Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...

‘എന്റെ കുടുംബം, മക്കൾ...അവരെവിടെയാണ്’? അറബ് നാടിനെ കാക്കാൻ മാലാഖമാരിലൊരാളായ ഹസ്സ പറയുന്നു; 'ഈ ആഘാതം നീങ്ങി നല്ലൊരു നാൾ വരുന്നതും പ്രതിക്ഷിച്ച് ഞങ്ങൾ സഹനമവലംബിക്കുകയാണ്...'

31 MARCH 2020 11:41 AM IST
മലയാളി വാര്‍ത്ത

ലോകത്തെ ഏതൊരു മഹാമാരി കീഴടക്കാൻ നോക്കിയാലും പ്രതീക്ഷയുടെ ഒരു തിരി നാളം നമ്മിൽ ഉണ്ടെങ്കിൽ അത് ആരോഗ്യമേഖലയിൽ ഒരു ജീവനും അണയാതിരിക്കാൻ കാവൽക്കാരെപ്പോലെ ഉറക്കമിളക്കുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവരിൽ തന്നെയാകും എന്നതിൽ സംശയമില്ല. കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഒരു രോഗിയുടെ അവസാന നിമിഷങ്ങൾക്ക് വരെ സാക്ഷിയാകേണ്ടി വരുന്ന നഴ്സുമാരുടെ ഒന്നിലധികം കണ്ണീർ കലർന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു. അനുഭവങ്ങളുടെ കൂമ്പാരത്തിൽ നിന്നും അവർ മനുഷ്യരോട് അഭ്യർഥിച്ചു ‘നിങ്ങൾ ഒരിക്കലും പുറത്തിറങ്ങരുത്, വീട്ടിൽ കഴിയൂ’ എന്ന്. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും പ്രകമ്പനമാകുന്ന അവരുടെ സങ്കട സ്വരത്തിനു ലോകത്തിന്റെ പ്രതികരണം എങ്ങനെ എന്നതിനു അനുസരിച്ചായിരിക്കും കൊറോണ വൈറസിന്റെ ഭാവി നിശ്ചയിക്കുക തന്നെ.

എന്നാൽ കൊറോണ സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്ന യുഎഇയിൽ ഇതാ ഹസ്സ അൽശഹിയും മനസ്സ് തുറക്കുന്നു. അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലാണ് ജോലി ചെയ്തുപോരുന്നത്. അങ്ങനെ രാജ്യത്തെ പ്രതിരോധിക്കുന്നതിൽ മുന്നണിപ്പോരാളികളെന്ന് ഭരണാധികാരികൾ വിശേഷിപ്പിച്ച അനേകം ‘ജയ്ശുൽ അബ് യദി’ൽ ഒരാൾ (വെള്ളപ്പട്ടാളം)! ഹസ്സ തന്റെ മക്കളെ കണ്ടിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുകയാണ്. അവരുടെ കുട്ടികളെ കുടുംബങ്ങളെ ഏൽപ്പിച്ച് രോഗികൾക്കായി ആശുപത്രിയിൽ കഴിയുകയാണ്. എന്നാൽ ഓർക്കുക ഹസ്സ മാത്രമല്ല, അവർക്കൊപ്പം സ്വദേശികളും വിദേശികളുമായ ‘മാലാഖമാർ’ മനുഷ്യർക്ക് ജീവൽ കവചമൊരുക്കുകയാണ്.

ഒരു അറബ് ടിവി ചാനലിലൂടെ ഹസ്സ പറയുന്നത് ഇങ്ങനെയാണ്;

‘കുടുംബത്തിൽ നിന്നും കുട്ടികളിൽ നിന്നും അകന്നു നിൽക്കുന്നതു മനസ്സിൽ അഗാധമായ വ്യഥയും വ്യസനവുമുണ്ടാക്കുകയാണ്. ദൈർഘ്യമേറിയ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കുട്ടികളെ കാണാതിരിക്കുക എന്നത് അസഹനീയം തന്നെയാണ്. അവരുടെ കൊഞ്ചൽ കേട്ടാണ് നമ്മൾ വീട്ടിൽ കയറുന്നത് തന്നെ. ഇപ്പോൾ അതില്ലാത്ത നാളുകളാണ് കഴിഞ്ഞുപോകുന്നത്.

അങ്ങനെ മനസ്സിൽ ഹസ്സ ചോദിക്കും: ‘എന്റെ കുടുംബം, മക്കൾ...അവരെവിടെയാണ്’? ഈ സാഹചര്യത്തിൽ അതെല്ലാം നിസ്സാരമാണ്. കാരണം, ഈ ആഘാതം നീങ്ങി നല്ലൊരു നാൾ വരുന്നതും പ്രതിക്ഷിച്ച് ഞങ്ങൾ സഹനമവലംബിക്കുകയാണ്. നമുക്കെല്ലാം സമാധാനം ലഭിക്കാനാണത് എന്നും ഓർക്കണം. ശാന്തതയും സ്വസ്ഥതയും സമൂഹത്തിനു ലഭിക്കുകതന്നെ വേണം. നമ്മുടെ പ്രിയ രാജ്യം എല്ലാം കൊണ്ടും ഉദാത്തം തന്നെയാണ്. ഒപ്പം നിങ്ങളോട് ഞാൻ പറയട്ടെ, നിങ്ങളുടെ സുഖത്തിനും സേവനത്തിനുമായി ഞങ്ങൾ ഇവിടുണ്ട്. എന്നാൽ ഓർക്കുക എന്റെ മക്കളെപ്പോലെ തന്നെയാണ് മറ്റു മനുഷ്യരുടെയും മക്കൾ .എല്ലാവരും സുരക്ഷിതരായിരിക്കാൻ ദൈവത്തോട് ഞാൻ പ്രാർഥിക്കുന്നു.'

എന്നാൽ ഹസ്സ തന്റെ സങ്കടം പുഞ്ചിരിയിലേക്ക് തിരിച്ചു വിട്ടാണ് ഹസ്സ വാചകങ്ങൾ തുന്നിച്ചർത്തത്. ലോകത്തുള്ള മുഴുവൻ ആതുരാലയങ്ങളിലും രാപ്പകൽ പിടഞ്ഞു കൊണ്ടിരിക്കുന്ന നഴ്സുമാരുടെ മനോവികാരമാണ് ഹസ്സയും നമുക്ക് മുന്നിൽ പങ്കുവച്ചത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (19 minutes ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (10 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (10 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (11 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (11 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (11 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (12 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (13 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (13 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (13 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (13 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (13 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

Malayali Vartha Recommends