Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...

മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്; ഇനി പഴയതുപോലെയല്ല  

21 APRIL 2020 11:54 AM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ പുറത്തിറക്കി. മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ കോവിഡ് ടെസ്റ്റ് നടത്തി നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തിരിക്കുന്നതിന് എത്ര ദിവസം മുമ്പ് ടെസ്റ്റ് നടത്തണമെന്നത് ആരോഗ്യവകുപ്പ് നിശ്ചയിക്കും. ആവശ്യപ്പെടുന്നവർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും ക്വാറന്‍റൈന് സൗകര്യമൊരുക്കും

. പ്രവാസികളുടെ മടങ്ങിവരവ് ഏകോപിപ്പിക്കുന്നതിനായി ആയി ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതി രൂപീകരിച്ചു. ആദ്യ 30 ദിവസത്തിനുള്ളിൽ 5.5 ലക്ഷം വരെ പ്രവാസികൾ മടങ്ങിയെത്തിയേക്കാമെന്നാണ് സർക്കാർ വിലയിരുത്തൽ.

പുതിയ മാർഗ നിർദേശങ്ങൾ ഇവയാണ് .


1. മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായ പക്ഷം നോർക്കയുടെ www.norkaroots.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കേരളത്തിൽ ക്വാറന്‍റൈൻ സൌകര്യം ഏർപ്പെടുത്താൻ വേണ്ടി മാത്രമാണ് രജിസ്റ്റർ ചെയ്യുന്നത്. അല്ലാതെ ഈ രജിസ്ട്രേഷൻകൊണ്ട് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മുൻഗണന ലഭിക്കില്ല എന്നത് സർക്കാർ പ്രത്യേകം ഓര്മിപ്പിക്കുന്നുണ്ട്.

2. വിസിറ്റിങ് വിസയിൽ കാലാവധി കഴിഞ്ഞ് വിദേശത്ത് കഴിയുന്നവർ
വയോജനങ്ങൾ
ഗർഭിണികൾ
കുട്ടികൾ
രോഗികൾ
വിസ കാലാവധി പൂർത്തിയാക്കിയവർ
കോഴ്സുകൾ പൂർത്തിയാക്കിയ സ്റ്റുഡന്‍റ് വിസയിലുള്ളവർ
ജയിൽമോചിതരായവർ
മറ്റുള്ളവർ
എന്നിങ്ങനെയാണ് മടങ്ങിവരുന്നതിൽ മുൻഗണന

മദനിജി വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാണ്

3. കേരളത്തിലേക്ക് തിരിക്കുന്നതിന് എത്ര ദിവസം മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്നത് ആരോഗ്യവകുപ്പ് നിശ്ചയിക്കും.

4. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സഹായം വിവിധ പ്രവാസി സംഘടനകൾ ചെയ്തുകൊടുക്കണം.എന്നും സർക്കാർ നിർദേശമുണ്ട് .

5.

കേന്ദ്ര സർക്കാർ അന്താരാഷ്ട്ര സർവീസുകൾ അനുവദിക്കുന്ന മുറയ്ക്ക് സർവീസ് പ്ലാൻ, ബുക്കിങ് എണ്ണം എന്നിവയെ കുറിച്ച് തീരുമാനമെടുക്കും.

ടിക്കറ്റുകൾക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം

എയർലൈൻ പ്രോട്ടോക്കോൾ പ്രകാരമുള്ള മെഡിക്കൽ ടെസ്റ്റിങ് പ്രോട്ടോക്കോൾ

കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാരുടെ വിവരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പ്രധാനപ്പെട്ട വിമാനക്കമ്പനികൾ എന്നിവരുമായി ചീഫ് സെക്രട്ടറി തലത്തിൽ വീഡിയോ കോൺഫറൻസിങ് മുഖേന ചർച്ച നടത്തേണ്ടതാണ് എന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്

6. മടങ്ങിയെത്തുന്നവരെ വിമാനത്താവളങ്ങളിൽ സ്ക്രീനിങ് നടത്തുന്നതിന് സജ്ജീകരണവും പ്രോട്ടോക്കോളും വിശദീകരിക്കുന്ന കുറിപ്പ് ആരോഗ്യവകുപ്പ് നൽകണം.
7. വിമാനത്താവളങ്ങളിലെ ക്രമീകരണം ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവരുമായി ചർച്ച ചെയ്ത് തീരുമാനിക്കണം.

രോഗലക്ഷണമില്ലാത്തവർക്ക് ഹോം ക്വാറന്‍റൈൻ സംവിധാനമേർപ്പെടുത്തുന്നതിനെ കുറിച്ചും നിർദേശമുണ്ട്.

8. രോഗലക്ഷണമില്ലാത്ത യാത്രക്കാരെ അവരുടെ വീടുകളിലേക്ക് നേരിട്ട് അയയ്ക്കും. അവർ നിർബന്ധമായും 14 ദിവസം ക്വാറന്‍റൈനിൽ കഴിയണം. ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ ബന്ധുക്കളും സുഹൃത്തുക്കളും വരാൻ പാടില്ല. വീട്ടിലേക്ക് മടങ്ങുന്ന സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർ മാത്രമേ പാടുള്ളു. ഇരുവരും മാസ്ക്ക് നിർബന്ധമായും ധരിക്കണം.

9. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിന്‍റെ മേൽനോട്ടത്തിലായിരിക്കും.

രോഗലക്ഷണമുള്ളവരെ ക്വാറന്‍റൈൻ സെന്ററിലേക്ക് അയയ്ക്കും

10. വിമാനത്താവളത്തിലെ സ്ക്രീനിങ് സമയത്ത് പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ക്വാറന്‍റൈനിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. യാത്രക്കാരുടെ ലഗേജ് സഹിതം ഈ സെന്‍ററുകളിൽ സൂക്ഷിക്കും. ഇതിനുള്ള മാനേജ്മെന്‍റ് പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യണം.

11. തദ്ദേശസ്വയംഭരണവകുപ്പും പൊതുമരാമത്ത് വകുപ്പുമായിരിക്കും ക്വാറന്‍റൈൻ സെന്‍ററുകൾ കണ്ടെത്തേണ്ടതും തുടർന്നുവേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതും. അതിനുശേഷമായിരിക്കും ആരോഗ്യവകുപ്പ് സെന്‍ററുകളിലേക്ക് നിരീക്ഷണത്തിന് ആളെ അയയ്ക്കുക.

12. ആവശ്യപ്പെടുന്നവർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും ക്വാറന്‍റൈന് സൗകര്യമൊരുക്കും
.
13. റെയിൽവേ യാത്രക്കാരുടെ സ്ക്രീനിങ് സംബന്ധിച്ച് റെയിൽവേയുമായി ആരോഗ്യവകുപ്പ് ചർച്ച നടത്തി സ്ക്രീനിങ് ഉറപ്പാക്കും.

14. അന്തർ സംസ്ഥാന യാത്ര അനുവദിക്കുമ്പോൾ ഏതെല്ലാം ചെക്ക് പോസ്റ്റുകൾ വഴി യാത്രക്കാരെ കടത്തിവിടാം എന്നത് സംബന്ധിച്ച് ആരോഗ്യ-ഗതാഗത-ആഭ്യന്തരവകുപ്പുകൾ ചർച്ച ചെയ്തു തീരുമാനിക്കും. യാത്രാനുമതി ലഭ്യമാക്കുന്ന ചെക്ക് പോസ്റ്റുകളുടെ പട്ടിക മുഖ്യമന്ത്രിയുടെ അനുമതിയോടെ പുറത്തുവിടും.

15. കേരളത്തിൽനിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാർക്ക് കൂടി പ്രോട്ടോക്കോൾ തയ്യാറാക്കുന്നതിന് കേന്ദ്ര സർക്കാർ, വിമാനക്കമ്പനികൾ എന്നിവരുമായി ചർച്ച ചെയ്തു തീരുമാനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രാ കുരുക്കും രൂക്ഷം..  (12 minutes ago)

വി​ദ്യാ​ർ​ഥി തും​ഗ​ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു  (20 minutes ago)

ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...  (36 minutes ago)

ഒരാൾക്ക് 10 ടിൻ അരവണ മാത്രമേ ഇനിമുതൽ നൽകൂ...  (41 minutes ago)

ഭക്തർക്ക് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വംബോർഡ്  (51 minutes ago)

വൻ കുതിപ്പ്... സാധാരണക്കാർ നെട്ടോട്ടത്തിൽ....  (1 hour ago)

പാറ്റൂർ രാധാകൃഷ്‌ണൻ മേയർ..?! തലസ്ഥാനത്ത് വമ്പൻ ട്വിസ്റ്റ്..! ശ്രീലേഖയെ വെട്ടി നീക്കം പാറ്റൂർ ഗെയിം ചേഞ്ചർ  (1 hour ago)

മാരത്തോൺ ഓട്ടത്തിനിടയിൽ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

41ദിവസം നീണ്ടുനിന്ന മണ്ഡലകാല പൂജകൾക്ക് പര്യവസാനമാകും....  (1 hour ago)

മുല്ലപ്പെരിയാന്റെ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ ഉടൻ പുറത്ത്..! ഡാം പൊളിക്കും..?  (2 hours ago)

രാഹുൽ ഈശ്വറും രാഹുൽ മാങ്കൂട്ടവും നേരിൽ കാണും..? കൂടിക്കാഴ്ച്ച ഉടൻ..! രാഹുൽ ഈശ്വർ ‘വീണ്ടും ജയിലിൽ’  (2 hours ago)

ക്രിസ്മസ് വിരുന്നൊരുക്കി ഗവർണർ...  (2 hours ago)

വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും...  (2 hours ago)

വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ബാലരാമപുരം കൊലക്കേസ് വിചാരണയിലേക്ക്.  (3 hours ago)

മണ്ഡലകാലം അവസാനിക്കാനായി ഇനി ദിവസങ്ങൾ മാത്രം ...  (3 hours ago)

Malayali Vartha Recommends