Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ... അവള്‍ നന്ദിയില്ലാത്തവളായി മാറി: ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് സുഹൃത്തിനയച്ച് ശ്രുതി...


നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു: ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് ഉടൻ ഒഴിഞ്ഞ് പോവുക: ലഘുലേഖ വിതരണം ചെയ്ത് ഇസ്രായേൽ സൈന്യം: രണ്ടര ലക്ഷത്തിലധികം പേർ സ്വന്തം വീടുകൾ വിട്ടൊഴിയുന്നു...


സൈക്കോ മനോനിലയിലുള്ള യുവദമ്പതികൾ യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കി: ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ച് കയറ്റിയും, നഖത്തിൽ മുട്ടുസൂചി തറച്ചും രശ്മിയുടെ പേക്കൂത്തുകൾ; കെട്ടിത്തൂക്കി കമ്പികൊണ്ട് തുടരെ അടിച്ച്, മുളക് സ്പ്രേ ചെയ്തും ദേഹമാസകലം ഗുരുതര പരിക്കേൽപ്പിച്ചും ഭർത്താവ്: പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കൾ നേരിട്ടത്...


പാലക്കാട് മന്ത്രവാദത്തിനിടെ ദുരന്തം – 18കാരൻ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ മന്ത്രവാദിയും, മുങ്ങി മരിച്ചു...


ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...

പ്രവാസികളോട് എന്തിനീ ക്രൂരത; ഉറ്റവർക്ക് ഒരു നോക്ക് കാണാൻ അവസാനം വഴിയൊരുങ്ങുമ്പോൾ സംഭവിക്കുന്നത്, അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ്

01 APRIL 2020 04:59 PM IST
മലയാളി വാര്‍ത്ത

കോവിഡ്–19 പൊട്ടിപ്പുറട്ട ശേഷം രാജ്യാന്തര വിമാനങ്ങൾ എല്ലാം തന്നെ നിർത്തിവച്ചതിനു പിന്നാലെ യുഎഇയിൽ മരിച്ച മലയാളികളടക്കം ഒട്ടേറെ പേരുടെ മൃതദേഹങ്ങൾ ഇവിടെ തന്നെ അടക്കം ചെയ്യുകയും ദഹിപ്പിക്കുകയും ചെയ്തിരുന്നു. കെവി എക്സ്പോർട് കമ്പനിയുടെ റഫീഖിന്റെ സഹായത്തോടെ എമിറേറ്റ്സിന്റെ കാർഗോ വിമാനത്തിലാണ് ഇൗ പ്രശ്നത്തിന് പരിഹാരം ഉണ്ടായത്. അതോടൊപ്പം തന്നെ ഇദ്ദേഹത്തിന്റെ കമ്പനിയിൽ നിന്ന് ദുബായിലേയ്ക്ക് പച്ചക്കറികൾ കൊണ്ടുവരുന്ന കാർഗോ വിമാനത്തില്‍ മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യം ഏർ‌പ്പെടുത്തുകയായിരുന്നു. തുടർന്ന് കോവിഡ് 19 കാലത്ത് യുഎഇയിൽ മരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി ഒരു നോക്കു കാണാൻ കേരളത്തിലെ ബന്ധുക്കൾക്ക് അവസരമൊരുങ്ങിയിരുന്നു. അങ്ങനെ തിരുവനന്തപുരത്തേക്കുള്ള മൃത ദേഹങ്ങൾ കയറ്റിയച്ചതിനുപിന്നാലെ സംഭവിച്ചത് മറ്റൊന്നായിരുന്നു...

പ്രവാസലോകത്തുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ ഏറെ പ്രയത്നത്തിന് ശേഷം ദുബായിൽനിന്ന് ചരക്ക് വിമാനം തയാറായപ്പോൾ നെടുമ്പാശ്ശേരിയിൽനിന്ന് ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ തടസ്സവാദം ഉയർന്നത്. ഇതുകാരണം ചൊവ്വാഴ്ച ഇതിനായി പ്രവർത്തിച്ച പൊതുപ്രവർത്തകർക്ക് നേരിടേണ്ടി വന്നത് വളരെ വലിയ പ്രയാസമായിരുന്നു. പൊതുപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്,

പ്രവാസികളോട് എന്തിനീ ക്രൂരത....

കഴിഞ്ഞ ദിവസം തിരുവന്തപുരത്തേക്ക് രണ്ട് മൃതദേഹം കയറ്റി വിട്ടിരുന്നു. ഇന്ന് കൊച്ചിയിലേക്ക് പോകേണ്ട നാല്‌ മൃതദേഹത്തോട് അനീതി കാണിച്ചിരിക്കുന്നു. അവിടുത്തെ ഹെൽത്ത് ഇൻസ്‌പെക്ടർ അനുമതി നൽകാതെ തടഞ്ഞുവച്ചു.

മരണപ്പെട്ടാലും പ്രവാസികളോട് അധികാരി വർഗ്ഗം അസഹിഷ്ണുത കാണിക്കുന്നു.


ഒടുവിൽ തിരുവനന്തപുരത്ത് നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസും കണ്ണൂർ എം.പി. കെ. സുധാകരനും ഇടപെട്ടതോടെ ബുധനാഴ്ച നാല് മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള സംവിധാനം ഒരുങ്ങി.

ചരക്ക് വിമാനത്തിൽ അയക്കുന്ന മൃതദേഹങ്ങൾ അണുവിമുക്തമാണോയെന്ന സംശയത്തെത്തുടർന്നായിരുന്നു കൊച്ചിയിൽനിന്നുള്ള തടസ്സവാദങ്ങൾ ഉയർന്നത്. എന്നാൽ കഴിഞ്ഞദിവസം ഇതുപോലെ തിരുവനന്തപുരത്തേക്ക് മൃതദേഹങ്ങൾ അയച്ചിരുന്നുവെന്ന കാര്യമൊന്നും അവർക്ക് സ്വീകാര്യമായിരുന്നില്ല. ഇതേതുടർന്ന് സന്നദ്ധപ്രവർത്തകർ നാട്ടിൽ ഉന്നത കേന്ദ്രങ്ങളിൽ വിളിച്ചും സമ്മർദം ചെലുത്തിയുമൊക്കെയാണ് കാര്യങ്ങൾ ശരിയാക്കിയതെന്ന് കൂടെയുണ്ടായിരുന്ന അഡ്വ. ടി.കെ. ആഷിഖ് പറഞ്ഞു.

അഷ്‌റഫ് താമരശ്ശേരി, റിയാസ് കൂത്തുപറമ്പ് എന്നിവരുടെ ശ്രമഫലമായാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാൻ ചരക്കുവിമാനങ്ങൾ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായി ലഭ്യമായത്. എന്നാൽ മൃതദേഹവും അടക്കം ചെയ്ത പെട്ടിയുമെല്ലാം പൂർണമായും അണുവിമുക്തമാണെന്ന സർട്ടിഫിക്കറ്റ് യു.എ.ഇ.യിലെ ബന്ധപ്പെട്ടവർ നൽകിയാൽ മാത്രമേ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാനുള്ള അനുമതി ലഭിക്കാറുള്ളൂ. ഇതെല്ലാം നൽകിയിട്ടും മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കുന്നതിന് ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥർ വൈമനസ്യം കാണിച്ചുവെന്ന് അഡ്വ. ആഷിഖ് വ്യക്തമാക്കുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ... അവള്‍ നന്ദിയില്ലാത്തവളായി മാറി: ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് സുഹൃത്തിനയച്ച് ശ്രുതി...  (1 hour ago)

നഗരത്തെ വർണാഭമാക്കി ദഫ് ഘോഷയാത്ര; അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം...  (1 hour ago)

നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു: ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് ഉടൻ ഒഴിഞ്ഞ് പോവുക: ലഘുലേഖ വിതരണം ചെയ്ത് ഇസ്രായേൽ  (1 hour ago)

സൈക്കോ മനോനിലയിലുള്ള യുവദമ്പതികൾ യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കി: ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ച് കയറ്റിയും, നഖത്തിൽ മുട്ടുസൂചി തറച്ചും രശ്മിയുടെ പേക്കൂത്തുകൾ; കെട്ടിത്തൂക്കി കമ്പികൊ  (2 hours ago)

പാലക്കാട് മന്ത്രവാദത്തിനിടെ ദുരന്തം – 18കാരൻ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ മന്ത്രവാദിയും, മുങ്ങി മരിച്ചു...  (2 hours ago)

ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...  (2 hours ago)

നെഞ്ച് വേദന അനുഭവപ്പെടവേ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...  (2 hours ago)

നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാവശ്യം.... ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി....  (2 hours ago)

വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല...  (3 hours ago)

വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...  (3 hours ago)

യുവാവ് ഷോക്കേറ്റ് മരിച്ചു  (3 hours ago)

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (4 hours ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (4 hours ago)

Malayali Vartha Recommends