കൊറോണക്ക് പിന്നാലെ വരുന്നൂ ലാസ്സ പനി....ഇത് എബോള കുടുംബത്തിലെ വൈറസ്

ചൈനയിൽ കൊറോണ വ്യാപിക്കുന്നത് തടയാനുള്ള നടപടികൾ തുടരുന്നതിനു പിന്നാലെ ആഫ്രിക്കയിൽ നിന്നും വേറൊരു ഭീകരൻ പനി റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു .. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ആണ് ലാസ്സ വൈറല്‍ പനി പടര്‍ന്നുപിടിക്കുന്നത് . ജനുവരി ആദ്യം മുതല്‍ നൈജീരിയിൽ വൈറല്‍ പനി വ്യാപിക്കാന്‍ തുടങ്ങിയിരുന്നു ഇതേതുടർന്ന് 11 സംസ്ഥാനങ്ങിലായി ഇതുവരെ 29 പേര്‍ ലാസ്സ പനി ബാധിച്ച് മരിച്ചു. എബോളയ്ക്ക് കാരണമായ വൈറസിന്‍റെ കുടുംബത്തില്‍പെട്ട വൈറസാണ് പടർത്തുന്നത് എന്നാണു മെഡിക്കൽ റിപ്പോർട്ടുകൾ
നൈജീരിയിയില്‍ ഇതുവരെ ഇരുനൂറോളം ആളുകൾക്ക് ലാസ്സ വൈറല്‍ പനി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.. ഇവർ ചികിത്സയില്‍ കഴിയുകയാണെന്നു നൈജീരിയ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു.
തുടർന്ന് നൈജീരിയയില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം പ്രതിദിനം കൂടി വരുന്ന സാഹചര്യത്തില്‍ ദേശീയതലത്തില്‍ പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം തുറന്നിട്ടുണ്ട്. രാജ്യമെങ്ങും വൈറസ് പടര്‍ന്നുപിടിക്കുന്നതായാണ് റിപ്പോര്‍ട്ട്
ആഫ്രിക്ക കണ്ടെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി എബോള ആയിരുന്നു.. ഇപ്പോൾ ലാസ്സ പനിക്ക് കാരണമായിരിക്കുന്നതും എബോള വൈറസിന്‍റെ കുടുംബത്തില്‍ പെട്ട വൈറസുകൾ തന്നെയാണ് .. ഈ പനി ബാധിച്ചാല്‍ തലച്ചോറിലെ ധമനികള്‍ പൊട്ടിത്തെറിച്ചാണ് രോഗികള്‍ ഗുരുതരാവസ്ഥയിലാവുന്നത് . പണി അധികരിക്കുന്നതോടെ രോഗി മരണമടയും . മലേറിയയും ടൈഫോയിഡും പരത്തുന്നതും ഇതേ കുടുംബത്തിലെ വൈറസ് തന്നെയാണ്.
1969-ൽ വടക്കന്‍ നൈജീരിയയിലെ ലാസ്സ ടൗണിലാണ് ഈ വൈറല്‍ പനി ആദ്യമായി കണ്ടെത്തിയത്. ഇവിടെ പ്രത്യേക തരം വൈറല്‍ പനി പടര്‍ന്നു പഠിച്ചതിനെ തുടർന്നാണ് ഈ കണ്ടെത്തൽ ഉണ്ടായത് . അതിനുശേഷമാണ് ഈ പനിക്ക് ലാസ്സ പനി എന്ന് പേര് വന്നത്. 2016-ല്‍ ലൈബിരിയ, സിയെറ ലിയോണ്‍, ടോഗോ, ബെനിന്‍ എന്നിവിടങ്ങളിലും ലാസ്സ പനി റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. അന്ന് ഒമ്പത് പേരാണ് മരിച്ചത്
അതിനിടെ ചൈനയില്‍ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു......മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെയ് പ്രവിശ്യയിലാണ് പുതിയതായി 24 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.... 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതീയും ഹൂബെയ് പ്രവിശ്യയിൽ നിന്നാണ്
അതിവേഗം പടരുന്ന വൈറസിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. .. ഷാന്‍ഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളിള്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്...... തെക്കന്‍ പ്രവിശ്യകളായ ഗുവാങ്‌ഡോംഗ്, ജിയാങ്‌സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശന നിർദ്ദേശം നൽകിയിട്ടുണ്ട്
പടര്‍ന്നുപിടിക്കാനുള്ള വൈറസിന്റെ ശേഷി വര്‍ധിക്കുന്നതായാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ സാര്‍സിന് സമാനമായ അവസ്ഥയാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്..
അതിനോടൊപ്പമാണ് ഇപ്പോൾ ലാസ്സ പനിയും പടരുന്നത്
https://www.facebook.com/Malayalivartha