Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..

പ്ര​വാ​സി​കൾക്ക് ആശ്വാസം; പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും; പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇയിലെയും കുവൈത്തിലെയും അംബാസഡര്‍മാര്‍ കേരളത്തോട്

09 APRIL 2020 09:03 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇയിലെയും കുവൈത്തിലെയും അംബാസഡര്‍മാര്‍ കേരള സര്‍ക്കാറിനെ അറിയിച്ചു. സ്കൂള്‍ ഫീസിന്‍റെ കാര്യത്തില്‍ കേരള സര്‍ക്കാറിന്‍റെ അഭ്യര്‍ഥന പ്രകാരം ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റുകളുമായി യു.എ.ഇ. എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അംബാസഡര്‍ പവന്‍ കപൂര്‍ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുകള്‍ എംബസി പുതുക്കി നല്‍കുന്നുണ്ട്. മെയ് 31 വരെയോ വിമാന സര്‍വിസ് പുനരാരംഭിക്കുന്നതുവരെയോ വിസ കാലാവധി പിഴയൊന്നുമില്ലാതെ നീട്ടിക്കൊടുക്കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

കുവൈത്തിലെ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ പ്രവാസി സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കുവൈത്ത് അംബാസഡര്‍ കെ. ജീവസാഗര്‍ അറിയിച്ചു. പ്രവാസികള്‍ നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി നോര്‍ക്ക അയച്ച കത്തിനുള്ള മറുപടിയിലാണ് അംബാസഡര്‍മാര്‍ ഇക്കാര്യം അറിയിച്ചത്.

യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് കെഎംസിസി കേരള ഹൈക്കോടതിയില്‍ ആവശ്യമുന്നയിച്ചു. ലേബര്‍ ക്യാമ്ബുകളില്‍ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരെയടക്കം അടിയന്തരമായി നാട്ടില്‍ എത്തിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസ് ശനിയാഴ്ച പരിഗണിക്കും. രാജ്യത്ത് നിലവില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കെഎംസിസി ദുബായ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ചാര്‍ട്ടഡ് വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്ന് എമിറേറ്റ്‌സ്, ഫ്ളൈ ദുബായ് കമ്ബനികള്‍ അറിയിച്ചിട്ടും സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. സന്നദ്ധതയറിയിച്ച വിമാനകമ്ബനികള്‍ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ക്വാറന്റീന്‍ ചെയ്ത് വൈദ്യസഹായം ലഭ്യമാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (17 minutes ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (29 minutes ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (43 minutes ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (47 minutes ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (1 hour ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (1 hour ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (7 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (7 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (8 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (11 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (12 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (12 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (13 hours ago)

Malayali Vartha Recommends