Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

അന്ത്യ ചുംബനം പോലും നല്‍കാനാവാതെ ഷഹനാസ്... കല്യാണം കഴിഞ്ഞ് 3 മാസം പൂര്‍ത്തിയാകുന്നതിനിടയില്‍ ഗള്‍ഫ് മലയാളി ഷബ്‌നാസിന്റെ ജീവന്‍ കോവിഡ് തട്ടിയെടുത്തു, ഇനി ഷബ്നാസിന്റെ അന്തിയുറക്കം സൗദിയുടെ മണ്ണില്‍...

06 APRIL 2020 09:23 AM IST
മലയാളി വാര്‍ത്ത

കോവിഡ്19 നെ തുടര്‍ന്ന് മലയാളികള്‍ മരിക്കുമ്പോള്‍ നദാലിന് തന്നെ ദുഃഖമാക്കുന്നത് അവസാനമായി അവരെ ഒരു നോക്ക് കാണാന്‍പോലും ആകാത്തതാണ്, എവിടെ മരിച്ചോ അവിടെ തന്നെ മൃതദേഹങ്ങള്‍ മറവുചെയ്യേണ്ട ദുരവസ്ഥ പല കുടുംബങ്ങളിലും വന്നു ചേര്‍ന്നിരിക്കുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് സൗദിയിലെ മദീനയില്‍ മരിച്ച കണ്ണൂര്‍ ചൊക്ലി സ്വദേശി ഷബ്നാസ് യാത്രയായത് നിറയെ സ്വപ്നങ്ങള്‍ ബാക്കിയാക്കി. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇനി ഷബ്നാസിന്റെ അന്തിയുറക്കം സൗദിയുടെ മണ്ണില്‍.

കല്യാണം കഴിഞ്ഞ് 3 മാസം പൂര്‍ത്തിയാകുന്നതിനിടയില്‍ ഗള്‍ഫ് മലയാളി ഷബ്‌നാസിന്റെ ജീവന്‍ കോവിഡ് തട്ടിയെടുത്ത വാര്‍ത്ത രാവിലെയാണ് നാട്ടിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞത്. പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. സൗദിയില്‍ ജോലി ചെയ്യുന്ന ഷബ്‌നാസിന് കഴിഞ്ഞ 28നാണ് രോഗലക്ഷങ്ങള്‍ ഉണ്ടായതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ഇക്കാര്യം പിതാവ് പൂക്കോം കാട്ടിമുക്ക് കുണ്ടില വീട്ടില്‍ മമ്മുവിനെ ഷബ്‌നാസ് ഫോണില്‍ അറിയിച്ചിരുന്നു. രണ്ടു മാസം മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിന്റെ തപിക്കുന്ന ഓര്‍മയില്‍ പ്രിയതമനെ സൗദിയില്‍ തന്നെ മറവ് ചെയ്യാന്‍ സമ്മതം നല്‍കി ഭാര്യ ഷഹനാസ്. ഇക്കഴിഞ്ഞ മാര്‍ച്ച് 10 ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവള്‍ ഒരിക്കലും നിനച്ചിരിക്കില്ല ഒരു മടക്കമില്ലാത്ത പിരിയലായിരിക്കുമതെന്ന്. അവസാനമായി ഒരു നോക്ക് പോലും കാണാനാകാതെ എല്ലാ സ്വപ്നങ്ങളും വിറങ്ങലിച്ച് മുന്നില്‍ നില്‍ക്കുമ്പോള്‍ ദൈവ വിധിയില്‍ സമാശ്വസിക്കുകയാണ് ഷഹനാസും കുടുംബവും.
ഇനി അവര്‍ക്ക് പ്രിയപ്പെട്ടവന്റെ ചലനമറ്റ ശരീരത്തില്‍ അന്ത്യചുംബനം പോലും നല്‍കാനാവില്ല. മൃതദേഹം സൗദിയില്‍ തന്നെ മറവ് ചെയ്യും. ഷബ്നാസിന് കാര്യമായ രോഗ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. ചെറിയ പനി അനുഭവപ്പെട്ടിരുന്നെങ്കിലും മധുവിധു തീരും മുമ്പേ ജീവനെടുക്കുന്ന മഹാമാരിയുടെ പിടിയാലാണ് താനെന്ന് അദ്ദേഹം ഒരിക്കലും കരുതിയതുമില്ല. ആദ്യഘട്ടം അത്ര കാര്യമാക്കാതിരുന്ന പനിക്ക് കുറവ് വരാതിരുന്നപ്പോഴാണ് മദീനയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ലോകത്തെ നടുക്കിയ വൈറസ് ബാധയാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം പിന്നീട് നാലുദിവസത്തിനകം ആ യുവാവിന്റെ മരണം സംഭവിക്കുകയായിരുന്നു.
എട്ടുമാസം മുമ്പേ ഉറപ്പിച്ചിരുന്ന വിവാഹത്തിന് ഇക്കഴിഞ്ഞ ഡിസംബറിലാണ് ഷബ്നാസ് നാട്ടിലെത്തിയത്. ജനുവരി അഞ്ചിനായിരുന്നു ജീവിതത്തിലേക്ക് കടന്നു വരുന്ന പ്രിയതമ ഷഹനാസിനെ ഒപ്പം കൂട്ടിയത്. ഏതൊരു പ്രവാസിയെയും പോലെ ഇരുവരും കൂടെ താമസിച്ചത് വെറും രണ്ട് മാസം. മാര്‍ച്ച് 10 ന് അബുദാബി വഴി തന്റെ ജോലിസ്ഥലമായ മദീനയിലേക്ക് പറക്കുമ്പോള്‍ അതൊരു അവസാന യാത്രയാണെന്ന് ആരും കരുതിക്കാണില്ല. താന്‍ ജോലി ചെയ്യുന്ന കെഎഫ്സിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സാധാരണ പോലെ ജോലി തുടര്‍ന്നു. ഇടയ്ക്കാണ് എല്ലാം തകിടം മറിക്കാന്‍ ആ പനി വന്നത്.
ദുബായിലുള്ള സഹോദരനോട് ഇക്കാര്യം പങ്കുവച്ചെങ്കിലും ഇത്തരമൊരു ദുരന്തത്തിലേക്കുള്ള കാരണമാണിതെന്ന് അവനും കരുതിയില്ല. ആശുപത്രിയില്‍ വച്ച് തന്റെ വിഡിയോ ഉള്‍പ്പെടെ രോഗവിവരങ്ങള്‍ എല്ലാം അടങ്ങിയ ക്ലിപ്പുകള്‍ സഹോദരന് അയച്ചു കൊടുക്കുമായിരുന്നു. ഇങ്ങനെ കിട്ടുന്ന വിവരങ്ങള്‍ മാത്രമാണ് തന്റെ പക്കലുള്ളതെന്ന് ഓട്ടോ ഡ്രൈവറായ പിതാവ് മമ്മു പറയുന്നത്. ഒരു പനി മാത്രമാണിതെന്ന് സമാധാനത്തിലായിരുന്നു അദ്ദേഹവും.
ഷബ്നാസ് കടല്‍ കടന്നതോടെയാണ് ആ കുടുംബത്തിന്റെ പരാധീനതകള്‍ക്ക് ആശ്വാസം പകര്‍ന്ന്, സാമ്പത്തികമായ മെച്ചമുണ്ടാകുന്നത്. ഇപ്പോള്‍ എല്ലാം നിലച്ചു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇനി ഷബ്നാസിന്റെ അന്തിയുറക്കം സൗദിയുടെ മണ്ണില്‍. പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര തെക്കേകുണ്ടില്‍ മുഹമ്മദ് (മമ്മു)-ഫൗസിയ ദമ്പതികളുടെ മകനാണ് 28 കാരനായ ഷബ്നാസ്. ഷബീര്‍, ഷബാന എന്നിവര്‍ സഹോദരങ്ങളാണ്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (4 minutes ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (6 minutes ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (33 minutes ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (36 minutes ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (38 minutes ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (1 hour ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (6 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (6 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (6 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (6 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (6 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (6 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (6 hours ago)

Malayali Vartha Recommends