Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

കോവിഡില്‍ പ്രവാസിയുടെ വേദന... പ്രവാസം മൂന്ന് പതിറ്റാണ്ടിലധികം താണ്ടിയ ഒരാള്‍ക്ക് നാട്ടില്‍ കഴിയാന്‍ സാധിച്ച കാലം എത്രയായിരിക്കും? ഗദ്ഗദത്തോടെ ഗള്‍ഫിലിരുന്ന് സലിം... വിഡിയോ കണ്ട ലോകം മുഴുവന്‍ കരഞ്ഞു.

08 APRIL 2020 02:05 PM IST
മലയാളി വാര്‍ത്ത

പ്രവാസം മൂന്ന് പതിറ്റാണ്ടിലധികം താണ്ടിയ ഒരാള്‍ക്ക് നാട്ടില്‍ കഴിയാന്‍ സാധിച്ച കാലം എത്രയായിരിക്കും? ഗദ്ഗദത്തോടെ ഗള്‍ഫിലിരുന്ന് സലിം ഇതു ചോദിച്ചപ്പോള്‍ കണ്ടവരെല്ലാം ചിന്തിക്കുകയും ഒരു വേള കരയുകയും ചെയ്തു. ഈ ടിക് ടോക് വിഡിയോയാണ് അബ്ദുല്ല സലീമിനെ സമൂഹമാധ്യമങ്ങളിലൂടെ പ്രിയങ്കരനാക്കിയത്. സൗദിയിലും യുഎഇയിലുമായി 32 വര്‍ഷത്തെ ജീവിതം നയിച്ച ഇദ്ദേഹം, പാസ്പോര്‍ട്ടുകള്‍ അടുക്കിപ്പിടിച്ചാണ് കരഞ്ഞത്്. വിഡിയോ കണ്ട ലോകം മുഴുവന്‍ കരഞ്ഞു. വിവാഹിതനായ ഒരാള്‍ 32 വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞാല്‍ അവന്‍ തന്റെ ഭാര്യയുമായി കഴിഞ്ഞ കാലം എത്രയാണെന്ന ചോദ്യവും അതിനു സലീം തന്നെ നല്‍കുന്ന മറുപടിയുമാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കരളില്‍ കൊണ്ടത്. നിരവധി ടിക് ടോക് വിഡിയോ ചെയ്തുവെങ്കിലും അതില്‍ നിന്നും വിപരീതമായി ആ ദയനീയദൃശ്യങ്ങള്‍ ജനം ഏറ്റുപിടിച്ചു ഹിറ്റാക്കി.
32ാം വിവാഹ വാര്‍ഷികത്തില്‍ നാട്ടിലേക്ക് വിളിച്ചപ്പോഴാണ് പ്രിയതമ ഹൃദയഭേദകമായ ആ ചോദ്യം ചോദിച്ചത്. 'ഈ കാലത്തിനിടയില്‍ നമ്മള്‍ എത്ര കാലം ഒന്നിച്ച് കഴിഞ്ഞിട്ടുണ്ടാകും. ജീവിത പുസ്തക ഏടുകളില്‍ നിന്നു കൊഴിഞ്ഞു വീണ, ഒരിക്കലും തിരിച്ചു കിട്ടാത്ത സൗഭാഗ്യങ്ങളെ ഹൃദയസ്പൃക്കായി സലീം അവതരിപ്പിച്ചു.

പോറ്റി വളര്‍ത്തിയ പെണ്‍മക്കളെ കെട്ടിച്ചയക്കുന്നത് ഉള്‍പുളകം ഉളവാക്കുന്ന കാര്യമാണ്. എങ്കിലും അവള്‍ യാത്ര പറഞ്ഞിറങ്ങുന്ന നിമിഷം ഏത് പിതാവിന്റെയും ഉള്ളൊന്ന് ഉലയും. കരള്‍ പറിച്ചെടുക്കുന്ന പോലെ മകള്‍ പടിയിറങ്ങുന്ന മംഗല്യ രംഗവും ടിക് ടോക്കിലൂടെ സലീം അവതരിപ്പിച്ചിട്ടുണ്ട്. കലയെ നെഞ്ചേറ്റുന്ന പ്രവാസി. ഇഷ്ടനടന്മാരും ഹാസ്യാവതാരകരുമെല്ലാം സലീമിനു വഴങ്ങി. കലാപരമായ ഇത്തരം ഇടപാടുകള്‍ക്ക് നാട്ടുകാരില്‍ നിന്നുള്ള പിന്തുണയില്ലെങ്കിലും സുഹൃത്തുക്കള്‍ മനം നിറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതാണ് സലീമിന്റെ സന്തോഷം.
ഭാര്യയും മക്കളും അകലെ നിന്നും ഉപ്പയുടെ അഭിനയം കണ്ട് ആനന്ദിക്കുന്നു. ടിക്ടോക്കിനപ്പുറത്തേക്ക് ഒരു വേദികളിലും പ്രത്യക്ഷപ്പെടാനും സലീമിന് താല്‍പര്യമില്ല. പ്രവാസത്തിലെ ഒഴിവ് വേള വിനിയോഗിക്കാനുള്ള സൗകര്യവും സര്‍ഗാത്മകവുമായ വഴിയും മാത്രമാണ് ടിക്ടോക്കുമായുള്ള കൂട്ട്.

കോവിഡ് കാലത്ത് പ്രവാസികളെ ക്രൂശിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടന്നപ്പോള്‍ നാടിനും കുടുംബത്തിനും വേണ്ടി ജീവിതം ഹോമിക്കപ്പെടുന്ന പ്രവാസികളുടെ ആയുസിന്റെ പുസ്തകം ഉയര്‍ത്തിപ്പിടിക്കാന്‍ സലീമിന്റെ അവതരണത്തിനായി. ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ വളയം പിടിച്ച് സലീം ഓടിക്കഴിഞ്ഞു. ഒന്നൊഴിയാതെയെത്തുന്ന ജീവിത പ്രശ്നങ്ങള്‍ പ്രവാസത്തില്‍ തന്നെ പിടിച്ചു നിറുത്തുന്നു. ബാംഗ്ലൂരില്‍ പഠിക്കുന്ന ഏക മകനെ കരക്കെത്തിപ്പിക്കണമെന്ന മോഹവും മൊട്ടിട്ട് കഴിഞ്ഞു. ഓരോന്നും വിരിയുമ്പോള്‍ മറ്റൊന്ന് മൊട്ടിടുകയാണ്.
മഹാമാരിയുടെ കാലത്ത് പ്രവാസികളുടെ മോഹങ്ങള്‍ വാടിത്തുടങ്ങുന്നുണ്ട്. വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയാല്‍ ഉറ്റവരിലേക്ക് ഓടിയെത്തുന്ന ഒരു കാലം കാത്തിരിക്കുകയാണ് സലീമിനൊപ്പം പ്രവാസികളും. ജീവിതത്തില്‍ സന്തോഷത്തിന്റെ പുതിയ പേജുകള്‍ തുന്നിച്ചേര്‍ക്കാന്‍ വേണ്ടിയുള്ള പ്രത്യാശ പൂര്‍വമായ കാത്തിരിപ്പ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വായു മലിനീകരണം രാജ്യതലസ്ഥാനത്ത് വളരെ മോശം അവസ്ഥയിൽ  (8 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി  (53 minutes ago)

മൂന്നാം ഏകദിനം വിശാഖപട്ടണത്ത് നടക്കും....  (1 hour ago)

കോഴിക്കോട് സ്വദേശി മസ്കത്തിൽ നിര്യാതനായി  (1 hour ago)

രൂപ തിരിച്ചു കയറി....  (1 hour ago)

വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ  (1 hour ago)

സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി  (1 hour ago)

ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌  (1 hour ago)

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു  (2 hours ago)

റിപ്പോ റേറ്റ് 5.25% ആയി.  (2 hours ago)

തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് ..  (2 hours ago)

സ്വർണവിലയിൽ വർധന...  (2 hours ago)

ഡോക്ടർ സതീഷ് നമ്പ്യാർ അന്തരിച്ചു.  (3 hours ago)

ഇ​ന്ത്യ​ക്ക് ഇന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം...  (3 hours ago)

പുട്ടിൻ പാലം വിമാനത്താവളത്തിൽ എത്തിയതും ഞെട്ടിച്ച് ആ സംഭവം..! കെട്ടിപ്പിടിച്ച് വട്ടം കറങ്ങി മോദി..! 27 മണിക്കൂർ പുട്ടിൻ ഇന്ത്യയിൽ...!  (3 hours ago)

Malayali Vartha Recommends