Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

കോറോണയ്ക്ക് പിന്നാലെ സാമ്പത്തികം വഷളാകുന്ന അമേരിക്ക; ഗൾഫ് രാഷ്ട്രങ്ങൾളുടെ തിരിച്ചടി ഒരു കനത്ത പ്രഹരമായേക്കുമെന്ന് വിദഗ്ധർ

04 APRIL 2020 03:45 PM IST
മലയാളി വാര്‍ത്ത

അമേരിക്ക കൊറോണ വൈറസ് വ്യാപനത്തൽ ഉഴലുകയാണ്. ഫലപ്രദമായ നടപടികൾ കൃത്യമായി കൈകൊള്ളാത്തതിനുള്ള പ്രതിഫലനമാണ് ദിനംപ്രതി ഉയരുന്ന മരണസംഖ്യകൾ. അതോടൊപ്പം തന്നെ ദിനംപ്രതി കൊറോണ വ്യാപനം ഉയരുന്നതായാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരുദിവസത്തിൽ തന്നെ ആയിരത്തിലേറെപ്പേരാണ് കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്. അങ്ങനെ ഒരു ഭാഗത്ത് കൊറോണ വരിഞ്ഞ് മുറുക്കുമ്പോഴും മറ്റൊരു ഭാഗത്ത് അമേരിക്കന്‍ സാമ്പത്തിക രംഗം കൂടുതല്‍ വഷളാകുകയാണ്. ഇതിനോടകം തന്നെ ഒട്ടേറെ അമേരിക്കന്‍ എണ്ണ കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കുന്നു.

അതേസമയം സൗദി അറേബ്യയും റഷ്യയും തുടരുന്ന പോരിനിടെ എണ്ണവില കുറഞ്ഞതാണ് അമേരിക്കന്‍ എണ്ണ കമ്പനികളെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എന്നാൽ മറ്റൊരു അറബ് രാജ്യം കൂടി അമേരിക്കക്ക് ഭീഷണി സൃഷ്ടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം മറികടക്കാന്‍ പ്രസിഡന്റ് ട്രംപ് ഒരു വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. എന്നാൽ അടുത്താഴ്ച സുപ്രധാന കരാര്‍ നിലവില്‍ വരുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത് തന്നെ. വിശദാംശങ്ങള്‍ ഇങ്ങനെയാണ്....കൊറോണ വൈറസ് ഭീതി വ്യാപിച്ചതോടെ ലോക രാജ്യങ്ങളില്‍ മിക്കതും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയുണ്ടായി. അങ്ങനെ ഇന്ത്യയുള്‍പ്പെടെ പ്രധാന എണ്ണ ഉപഭോക്തൃരാജ്യങ്ങള്‍ നിശ്ചലമായതോടെ എണ്ണയ്ക്ക് ആവശ്യം കുറഞ്ഞു. ഇതോടെ വില ഇടിയാന്‍ തുടങ്ങിയിരുന്നു. പക്ഷേ, ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താന്‍ ഒപെക് രാജ്യങ്ങള്‍ തയ്യാറായിരുന്നില്ല.

ആയതിനാൽ തന്നെ വില സമീപകാല ചരിത്രത്തില്‍ ആദ്യമായി 30 ഡോളറില്‍ താഴെ വന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്ന് സൗദി ആവശ്യപ്പെട്ടെങ്കിലും റഷ്യ അംഗീകരിച്ചിട്ടുമില്ല. ഒപ്പം ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ഈ സാഹചര്യത്തില്‍ സൗദി നിലപാട് കടുപ്പിക്കുകയുണ്ടായി. ഇതിനകൾ തന്നെ ഏപ്രില്‍ മുതല്‍ കൂടുതലായി എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സൗദി തീരുമാനിച്ചുകഴിഞ്ഞു. എന്നാല്‍ ഇതോടെ ഇനിയും വില കുറയുമെന്ന് ഉറപ്പായി. അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ ഇല്ലാതാകുമെന്ന് അമേരിക്കയിലെ എണ്ണ കമ്പനികള്‍ പ്രസിഡന്റ് ട്രംപിനെ അറിയിച്ചിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നപരിഹാരത്തിന് അദ്ദേഹം ചില നീക്കങ്ങള്‍ നടത്തുകയാണ് ട്രംപ് ഭരണകൂടം.

ഇതിനായി കൃത്യമായി രണ്ട് മാര്‍ഗങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. സൗദി-റഷ്യ തര്‍ക്കം പരിഹരിക്കുകയാണ് ഒരു മാർഗം എന്നത്. ഒപ്പം മറ്റൊന്ന് സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്കയില്‍ താരിഫ് വര്‍ധിപ്പിക്കുക. രണ്ടാമത്തെ നീക്കം സൗദിയുമായുള്ള പിണക്കത്തിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ ഈ സാഹചര്യത്തിലാണ് സൗദിയും റഷ്യയും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് അമേരിക്ക ശ്രമിച്ചത്. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദിയും റഷ്യയും തീരുമാനിച്ചിരിക്കുന്നുവെന്നാണ് ട്രംപ് തന്റെ ട്വീറ്റിലൂടെ നൽകുന്ന വിവരം. ഇതേ തുടര്‍ന്ന് എണ്ണയ്ക്ക് വിപണിയില്‍ വില ഉയരാന്‍ തുടങ്ങിയിരുന്നു. തുടർന്ന് സംഭവിച്ച കാര്യങ്ങൾ മുൻനിർത്തി അടുത്ത തിങ്കളാഴ്ചയാണ് എണ്ണ മേഖലയില്‍ കരാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍.

ഒപ്പം നിലവിലെ പശ്ചാത്തലത്തില്‍ സൗദി-റഷ്യ ചര്‍ച്ച വിജയിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കരാര്‍ നടപ്പില്‍ വരുമെന്നാണ് ട്രംപ് വെളിപ്പെടുത്തുന്നത്. എന്നാല്‍ സൗദിയും റഷ്യയും വിട്ടുവീഴ്ചയ്ക്ക് പതിവ് പോലെ തയ്യാറായില്ലെങ്കില്‍ ചര്‍ച്ച പൊളിയും എന്നതിൽ സംശയമില്ല. ഒപ്പം കരാര്‍ നടപ്പാകുകയുമില്ല.അതേസമയം, സൗദി ഉല്‍പ്പാദനം കൂട്ടുന്നത് മാത്രമല്ല ഇപ്പോള്‍ എണ്ണ വിപണി നേരിടുന്ന പ്രശ്‌നം എന്നത്. എന്നാൽ ഇറാഖ് ഉല്‍പ്പാദനം കൂട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപെക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ് എന്നത് ചിരപരിചിതമായ കാര്യം തന്നെയാണ്. ഇറാഖ് ഇനിയും ഉല്‍പ്പാദനം കൂട്ടിയാല്‍ വില പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (9 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (55 minutes ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (1 hour ago)

ഇനി തുറന്ന യുദ്ധമോ?  (1 hour ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (1 hour ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (1 hour ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (2 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (2 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends