Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പ്രവാസികളുടെ സുരക്ഷയിൽ കേരളത്തോട് സംശയം ഉന്നയിച്ച് ഹൈക്കോടതി; ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തിൽ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി

24 APRIL 2020 03:20 PM IST
മലയാളി വാര്‍ത്ത

കോവിഡിനെ പ്രതിരോധിക്കുന്നതിൽ ലോകത്ത് തന്നെ മാത്യകയായത് നമ്മുടെ കേരളമാണ്. പ്രവാസികളിൽ നിന്ന് രോഗം മറ്റുളളവരിലേക്ക് പകരാതിരിക്കാനുളള എല്ലാവിധ സംവിധാനങ്ങളും കേരള ഗവൺമെൻ്റും മറ്റ് സംഘടനകളും ഒരുക്കി കഴിഞ്ഞു. കേരളം പ്രവാസികളെ ഓർത്ത് ആശാശങ്കാകുലരാണ്. കേരളത്തിന്റെ തന്നെ നട്ടെല്ലാണ് പ്രവാസികൾ. ഇന്ത്യയിൽ കേരളത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പ്രവാസികൾ പല ഗൾഫ് രാഷ്ട്രങ്ങളിലായി കഴിയുന്നത്. ദിനംപ്രതി കൊറോണ മൂലവും ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാനാകാതെയും നിരവധി പ്രവാസികളാണ് മരിക്കുന്നത്. നിരവധി പ്രവാസികൾ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് ജീവിക്കുന്നത്.

കൊവിഡ് ഭീഷണി മുൻ നിര്‍ത്തി പ്രവാസികൾ കൂട്ടത്തോടെ മടങ്ങി എത്തിയാൽ സംരക്ഷിക്കാൻ കേരളത്തിൽ സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി സംശയം ഉന്നയിക്കുകയാണ്. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. നിരീക്ഷണവും പരിചരണവും പുനരധിവാസവുമൊക്കെ ആവശ്യമാണ്. 5000 ഡോക്ടർമാരും 20000 നേഴ്സുമാരും ചുരുങ്ങിയത് വേണ്ടി വരില്ലയെന്നും ഹൈക്കോടതി ചോദിച്ചു, മറ്റ് രാജ്യങ്ങൾ അവരുടെ പൗരൻമാരെ ഇവിടെ നിന്ന് കൊണ്ടു പോയി എന്ന് കരുതി ഇന്ത്യയും അങ്ങനെ ചെയ്യണമെന്ന് പറയാനാകില്ല, നയപരമായ തീരുമാനമാണത്. ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തിൽ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി വിലയിരുത്തി.

അതോടൊപ്പം തന്നെ വിദേശത്ത് കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സർക്കാർ രേഖാ മൂലം അറിയിക്കണം. വിദേശത്തുള്ളവർ തിരിച്ചെത്തിയാൽ അവരെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി. ലോക് ഡൗണിനു ശേഷം ഹർജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ലോക് ഡൗൺ മെയ് 3 ന് തീരുന്ന സാഹചര്യത്തിൽ 5 ന് ഹർജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. അതിഥി തൊഴിലാളികളുടെ സൗകര്യങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കുന്നതും ഹൈക്കോടതി മേയ് 5 ലേക്ക് മാറ്റിയിരിക്കുകയാണ്.

"ഒരു പൗരൻെറ മൗലികവകാശമാണ് സ്വന്തം രാജ്യത്തിലേക്ക് വരണമെന്നുളളത്. സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാരെ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോവുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ ഇതുവരെ അനുകൂലമായ ഒരു തീരുമാനം എടുക്കാത്തത് ഭൂരിപക്ഷം പ്രവാസികളെയും വേദനിപ്പിക്കുന്നു. പ്രവാസികൾ ശുഭപ്രതീക്ഷക്കാരാണ്.അങ്ങനെയാണ് ഇത്രയും നാളും ജീവിച്ചിതും, ജീവിച്ചോണ്ടിരിക്കുന്നതും. അന്നം തരുന്ന ഈ രാജ്യം ഞങ്ങളെ ഒരിക്കലും പട്ടിണിക്കിടില്ല. ഇവിടെ സാമ്പത്തികമായും മാനസികമായും പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ വയ്യ.നോക്കു ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത അമേരിക്ക പോലും വിദേശങ്ങളിൽ നിന്നും അവരുടെ പൗരന്മാരെ മടക്കി കൊണ്ട് പോകുന്നു. ഇൻഡ്യയിൽ കേരളത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പ്രവാസികൾ ഉളളത്" അങ്ങനെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകൾ കടമെടുത്തുകൊണ്ട് പ്രവാസികളുടെ അവസ്ഥ വിവരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends