ ഉള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ സംഘടിപ്പിച്ച വ്യാപാര വ്യവസായ സംഗമത്തിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത് തന്നെ. മുൻ വർഷത്തെ അപേക്ഷിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉള്ള വ്യാപാര തോതിൽ 6.7 % വർധനവ് രേഖപ്പെടുത്തിയതായി സ്പെഷ്യൽ ഇക്കണോമിക് സോൺ അദ്ധ്യക്ഷൻ യാഹ്യ സൈദ് അൽ ജബ്‌രി അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ 2017 ഇൽ ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര തോത് 4 ബില്യൺ അമേരിക്കൻ ഡോളർ ആയിരുന്നു , 2018 ഇൽ ഇത് 6.7 ബില്യൺ ഡോളർ ആയി ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അങ്ങനെ ഒമാൻ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുമായി 3200 ലതികം സ്ഥാപനങ്ങളും സംരംഭകരുമാണ് ഒമാനിലെ വ്യാപാര വ്യവസായ രംഗത്തുള്ളത്. അതിലൂടെ ഇരുമ്പ്,സ്റ്റീൽ, സിമെന്റ്, വളം, കേബിൾ , കെമിക്കൽസ്, തുണിത്തരങ്ങൾ എന്നി മേഖലകളിലാണ് ഇന്ത്യൻ കമ്പനികൾ സൊഹാർ, സലാല, ദുഃഖം എന്നിവടങ്ങളിലെ ഫ്രീ സോണുകളിൽ നിക്ഷേപം നടത്തിയിരിക്കുന്നത് എന്നാണ് വ്യക്തമാക്കുന്നത് തന്നെ.
ഇതേതുടർന്ന് ഇരു രാജ്യങ്ങള്‍, എല്ലാ മേഖലയിലും നില നിര്‍ത്തി പോരുന്ന ധാരണകൾ വ്യാപാര ബന്ധം കൂടുതല്‍ മെച്ചപെടുത്തുവാന്‍ സാധിക്കുന്നുവെന്ന് സാധിക്കുമെന്ന് , ദുഃഖം സ്പെഷ്യൽ ഇക്കണോമിക് സോൺ അദ്ധ്യക്ഷൻ യാഹ്യ സൈദ് അൽ ജബ്‌രി പറഞ്ഞു. ഒമാനും ഇന്ത്യയും തമ്മില്‍ ഉള്ള വ്യാപാര വ്യവസായ മേഖല മെച്ചപെടുന്നതിന്റെ പ്രധാന ഘടകം, രാജ്യങ്ങളുടെ വ്യോമ നാവിക തുറമുഖങ്ങള്‍ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നു എന്നത് പ്രധാന ഘടകമാണെന്ന് സംഗമത്തിൽ പങ്കെടുത്ത ഗുജറാത്ത് ഊർജ മന്ത്രി സൗരബ് ഭായ് പട്ടേൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സ്ഥാനപതിയോടൊപ്പം ഓമനിലെയും ഇന്ത്യയിൽ നിന്നുമുള്ള 250 ലധികം വ്യാപാരി വ്യവസായികൾ സംഗമത്തിൽ പങ്കെടുക്കവെയായിരുന്നു ഇന്ത്യയുടെ ഇത്തരത്തിലുള്ള നേട്ടം വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha