Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മൃതദേഹത്തെപ്പോലും വെറെതുവിടുന്നില്ല; യുഎഇയിലെ റാസല്‍ ഖെമയില്‍ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ലെന്ന് എമിഗ്രേഷന്‍ അധികൃതര്‍; സങ്കട കടലിൽ ഒരു കുടുംബം

23 APRIL 2020 06:51 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികളെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അവരുടെ മൃതദേഹത്തെപ്പോലും വെറെതുവിടുന്നില്ല. റാസല്‍ഖൈമയില്‍ കഴിഞ്ഞദിവസം മരിച്ച കായംകുളം കീരിക്കാട് ഷാജി ഭവനില്‍ ഷാജി ലാലിന്റെ(46) മൃതദേഹം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള എമിഗ്രേഷന്‍ വകുപ്പ് അനുവാദം നല്‍കാത്തതിനാല്‍ നാട്ടിലേക്ക് അയയ്ക്കാന്‍ കഴിയാതെ പ്രയാസത്തിലായിരിക്കുകയാണ് കുടുംബം

യുഎഇയിലെ റാസല്‍ ഖെമയില്‍ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ലെന്ന് എമിഗ്രേഷന്‍ അധികൃതര്‍. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിക്കാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവില്ലെന്നാണ് വിമാനത്താവളത്തിലെത്തിയ ബന്ധുക്കളെ അധികൃതര്‍ അറിയിച്ചത്.

റാസല്‍ ഖൈമയില്‍ ഈ മാസം 20തിനാണ് കായംകുളം കീരിക്കാട് ഷാജി ഭവനില്‍ ഷാജിലാല്‍ മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ഷാജി ലാലിന്റെ മൃതദേഹം ഇന്ന് രാവിലെ 11.30ന് കാര്‍ഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് അയയ്ക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. എന്നാല്‍ എമിഗ്രേന്‍ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മൃതദേഹം കയറ്റി അയയ്ക്കാനാവാതെ ഇവര്‍ മടങ്ങുകയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് നല്‍കിയ രേഖകള്‍ സഹിതമാണ് വിമാനത്താവളത്തിലെത്തിയതെന്ന് ഷാജിയുടെ ബന്ധുക്കള്‍ പറയുന്നു

.മൃതദേഹങ്ങള്‍ വിമാനത്താവളങ്ങള്‍ വഴി കൊണ്ടു പോകുന്നത് തടഞ്ഞു കൊണ്ട് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയാതായാണ് വിവരം. വാക്കാലുള്ള ഉത്തരവാണ് ഇപ്പോഴുള്ളതെന്നും ഉടന്‍ രേഖാമൂലമുള്ള സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങുമെന്നും അറിയുന്നു. ഷാജി ലാലിന്റെ മൃതദേഹം എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി ഇന്നു രാവിലെ 11.30ന്റെ ഫ്‌ളൈ ദുബയ് കാര്‍ഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് അയയ്ക്കാന്‍ വിമാനത്താവളത്തില്‍ എത്തിച്ചതായിരുന്നു. അപ്പോഴാണ് കൊച്ചിയില്‍ മൃതദേഹം ഇറക്കാന്‍ അനുവദിക്കില്ലെന്ന് അവിടെ നിന്ന് അധികൃതര്‍ അറിയിച്ചത്. പെട്ടെന്ന് ഇങ്ങനെ തീരുമാനമെടുക്കാന്‍ എന്താണ് കാര്യമെന്ന് യാത്രാ നടപടികള്‍ കൈകാര്യം ചെയ്ത ഡനാട്ട അധികൃതരും ചോദിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള ഉത്തരവാണെന്നായിരുന്നു മറുപടി

മൃതദേഹങ്ങള്‍ വിമാനത്താവളങ്ങള്‍ വഴി കൊണ്ടുപോകുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്തതാണ് തടസ്സമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയാല്‍ മാത്രമെ മൃതദേഹം വിമാനത്താവളം വഴി നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഷാജിയുടെ ബന്ധുക്കള്‍ക്ക് അധികൃതര്‍ നല്‍കിയ വിശദീകരണം.

ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് എല്ലാ രേഖകളും രാത്രി തന്നെ ശരിയാക്കി നല്‍കിയതായിരുന്നു. റാസല്‍ഖൈമയില്‍ 20ന് രാത്രിയിലാണ് ഷാജി മരിച്ചത്. മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് തുടക്കത്തില്‍ ചില തടസ്സങ്ങളുണ്ടായിരുന്നെങ്കിലും അവ നീക്കിയിരുന്നു. ഖത്തറില്‍ മരിച്ച മൂന്ന്‌പേരുടെ മൃതദേഹങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വിമാനത്തില്‍ ഇന്നലെ കൊച്ചിയില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും കേന്ദ്രം ഇതു സംബന്ധിച്ച് കര്‍ശന നിലപാട് കൈക്കൊള്ളുകയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വ്യക്തമാണ്. കൊറോണ പടര്‍ന്നുപിടിക്കുന്ന പല വിദേശരാജ്യങ്ങളിലും കഴിയുന്ന പ്രവാസികളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും ക്രൂരതയും മൃതദേഹങ്ങളോടും തുടരുകയാണോ എന്നാണ് ചോദ്യമുയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends