ദുബായിയിലുള്ള ഭര്‍ത്താവിനെ കാണാന്‍ മകള്‍ക്കൊപ്പം എത്തിയതായിരുന്നു... കാത്തിരുന്നത് ആ വലിയ ഭാഗ്യം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ ഭാഗ്യശാലികളായി മലയാളികളായ അമ്മയും മകളും... അടിച്ചെടുത്തത് ആറേമുക്കാല്‍ ലക്ഷത്തിന്റെ സ്വര്‍ണ്ണം, വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം ചൊരിഞ്ഞ് ദുബായ്

വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം ചൊരിഞ്ഞ് ദുബായ്. ഇത്തവണ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലാണ് മലയാളികളായ അമ്മയ്ക്കും മകള്‍ക്കും ഭാഗ്യം സമ്മാനിച്ചത്. ദുബായിയിലുള്ള ഭര്‍ത്താവിനെ കാണാന്‍ മകള്‍ക്കൊപ്പം എത്തിയതായിരുന്നു മീനാക്ഷി. ഡിഎസ്‌എഫ് നറുക്കെടുപ്പില്‍ ഭാഗ്യസമ്മാനമായി ആറേമുക്കാല്‍ ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണമാണ് ഇരുവര്‍ക്കും ലഭിച്ചത്. ബംഗളൂരുവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനില്‍, മകള്‍ അര്‍ച്ചന എന്നിവര്‍ക്കാണു ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ദയ്‌റെ ഗോള്‍ഡ് സൂക്കിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയപ്പോള്‍ ഇവര്‍ക്കു ലഭിച്ച കൂപ്പണില്‍ നിന്നാണു സമ്മാനം ലഭിച്ചത്. ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരി ഒന്നുവരെ നറുക്കെടുപ്പ് നടത്തുന്നുണ്ട്. 25 സ്വര്‍ണനാണയങ്ങളാണു ഭാഗ്യശാലിക്കു ലഭിക്കുക. നാളെ മുതല്‍ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക സമ്മാനമായി അഞ്ച് സ്വര്‍ണനാണയങ്ങളും ലഭിക്കും.
https://www.facebook.com/Malayalivartha