'എന്തൊരു കഷ്ടം' കൊറോണ ഭീതിയിൽ വിമാനങ്ങൾ നിർത്തലാക്കി; പിറന്നമണ്ണിൽ ആറടിപോലും ലഭിക്കാതെ പ്രവാസികളുടെ മൃതദേഹം ദുബായിൽ; ഏറെയും പ്രവാസി മലയാളികൾ

കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്യുന്നതോടെ യുഎഇയിൽ ജീവൻ പൊലിഞ്ഞ ഒട്ടേറെ മൃതദേഹങ്ങൾ അനിശ്ചിതമായി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ആയതിനാൽ തന്നെ ഗൾഫിലെ പ്രവാസികൾക്ക് പിറന്ന മണ്ണിലെ അന്ത്യനിദ്രയ്കയുള്ള കൊറോണക്കാലം വിലക്കുന്നത്. പ്രവാസലോകത്ത് മരിച്ചവരുടെ ഭൗതികശരീരങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാവാത്ത അവസ്ഥയാണ് എല്ലായിടത്തും തുടർന്നുപോകുന്നത്.
കൊറോണ വ്യാപനത്തെ തുടർന്ന് എല്ലാ വിമാനസർവീസുകളും റദ്ദുചെയ്തതോടെ ഉടലെടുത്ത ഈ പ്രതിസന്ധി പെട്ടെന്ന് അവസാനിക്കട്ടെ എന്ന പ്രാർഥനയിലാണ് പ്രവാസിജനത. പ്രിയപ്പെട്ടവർക്ക് ഒരു നോക്കു കാണാൻ പോലുമാകാതെ കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിൽ തന്നെ അടക്കം ചെയ്യുകയും ദഹിപ്പിക്കുകയും ചെയ്ത മൃതദേഹങ്ങളും ഒട്ടേറെയാണ് എന്നതും ഏറെ ദുഖകരം തന്നെയാണ്.
അതോടൊപ്പം തന്നെ നിലവിൽ ദുബായിൽ മാത്രം 13 മൃതദേഹങ്ങൾ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതും കാത്ത് മോർച്ചറിയിൽ സൂക്ഷിക്കുന്നതായി യുഎഇയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവരവരുടെ രാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോകാനുള്ള സേവനം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി വ്യക്തമാക്കുകയാണ്. മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളിൽ ഏറെയും മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാരുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാന സർവീസുകൾ അനിശ്ചിതത്വത്തിൽ ആയതിനാൽ തന്നെ കണ്ണീരടക്കി ഉറ്റവരെ ഈ മണ്ണിൽത്തന്നെ ഉറങ്ങാൻ അനുവദിക്കുകയാണിപ്പോൾ പലരും. എല്ലാ ഗൾഫ് രാഷ്ട്രങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം എന്നെങ്കിലും വഴി തുറക്കുമെന്ന പ്രതീക്ഷയിൽ പത്തിലേറെ മൃതദേഹങ്ങളാണ് ബന്ധുക്കൾ ഇപ്പോഴും ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത് തന്നെ. ഒരുദിവസം ശരാശരി അഞ്ച് ഇന്ത്യക്കാർ യു.എ.ഇ.യിൽമാത്രം മരിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നത്. മലയാളികളുടെ ശരാശരി രണ്ടാണ് രേഖപ്പെടുത്തുന്നത്.
എന്നാൽത്തന്നെയും പുതിയ സാഹചര്യത്തിലെ നിബന്ധനകൾകാരണം ചിലർ നാട്ടിലുള്ളവരുടെ അനുമതിയോടെ ഇവിടെത്തന്നെ മൃതദേഹങ്ങൾ സംസ്കരിക്കുകയാണ്. മിക്ക മതവിഭാഗങ്ങൾക്കും ഇവിടെ ശ്മശാനങ്ങളും ഖബർസ്ഥാനുമുണ്ട്. ഹിന്ദുക്കൾക്ക് ഷാർജ സജ്ജയിലും അബുദാബിയിലും ദുബായിലെ ജബൽ അലിയിലുമാണ് പൊതുശ്മശാനം ഉള്ളത്. ദുബായിൽ അൽഖൂസിലാണ് മുസ്ലിങ്ങൾക്കായുള്ള ഖബർസ്ഥാനിലാണ്. ഹിന്ദു ശ്മശാനത്തിൽ ഒരു ദിവസം ഒരു മൃതദേഹം മാത്രമേ ഒരിടത്ത് ദഹിപ്പിക്കാൻ അനുവാദമുള്ളൂ എന്നാണ്. മനമില്ലാമനസ്സോടെ ഇവിടെ നടത്തേണ്ടിവരുന്ന ശവസംസ്കാരങ്ങളിൽ പങ്കെടുക്കാനും വളരെ ചുരുക്കം പേർക്ക് മാത്രമേ ഈ ഒരു സാഹചര്യത്തിൽ കഴിയുകയുമുള്ളൂ.
https://www.facebook.com/Malayalivartha