Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു

07 APRIL 2020 10:27 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 എന്ന മഹാവ്യാധി കാരണം ഉറ്റവരെ പിരിഞ്ഞ്​ ഉള്ളം നീറിക്കഴിയുന്ന പ്രവാസികളെക്കുറിച്ച്‌​ യുവ അഭിഭാഷകന്‍ എഴുതിയ കുറിപ്പ്​ വൈറലാകുന്നു. രോഗം പകരാതിരിക്കാനുള്ള പ്രാഥമിക മുന്‍കരുതലായ സാമൂഹിക അകലം പാലിക്കാന്‍ പോലും കഴിയാതെ കഷ്​ടപ്പെടുന്ന പ്രവാസികളെ ഒറ്റപ്പെടുത്തരുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

അഡ്വ. ശ്രീജിത്​ പെരുമനയുടെ ഫേസ്​ബുക്​ പോസ്റ്റ് ഇങ്ങനെ;

'മരണത്തില്‍പോലും ജന്മനാട് അന്യമാക്കപ്പെടുന്നവരെക്കുറിച്ച്‌ പറയാതെ പോക വയ്യ!' എന്ന തലക്കെട്ടിലാണ്​ കുറിപ്പ്​ തുടങ്ങുന്നത്​. വിരലിലെണ്ണാവുന്ന ചിലരുടെ ചെയ്തികളുടെയോ, അറിവില്ലായ്മയുടെയോ പേരില്‍ പ്രവാസികളെയെല്ലാം സാമൂഹിക മനസ്സില്‍നിന്ന്​ എന്നെന്നേക്കുമായി അകലത്തില്‍ നിര്‍ത്തേണ്ടവരാണെന്ന സന്ദേശം നാട്ടില്‍ പരക്കുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

അഡ്വ. ശ്രീജിത്​ പെരുമനയുടെ ഫേസ്​ബുക്​ പോസ്റ്റ് ഇങ്ങനെ;

ചെറുത്ത് നില്‍പ്പുപോലും അസാധ്യമാക്കി ലോകശക്തികളെ ഉള്‍പ്പെടെ വേട്ടയാടുന്ന കൊറോണയെന്ന മഹാമാരിക്കെതിരെ കൊച്ചു കേരളം സമാനതകളില്ലാത്ത കരുത്ത് കാണിക്കുമ്ബോഴും നാടിനും വീടിനും ബന്ധുത്ത്വങ്ങള്‍ക്കും വേണ്ടി കടല്‍കടന്ന നമ്മുടെ സഹജീവികളുടെ മരണവാര്‍ത്തകളും, ദുരിത ജീവിതവും തീരാ നോവാവുകയാണ്..

അന്യരാക്കപ്പെട്ട ലക്ഷക്കണക്കിന് മലയാളികളെകുറിച്ച്‌, വിദേശങ്ങളില്‍ ജീവിക്കുന്ന മറ്റു മനുഷ്യരെ കുറിച്ച്‌ നിങ്ങളോര്‍ക്കാറുണ്ടോ? ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട നിങ്ങളുടെ വീട്ടുകാരനും നാട്ടുകാരനും കൂട്ടുകാരനും ആയ പ്രവാസികളെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ?

നാട്ടിലെത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവരോടൊപ്പം ഗള്‍ഫിലെ മുറിയില്‍ ഒരുമിച്ച്‌ താമസിച്ച, ജോലിചെയ്ത, യാത്ര ചെയ്ത പ്രവാസിയെകുറിച്ച്‌ നിങ്ങള്‍ക്കറിയുമോ? അവരുടെ ഇപ്പോഴത്തെ ഭീതിയും ആധിയും ഹൃദയമിടിപ്പും നിങ്ങള്‍ കേട്ടിട്ടുണ്ടോ?

നാട്ടില്‍ മൂന്നു ബെഡ്‌റൂമും ഹാളും ഡൈനിങ്ങ് ഹാളും 2 അടുക്കളയും സിറ്റ് ഔട്ടും പോര്‍ച്ചും അകത്തും പുറത്തുമായി 5 ബാത്റൂമുകളും എസിയും പ്രിയപ്പെട്ടവര്‍ക്കായി ഒരുക്കി നല്‍കാന്‍, ഗള്‍ഫിലെ 15 പേര്‍ക്കുള്ള ഒറ്റ ബാത്റൂമിന് മുന്നില്‍ ഊഴം കാത്തു നില്‍ക്കുന്ന പ്രവാസിയെ നിങ്ങളറിയുമോ? സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്ന് ലോകം ആകെ പറയുമ്ബോള്‍ ഒരേ റൂമില്‍ ഇപ്പോഴും ഒരുമിച്ച്‌ കഴിയേണ്ടിവരുന്ന 10 ഉം 12 ഉം 15 ഉം പേര്‍ ഒരുമിച്ച്‌ കഴിയുന്ന മൂന്നുനില കട്ടിലുകളുള്ള പ്രവാസിറൂമുകളായ "ആഡംബര" കൊട്ടാരങ്ങളെ കുറിച്ചറിയുമോ നിങ്ങള്‍ക്ക്?

എല്ലാക്കാലത്തും നാടി​​െന്‍റ സാമ്ബത്തിക നട്ടെല്ലായിരുന്ന വരുമാന സ്രോതസ്സായിരുന്ന പ്രവാസിയെ കുറിച്ച്‌ ഒരിക്കലെങ്കിലും നിങ്ങളോര്‍ക്കാറുണ്ടോ? കോണ്‍ക്രീറ്റ് സൗധങ്ങളും മണിമാളികകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിങ്​ മാളുകളും ഒക്കെ നാട്ടിലേക്കു കൊണ്ടുവന്നു നാടി​​െന്‍റ മുഖച്ഛായ മാറ്റിയ പ്രവാസിയെ നിങ്ങളറിയുമോ?

ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തി എന്ന് കേള്‍ക്കുമ്ബോള്‍ വീടും വീട്ടുകാരും പ്രായമായ മാതാപിതാക്കളും മക്കളും ഒക്കെ നാട്ടിലാണ്, ഒരത്യാവശ്യം ഉണ്ടായാല്‍ ആപത്തുണ്ടായാല്‍ ഞാനിവിടെ ഒറ്റയ്ക്കാണല്ലോ എന്ന ആധിയില്‍, എനിക്ക് നാട്ടിലേയ്ക്ക് പോവാനാവില്ലലോ എന്ന് പരിതപിച്ച്‌ തലയിണയിണയില്‍ മുഖം ചേര്‍ത്ത് വിങ്ങിക്കരയുന്ന പ്രവാസിയെ നിങ്ങള്‍ക്കറിയുമോ?


ഒറ്റപ്പെടലും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ഒരുപാട് അനുഭവിക്കുന്നു ഇന്ന് ആ പ്രവാസികള്‍ എന്നത് മറന്നുപോകരുത്. വിരലിലെണ്ണാവുന്ന ചില പ്രവാസികളുടെ ചെയ്തികളുടെയോ, അറിവില്ലായ്മയുടെയോ അല്ലെങ്കില്‍ മനഃപൂര്‍വ്വമുള്ള തെറ്റുകളുടെ പേരില്‍ പ്രവാസികളെയെല്ലാം ഒരു മീറ്റര്‍ അകലത്തില്‍ മാത്രമല്ല സാമൂഹിക മനസ്സില്‍ എന്നെന്നേക്കുമായി അകലത്തില്‍ നിര്‍ത്തേണ്ടവരാണെന്ന ഒരു സന്ദേശം നാട്ടിലാകെ പരക്കുന്നില്ലേ എന്നൊരു ആശങ്കയില്ലാതില്ല...

പ്രവാസികള്‍ കൊറോണ വൈറസ് വാഹകരല്ല. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അവരില്‍ ചിലര്‍ക്ക് അവര്‍പോലും അറിയാതെ ബോണസ്സായി കിട്ടിയതാണ് ഈ കൊറോണ വൈറസിനെ. പ്ലേഗും നിപയും വസൂരിയും ചിക്കന്‍ ഗുനിയയും പോലെയുള്ള രോഗങ്ങളൊക്കെ വന്നു പോയതുപോലെ നാളെ കൊറോണയും പോകും.

അപ്പോഴും പ്രവാസി ഉണ്ടാവും. നാടി​​െന്‍റ ഫണ്ടിങ് സ്രോതസായി, രാഷ്ട്രീയക്കാര്‍ക്ക് ആതിഥ്യം അരുളാനും നാട്ടിലെ അടുപ്പില്‍ തീ പുകയ്ക്കാനും സ​െന്‍റും അത്തറും മാത്രമല്ല ജീവനും നല്‍കി ജീവിതങ്ങള്‍ക്ക് സുഗന്ധം പരത്താനും പ്രവാസി ഇവിടെയുണ്ടാകും, ഉണ്ടാകണം എന്നത് മറക്കരുത്. ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്... അതിജീവിക്കും നമ്മളീ മഹാമാരിയെ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends