Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ ബാധിതർ ദിനംപ്രതി നൂറിൽ നിന്ന് ഇരുനൂറിലേക്ക്; സൗദിയിലും യുഎഇലും രോഗികൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്, കണക്കുകൾ ഇങ്ങനെ

06 APRIL 2020 10:31 AM IST
മലയാളി വാര്‍ത്ത

കോറോണയെ പോരാടി ജയിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ കർശന മുൻകരുത്തലുകൾ സ്വീകരിക്കുമ്പോഴും സൗദി അറേബ്യയിലും യുഎഇയിലും കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. യുഎഇയില്‍ 294 പേരില്‍ കൂടി വൈറസ് സ്ഥിരീകരിക്കുകയുണ്ടായി. സൗദിയില്‍ കൊവിഡ് മരണം 34 ആയി ഉയർന്നിരിക്കുകയാണ്. എന്നാൽ ഈ വെല്ലുവിളികൾ എല്ലാം തന്നെ ഒറ്റക്കെട്ടായി നേരിടുമെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. 294 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ യുഎഇയിലെ രോഗബാധിതരുടെ എണ്ണം 1799 ആയി ഉയർന്നിരിക്കുകയാണ്. ഒപ്പം സൗദിയില്‍ ഇതുവരെ 2385 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 34 ആയി.

സൗദിയിലെ റിയാദിലാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരിൽ 53 ശതമാനം വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒപ്പം ഗൾഫ് രാഷ്ട്രങ്ങളിൽ എല്ലായിടത്തുമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6500 കവിഞ്ഞു. അതോടൊപ്പം തന്നെ കുവൈത്തിൽ പുതിയതായി രോഗം സ്ഥിരീകരിച്ച അമ്പത്തെട്ട് ഇന്ത്യക്കാർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച 556 പേരില്‍ 225പേര്‍ അതായത് ഏകദേശം പകുതിയിൽകൂടുതൽ ഇന്ത്യക്കാരാണ്.

എന്നാൽ ഗൾഫ് രാഷ്ട്രങ്ങളെ മാത്രം ഉപജീവനമാക്കിയിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നത് രാജ്യത്ത് കഴിയുന്ന പത്ത് ലക്ഷത്തിലധികമുള്ള ഇന്ത്യക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. യുഎഇയിലെ താമസ വിസാ കാലാവധി കഴിഞ്ഞവർക്ക് ഈ വർഷാവസാനം വരെ പിഴ ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയുണ്ടായി. കൊവിഡ് യാത്രാവിലക്ക് കാരണം വിസാകാലാവധി കഴിഞ്ഞ് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് തീരുമാനം ആശ്വാസം പകരുന്ന ഒന്നുതന്നെയാണ്. കഴിവതും രോഗവ്യാപനം തടയുന്നതിനായി നിലവിലെ വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടുമെന്ന് യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ഗൾഫ് രാഷ്ട്രങ്ങളുടെ കണക്ക് പ്രകാരം കുവൈത്തിൽ 60 ഇന്ത്യക്കാരടക്കം 77 പേർക്കുകൂടി ഞായറാഴ്ച പുതിയതായി വൈറസ് ബാധ കണ്ടെത്തി. ആയതിനാൽ തന്നെ കൊറോണ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കൂടിയതോടെ രോഗലക്ഷണങ്ങൾ സംശയിക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ കൂട്ടത്തോടെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. യു.എ.ഇ-1794, ഒമാൻ- 277, ബഹ്‌റൈൻ- 688, കുവൈത്ത് -479, ഖത്തർ -1325, എന്നിങ്ങനെയാണ് ഞായറാഴ്ച വൈകീട്ട് വരെ വിവിധ ഗൾഫ് രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം സൂചിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends