ഡിസംബെരിൽ നാടുകടത്തപെട്ടത് 883 പ്രവാസികൾ; തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് പ്രവാസികളെ നാടുകടത്തിയതെന്നു അധികൃതര്‍, ഇത് പ്രവാസികൾക്ക് ഒരു മുന്നറിയിപ്പ്

ഇക്കഴിഞ്ഞ ഡിസംബറില്‍ 833 പ്രവാസികളെ നാടുകടത്തിയാതായി ഒമാന്‍ അധികൃതർ അറിയിക്കുകയുണ്ടായി. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് പ്രവാസികളെ നാടുകടത്തിയതെന്നു അധികൃതര്‍ കൂട്ടിച്ചേർത്തു. ഇവര്‍ ഡിസംബര്‍ ഒന്നുമുതല്‍ 28 വരെയുള്ള കാലയളവില്‍ മസ്‍കത്ത് ഗവവര്‍ണറേറ്റില്‍ നിന്നുമാത്രം പിടിയിലായവരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഡിസംബര്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ ഇന്‍സ്‍പെക്ഷന്‍ കാമ്ബയിനില്‍ 644പേരാണ് അറസ്റ്റിലായത് തന്നെ. ഇതിനുംശേഷം 21 മുതല്‍ 28 വരെ നടന്ന പരിശോധനയില്‍ 189 പേരും പിടിയിലായിരുന്നു.
അതേസമയം ഡിസംബര്‍ 27നു ഒമാന്‍ മനുഷ്യശേഷി മന്ത്രാലയത്തിന്റെ പരിശോധന സംഘം 60 ലധികം അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയുണ്ടായി. റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ച് മന്ത്രാലയം പുലര്‍ച്ചെ മസ്കറ്റ്, സിദാബ്, അല്‍ ബസ്താന്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ തൊഴില്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയ 66 തൊഴിലാളികളാണ് പിടിയിലായത് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ഇവരില്‍ ഏഴ് വനിതാ തൊഴിലാളികളും ഉള്‍പ്പെടുന്നതായി മന്ത്രാലയം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha