യുഎഇയിലും കുവൈറ്റിലും ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു; കുവൈറ്റിൽ 9, യുഎഇയിൽ 30 എന്നിങ്ങനെയാണ് കണക്ക്, പ്രതിസന്ധിയിലായത് ലേബർ തൊഴിലാളികൾ; കോറോണയെ ചെറുക്കൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ

കുവൈറ്റിൽ പുതുതായി 20 പേര്‍ക്കു കൂടി കോറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 255 ആയി ഉയർന്നു. ഇതിൽ ഒൻപത് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാരുമായുള്ള സമ്ബര്‍ക്കത്തിലൂടെയാണ് ഒമ്ബത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടി രോഗം പകര്‍ന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ കുവൈത്തില്‍ വൈറസ് ബാധിച്ച ഇന്ത്യാക്കാരുടെ എണ്ണം പതിനേഴായി ഉയർന്നു. അതോടൊപ്പം തന്നെ യു.എ.ഇയില്‍ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 102 പേര്‍ക്കുകൂടി ഞായറാഴ്ച കോവിഡ് -19 സ്ഥിരീകരിക്കുകയുണ്ടായി.ഇതോടുകൂടി യു.എ.ഇയിലെ ആകെ രോഗബാധിതരുടെ എണ്ണം 570 ആയി ഉയർന്നു.
അതോടൊപ്പം തന്നെ ഇതിനുപുറമെ കുവൈറ്റിൽ മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ക്കും ഒരു കുവൈത്ത് പൗരനും നേരത്തെ വൈറസ് സ്ഥിരീകരിച്ചവരുമായുള്ള സമ്ബര്‍ക്കം വഴിയാണ് വൈറസ് ബാധയേറ്റത്. ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ ആറു കുവൈത്ത് പൗരന്മാര്‍, ഒരു ഫിലിപ്പൈന്‍സ് പൗരന്‍ എന്നിവര്‍ക്കാണ് ഞായറാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. അതോടൊപ്പം തന്നെ ഞായറാഴ്ച മൂന്ന് പേര്‍ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിലൂടെ ആകെ 67 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. തുടർന്ന് നിലവില്‍ 188 പേരാണ് ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 12 ആയിഉയർന്നു. വിദേശത്തു നിന്നു പുതുതായി കൊണ്ടുവന്ന സ്വദേശികളെ കൂടി ചേര്‍ത്ത് നിരീക്ഷണ ക്യാമ്ബിലുള്ളവരുടെ എണ്ണം 1231 ആയി വര്‍ധിക്കുകയുണ്ടായി. 910 പേര്‍ നിരീക്ഷണഘട്ടം പിന്നിട്ടതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി.
തുടർന്ന് പൊതു ജനങ്ങള്‍ ആവശ്യമില്ലാതെ പുറത്തു പോകുന്നതും സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിബന്ധനകളും അവഗണിക്കുകയും ചെയ്യുന്നവരെ കടുത്ത ശിക്ഷക്ക് വിധേയമാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. അതേ സമയം കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ ആളുകള്‍ അനാവശ്യമായി കൂട്ടംകൂടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്നും ആവശ്യമെങ്കില്‍ 24 മണിക്കൂര്‍ കര്‍ഫൂ പ്രഖ്യാപിക്കുമെന്നും ആഭ്യന്തര മന്ത്രി അനസ് അല്‍ സലേഹ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
എന്നാൽ യുഎഇയിൽ ഇന്ത്യക്കാര്‍ക്ക് പുറമെ ന്യൂസിലാന്റ്, സ്ലൊവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, അള്‍ജീരിയ, ഇറാഖ്, കൊളംബിയ, വെനിസ്വേല, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ക്കും, ബ്രസീല്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, എത്യോപ്യ, കാനഡ, ലെബനന്‍, സുഡാന്‍, സൗദി അറേബ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍ക്ക് വീതവും, ഇറ്റലി, അയര്‍ലണ്ട് മൂന്ന് കേസുകള്‍, ഈജിപ്തില്‍ നിന്നുള്ള ആറ് പേര്‍, യു.എ.ഇ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് പേര്‍, ബ്രിട്ടനില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha