Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി


സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും.... രാവിലെ 10 മണിയോടെ ഫലം അറിയാൻ കഴിയും.... തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...

നാട്ടിൽ മടങ്ങാൻ കാത്ത് പ്രവാസികൾ; ചികിത്സയില്ലാതെ കേരളത്തിലേക്ക് എത്താൻ കഴിയാതെ പ്രവാസികൾ കനത്ത ദുരിതത്തിൽ

04 APRIL 2020 05:04 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ പുലർത്തിപ്പോരുന്നത്. ഇന്ത്യ രാജ്യാന്തര വിമാനങ്ങൾക്കുപോലും വിലക്ക് ഏർപെടുത്തിയിരുന്നു. ഒപ്പം ഗൾഫ് രാഷ്ട്രങ്ങളും ഇത്തരത്തിൽ വിളക്കുകൾ ഏർപ്പെടുത്തുകയും ഏത് ലംഖിക്കുന്നവർക്ക് കോടികൾ പിഴയും ഏർപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് നിരവധിപേരെയാണ് ഇന്ത്യയിൽ കുടുങ്ങിയത്. അവർക്ക് ആശ്വാസമായി ഇന്ത്യയിൽ നിന്ന് 111 ഒമാന്‍ പൗരന്മാരെ തിരികെ രാജ്യത്തെത്തിക്കുകയുണ്ടായി.

കൊച്ചി, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്നുമായി 111 ഒമാന്‍ പൗരന്മാരെ തിരിച്ചയച്ചതായി ദില്ലിയിലെ ഒമാന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ എറണാകുളത്തും മറ്റ് സമീപ ജില്ലകളിലും വിവിധ അലോപ്പതി, ആയുർവേദ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 53 ഒമാൻ പൗരന്മാരെയാണ് കൊച്ചിയിൽ നിന്നും തിരികെ ഒമാനിലെത്തിച്ചത്. ഇതിനായി തന്നെ ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ പ്രത്യേക വിമാനം കൊച്ചിയിലെത്തിച്ചിരുന്നു.

എന്നാൽ ഒമാനിൽ കടുത്ത പ്രതിസന്ധിയിലാണ് ഒട്ടുമിക്ക പ്രവാസികളും. തുടർചികിത്സയ്ക്കായി കേരളത്തിലെത്താൻ കഴിയാതെ ഒമാനിൽ കുടുങ്ങിയിരിക്കുന്ന പ്രവാസികൾ കടുത്ത ആശങ്കയിൽ. അതോടൊപ്പം തന്നെ മരണമടയുന്ന പ്രവാസികളുടെ ഭൗതിക ശരീരം പോലും നാട്ടിലെത്തിക്കുവാൻ കഴിയാത്തതുമൂലവും അതീവ നിരാശയിലാണ് ഒമാനിലെ പ്രവാസി സമൂഹം. മലയാളികളുടെ ഈ ആശങ്ക അകറ്റുവാൻ മസ്‍കത്ത് ഇന്ത്യൻ എംബസിയും കേന്ദ്ര സർക്കാറും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം കൺവീനർ പി.എം ജാബിർ ആവശ്യപ്പെടുകയുണ്ടായി.

അതേസമയം വൃക്ക രോഗം, ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്ക് ഒരു നിശ്ചിത കാലയളവിൽ നാട്ടിലെത്തി ചികിത്സ തുടരുന്ന ധാരാളം പ്രവാസികളെ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് കടുത്ത മാനസിക പിരിമുറുക്കത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. നാട്ടിൽ നിന്നും എത്തിയിരുന്ന മരുന്നുകൾ പോലും സമയത്ത് ലഭിക്കാത്തത് കാരണം ജീവൻ പോലും അപകടത്തിലെത്തുന്ന സാഹചര്യമാണ് നിലവിൽ ഗൾഫ് രാഷ്ട്രങ്ങളിൽ സംജാതമായിരിക്കുന്നത്.

മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യം ബന്ധു ജനങ്ങളെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത് തന്നെ. യാത്രാ വിലക്ക് ഇനിയും നീളുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ മസ്കത്ത് ഇന്ത്യൻ എംബസ്സി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി ഒരു സംവിധാനം ഉണ്ടാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം എന്നത്. ഒപ്പം ഒമാനിൽ നാലര ലക്ഷത്തോളം മലയാളികളാണുള്ളത്.

അതേസമയം ഒമാനിൽ ഇന്ന് 25 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുകയുണ്ടായി. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 207 പേരും മസ്കത്ത് ഗവര്‍ണറേറ്റിൽ നിന്നുള്ളവരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനോടകം 61 പേരാണ് രോഗ വിമുക്തരായത് തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം  (5 minutes ago)

വേതന വർദ്ധനവ്.... ജയിലുകളിലെ തടവുകാരുടെ വേതനം 7വർഷത്തിനു ശേഷം കൂട്ടി  (23 minutes ago)

അദ്ധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ ആർ.വി ആർലേക്കർ..  (39 minutes ago)

പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും  (54 minutes ago)

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു...  (1 hour ago)

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി....  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു.  (1 hour ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (2 hours ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (8 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (8 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (8 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (9 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (9 hours ago)

Malayali Vartha Recommends