പുതുവർഷ രാവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ തെളിഞ്ഞത് ഒരു പ്രണയാഭ്യർത്ഥന... 'ലോര്‍ദന, എന്നെ വിവാഹം കഴിക്കാമോ?' ജര്‍മന്‍ പൗരനായ സെര്‍ജെ ഷാന്‍ഡർ തന്റെ പ്രണയിനി ലോര്‍ദനയോടുള്ള സ്നേഹം പറഞ്ഞത് ലക്ഷങ്ങളെ സാക്ഷിയാക്കി

പുതുവർഷ രാവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ തെളിഞ്ഞത് ഒരു പ്രണയാഭ്യർത്ഥന... 'ലോര്‍ദന, എന്നെ വിവാഹം കഴിക്കാമോ?' ജര്‍മന്‍ പൗരനായ സെര്‍ജെ ഷാന്‍ഡർ തന്റെ പ്രണയിനി ലോര്‍ദനയോടുള്ള സ്നേഹം ലക്ഷങ്ങളെ സാക്ഷിയാക്കി പറഞ്ഞു...
പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള വെടിക്കെട്ടും ലേസര്‍ ഷോയും തുടങ്ങുന്നതിന് തൊട്ട് മുൻപാണ് ജര്‍മന്‍ പൗരനായ സെര്‍ജെ ഷാന്‍ഡര്‍ തന്റെ പ്രണയിനിക്കായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തില്‍ അപ്രതീക്ഷിത സമ്മാനമൊരുക്കിയത്..
ചെവ്വാഴ്ച വൈകുന്നേരം 7.30 മണിയോടെയാണ് ലോര്‍ദന, എന്നെ വിവാഹം കഴിക്കാമോയെന്ന ജര്‍മന്‍ ഭാഷയിലുള്ള അഭ്യര്‍ത്ഥന ഷാന്‍ഡര്‍ നടത്തിയത്.. സെക്കന്റുകള്‍ മാത്രമാണ് സന്ദേശം ദൃശ്യമായതെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ അടക്കം ബുര്‍ജ് ഖലീഫയിലെ ആഘോഷങ്ങള്‍ തത്സമയം വീക്ഷിച്ചുകൊണ്ടിരുന്ന ലോകമെമ്പാടുമുള്ള ആളുകള്‍ അതിന് സാക്ഷിയായി...
പുതുവര്‍ഷാഘോഷത്തിനിടെയുള്ള പ്രണയാഭ്യര്‍ത്ഥനയോട് കാമുകിയുടെ പ്രതികരണം എന്തെന്നറിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ എല്ലാവരും...ഇതിനായി ഷാന്‍ഡറുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന് എമാര്‍ പബ്ലിക് റിലേഷന്‍ ആന്റ് മാര്‍ക്കറ്റിങ് വിഭാഗം പറഞ്ഞു..
യുഎഇയിലെ താമസക്കാരും സന്ദര്‍ശകരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി അയച്ച മറ്റ് നിരവധി ആശംസാ സന്ദേശങ്ങളും കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. # EmaarNYE2020 എന്ന ഹാഷ്ടാഗിലൂടെ പോസ്റ്റ് ചെയ്ത സന്ദേശങ്ങളാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. കൃത്യം പന്ത്രണ്ടു മണിക്ക് തന്നെ പുതു വത്സരത്തെ വരവേറ്റു ദീപാലംകൃതമായിരുന്നു ബുര്‍ജ് ഖലീഫ..
ദുബൈ നഗരത്തിലാണ് ഏറ്റവും സജീവമായ പുതുവത്സര ആഘോഷങ്ങള്‍ അരങ്ങേറിയത്..25 കേന്ദ്രങ്ങളില്‍ വെടിക്കെട്ട് ഒരുക്കിയാണ് ദുബൈ നഗരം 2020നെ വരവേറ്റത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം കാണാന്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ തടിച്ചുകൂടി. ലേസർ ഷോയ്ക്കൊപ്പം ആകാശത്ത് നാദവർണപ്രപഞ്ചം തീർത്ത കരിമരുന്നു പ്രയോഗം കാണികൾക്ക് ആവേശമായി
ദുബൈ ഫ്രെയിമിലും ആദ്യമായി ഇത്തവണ വെടിക്കെട്ട് ഒരുക്കിയിരുന്നു. ഗ്ലോബല്‍ വില്ലേജ്, അല്‍സീഫ്, ഫെസ്റ്റിവെല്‍ സിറ്റി എന്നിവിടങ്ങള്‍ക്ക് പുറമെ അബൂദബി, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളിലും വര്‍ണാഭമായ കരിമരുന്ന് പ്രയോഗം നടന്നു. നാല് കിലോമീറ്റര്‍ ദൂരത്തില്‍ വെടിക്കെട്ട് ഒരുക്കി റാസല്‍ഖൈമ ഇക്കുറിയും റെക്കോര്‍ഡ് ഇട്ടു.
ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഗൾഫ് നാടുകളിൽ ഒരുക്കിയിരുന്നത്... ദുബായ് ബുർജ് അൽ അറബ്, പാം ജുമൈറ, ഫെസ്റ്റിവൽ സിറ്റി, ഗ്ളോബൽ വില്ലേജ്, യാസ് ഐലൻഡ് എന്നിവിടങ്ങളിലും പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ടിൽ പതിനാറ് അലങ്കാര നൌകകളിൽ നിന്നായിരുന്നു കരിമരുന്നു പ്രയോഗം
https://www.facebook.com/Malayalivartha