ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 30 നഗരങ്ങളിൽ ദുബായിയും അബുദാബിയും ഇടംനേടി....അതേസമയം ലോകത്തിലെ ഏറ്റവും ജീവിതച്ചെലവ് ഏറിയ നഗരങ്ങളിലും ഈ നഗരങ്ങൾ ഉണ്ട്.. ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളെയെല്ലാം ജീവിതച്ചെലവിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ ക്രമീകരിക്കുമ്പോൾ ആദ്യ 50-നുള്ളിലാണ് ദുബായിയും അബുദാബിയും....

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 30 നഗരങ്ങളിൽ ദുബായിയും അബുദാബിയും ഇടംനേടി....അതേസമയം ലോകത്തിലെ ഏറ്റവും ജീവിതച്ചെലവ് ഏറിയ നഗരങ്ങളിലും ഈ നഗരങ്ങൾ ഉണ്ട്.. ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളെയെല്ലാം ജീവിതച്ചെലവിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ ക്രമീകരിക്കുമ്പോൾ ആദ്യ 50-നുള്ളിലാണ് ദുബായിയും അബുദാബിയും....
ഇ.സി.എ. ഇന്റർനാഷണലിന്റെ റിപ്പോർട്ടുപ്രകാരം ഗൾഫ് രാജ്യങ്ങളിലെല്ലാം പൊതുവെ ജീവിതച്ചെലവ് കൂടിയിരിക്കുകയാണ്. പട്ടികയിൽ നേരത്തേ 49-ാം സ്ഥാനത്തായിരുന്നു ദുബായ് . എന്നാൽ ഇപ്പോൾ ദുബായിയുടെ സ്ഥാനം 30 ലേക്ക് ഉയർന്നു. നേരത്തെ 54-ാമത് ആയിരുന്ന അബുദാബി ഇപ്പോൾ 40-ാം സ്ഥാനത്താണ്......
രാഷ്ട്രീയം, സാമ്പത്തികം, സാംസ്‌കാരികം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുസേവനം, ഗതാഗതം, വിനോദം, കൺസ്യൂമറിസം, ഭവനനിർമാണം, പരിസ്ഥിതി എന്നിങ്ങനെ 39 വിഭാഗങ്ങളിൽ നടത്തിയ പഠനത്തിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവുംഉയർന്ന ജീവിതനിലവാരമുള്ള നഗരമായി ദുബായ് ഒന്നാംസ്ഥാനത്താണ്
1998-നും 2018-നും ഇടയിൽ 12 ശതമാനം വർധനയാണ് ദുബായുടെയും അബുദാബിയുടെയും ജീവിത നിലവാര സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.... അതോടൊപ്പം പക്ഷെ ജീവിതച്ചെലവും കുതിച്ചുയർന്നിട്ടുണ്ടെന്നു മാത്രം
ദോഹ, മനാമ, മസ്കറ്റ്, റിയാദ്, കുവൈത്ത്, ജിദ്ദ എന്നിവയും ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ചെലവേറിയതായി കണക്കാക്കുന്നു... ഡോളറിനെതിരേ അറബ് കറൻസികൾ മെച്ചപ്പെട്ട മൂല്യം കൈവരിച്ചതും വിദേശ സഞ്ചാരികൾക്ക് ചെലവ് കൂടാനുള്ള പ്രധാനകാരണമായിട്ടുണെന്നാണ് വിലയിരുത്തൽ
എണ്ണവില പിന്നെയും താഴേക്ക് പതിക്കുന്ന സാഹചര്യത്തിൽ പുതിയ നികുതികൾ ചുമത്താൻ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്....എണ്ണവില അടുത്തെങ്ങും വർധിക്കില്ലെന്നും ഇലക്‌ട്രോണിക് വാഹനങ്ങളുടെ വരവോടെ വില കുറയാനുള്ള സാധ്യതയുണ്ട് എന്നുമാണ് വിലയിരുത്തൽ. ...
യു.എ.ഇ, ബഹ്‌റൈൻ, സൗദി എന്നിവിടങ്ങളിൽ വാറ്റ് നിലവിലുണ്ട്. യു.എ.ഇ.യിൽ ഡിസംബർ മുതൽ മധുരപാനീയങ്ങൾ, സിഗരറ്റ് എന്നിവക്ക് നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വീണ്ടും വിലക്കയറ്റത്തിന് കാരണമാകും .സാധനവിലകൾ കുതിച്ചുയരുന്നതിലും പ്രവാസികൾ ആശങ്കയിലാണ്. ജീവിതച്ചെലവ് വർധിച്ചാൽ ഏറ്റവുമാദ്യം തകരുന്നത് ചെറിയ വരുമാനത്തിൽ തൊഴിലെടുക്കുന്ന പ്രവാസികളായിരിക്കും ..
ആഗോളതലത്തിലെ കണക്കെടുക്കുമ്പോൾ തുർക്ക്‌മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഗാബാത്ത് ആണ് ലോകത്ത് ഏറ്റവും ചെലവേറിയ നഗരം..... ടോക്കിയോ ചെലവേറിയ രണ്ടാമത്തെ നഗരമായി തുടരുന്നു. സൂറിച്ച്, ജനീവ, ബാസൽ-ഹോങ്കോങ്ങ്, യോകോഹാമ,ടെൽ അവീവ്, നാഗോയ എന്നിവയാണ് ചെലവേറിയ മറ്റ് നഗരങ്ങൾ.......
https://www.facebook.com/Malayalivartha