Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

പാകിസ്താനികളും നാട്ടിലേക്ക്; യുഎഇക്കാര്‍ക്ക് വേണ്ടി എയര്‍ അറേബ്യയും ഇന്ത്യയിലെത്തി; രാജ്യാന്തര യാത്രാ വിമാന സര്‍വീസുകളുടെ വിലക്ക് ഇന്ത്യയില്‍ ജൂലൈവരെ; നാളുകളെണ്ണി ഇന്ത്യന്‍ പ്രവാസികള്‍

20 APRIL 2020 11:32 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ നിന്ന് യുഎഇ പൗരന്മാരെ കൊണ്ടുവരുന്നതിനായി എമിറേറ്റിന്റെ ബജറ്റ് വിമാനകമ്പനിയായ എയര്‍ അറേബ്യ നാലു വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. ഇതിനായി മുംബൈയിലേയ്ക്കും ഡല്‍ഹിയിലേയ്ക്കും പ്രത്യേക വിമാനം ഇന്ന്(20) പറക്കും.

അതേസമയം, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഈ മാസം 22നായിരിക്കും എയര്‍ അറേബ്യ യാത്ര തിരിക്കുക. യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് എയര്‍ അറേബ്യ യുഎഇ പൗരന്മാരെ തിരിച്ചുകൊണ്ടുവരുമെന്നും അറിയിച്ചു. എന്നാല്‍ രാജ്യാന്തര യാത്രാ വിമാന സര്‍വീസുകളുടെ വിലക്ക് ഇന്ത്യയില്‍ ജൂലൈയില്‍ വരെ തുടരാനും സാധ്യതയുണ്ട്.

അതുപോലെതന്നെ യുഎഇയില്‍ വീസാ കാലാവധി കഴിഞ്ഞും ജോലി നഷ്ടപ്പെട്ടും മറ്റും കുടുങ്ങിയ പാക്കിസ്ഥാനികളെ കറാച്ചി, ലഹോര്‍ എന്നിവിടങ്ങളിലേയ്ക്ക് പിഐഎ വിമാനങ്ങളില്‍ കൊണ്ടുപോയി. കഴിഞ്ഞ ശനിയാഴ്ച ഇത്തരത്തില്‍ 227 പേരെയാണ് ഇസ്ലാമാബാദിലേയ്ക്ക് കൊണ്ടുപോയത്. എന്നാല്‍, ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇസ്ലാമാബാദ്, ലഹോര്‍ എന്നിവിടങ്ങളിലേയ്ക്ക് 1,650 ദിര്‍ഹമാണ് വണ്‍വേ നിരക്ക്. കറാച്ചിയിലേയ്ക്ക് 1,550 ദിര്‍ഹവും. ഈ നിരക്കില്‍ മാറ്റമുണ്ടാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകാനുള്ള നടപടികള്‍ തീരുമാനമായിട്ടില്ല. സന്ദര്‍ശക വീസയിലും മറ്റും വന്ന് കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, വയോധികര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ നാട്ടിലേയ്ക്ക് പോകാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്.

കേരളം പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ട്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ ശ്വാസം വിടാനുള്ള സമയമല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ലോകം കഴിയുന്നത് കടുത്ത ആശങ്കയിലാണുള്ളത്. വിദേശ രാജ്യങ്ങളില്‍ താത്കാലിക, ഹ്രസ്വകാല വിസകളുമായി പോയിട്ടുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ തിരികെയെത്തിക്കുകയാണെങ്കില്‍ ചികിത്സ, പരിശോധന എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണ്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഇവരെ തിരികെയെത്തിക്കാന്‍ കഴിയില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നത് വരെ പ്രവാസികള്‍ ഇപ്പോഴുള്ള ഇടങ്ങളില്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ക്ഡൌണ്‍ അവസാനിച്ചാല്‍ നിരവധിപ്പേരാണ് രാജ്യത്തേക്ക് മടങ്ങിയെത്തുക. കടുത്ത ജാഗ്രത തുടരണമെന്നും ഓരോ നിമിഷവും പ്രാധാന്യമുള്ളതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പ്രവാസികളും കുടുബങ്ങളും ആശങ്കയിലാണുള്ളത്. 20 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ അവസ്ഥയിലാണുള്ളത്. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ മരണപ്പെട്ടതോടെ പ്രവാസികള്‍ക്ക് ആശങ്കയേറിയിട്ടുണ്ട്.വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരില്‍ ബഹുഭൂരിപക്ഷവും ചെറിയ വരുമാനക്കാരും പരിമിതമായ സൌകര്യങ്ങളുള്ളവരുമാണ്.ഇത്തരക്കാര്‍ കൂടുതല്‍ പ്രയാസത്തിലായിയെന്നാണ് മനസിലാക്കുന്നത്. എംബസികളും സംഘടനകളുമായി ബന്ധപ്പെട്ട് പരമാവധി സഹായവും പിന്തുണയും നല്‍കുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ എത്രയും വേഗം തിരിച്ചെത്തേണ്ടവരുണ്ട്. സന്ദര്‍ശക വിസയില്‍ പോയി അവിടെ കുടുങ്ങിയവര്‍, മക്കളെ കാണാന്‍ പോയവര്‍, അക്കാദമിക, ബിസിനസ് ആവശ്യങ്ങള്‍ക്കായി ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായി പോയവര്‍ ഇവരെയെല്ലാം അടിയന്തരമായി തിരികെയെത്തിക്കണം. അടിയന്തരമായി വരേണ്ടവര്‍ക്കായി പ്രത്യേക വിമാനം വേണമെന്ന് ആവശ്യപ്പെട്ട് അതുകൊണ്ടാണ്.

പ്രവാസികള്‍ എത്തുമ്പോഴുള്ള മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും.ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം പരിശോധന നടത്തും. വിമാനത്താവളത്തിനടുത്ത് തന്നെ ക്വാറന്റൈന്‍ ചെയ്യും. ആവശ്യമുള്ളവരെ ചികിത്സിക്കും. രണ്ട് ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൌകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. അതിലേറെ പേര്‍ വന്നാല്‍ അവര്‍ക്കും സൌകര്യമൊരുക്കും പ്രത്യേക വിമാനം അയച്ചാല്‍ വിസിറ്റിങ് വിസക്കാര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കേണ്ടി വരും.വിമാനത്താവളത്തില്‍ എത്തിയാല്‍ എല്ലാ കാര്യങ്ങളും സംസ്ഥാനത്തിന്റെ ചുമതലയാണ്. നോര്‍ക്കയും സംഘടനകളും സഹായമൊരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (13 minutes ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (38 minutes ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (57 minutes ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (1 hour ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (2 hours ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (2 hours ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (3 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (3 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (3 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends