Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഗള്‍ഫില്‍ കൊവിഡ് രൂക്ഷമാകുന്നു; മരിച്ചവരിലേറെയും പ്രവാസികള്‍..ഇന്ന് രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു...

01 MAY 2020 05:43 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫില്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മലയാളികൾക്കിടയിൽ കടുത്ത ആശങ്ക .. മരിച്ചവരിലും രോഗബാധിതരിലും പ്രവാസികളാണ് കൂടുതൽ . ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 31 മലയാളികളാണ്.. വ്യാഴാഴ്‍ച മാത്രം അഞ്ച് മലയാളികളാണ് ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി മരിച്ചത്. യുഎഇയില്‍ മൂന്ന് പേരും കുവൈറ്റില്‍ രണ്ടുപേരും മരിച്ചു

ഈ സാഹചര്യത്തിൽ പ്രവാസികളായ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് ചർച്ചകൾ നടത്തി. സൗദി കിരീടാവകാശി, അബുദാബി കിരീടാവകാശി, ഖത്തര്‍ അമീർ, കുവൈറ്റ് പ്രധാനമന്ത്രി, ബഹ്‌റിന്‍ രാജാവ് എന്നിവരുമായാണ് മോദി ആശങ്ക പങ്കുവെച്ചത്

സ്വന്തം നാടുകളിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയില്‍ കഴിയുന്നതിനിടെയാണ് പ്രവാസികള്‍ രോഗബാധിതരാവുകയും മരിക്കുകയും ചെയ്യുന്നത്..വയോധികരെയും രോഗികളെയും ഇനിയും നാട്ടില്‍ എത്തിക്കാന്‍ വൈകിയാല്‍ ഗള്‍ഫില്‍ മരണ നിരക്ക് ഉയരാന്‍ സാധ്യത ..ഗള്‍ഫ് രാജ്യങ്ങളിലാകെ 58052 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു .. 322 പേർ മരിച്ചു

സൗദി അറേബ്യയിലാണ് ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചത്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‍തതും സൗദിയില്‍ തന്നെയാണ്. സൗദിയിലെ രോഗികളില്‍ 83 ശതമാനവും പ്രവാസികളാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യു.എ.ഇയിലെയും ഇറാനിലെയും അംബാസിഡര്‍മാരുമായും പ്രധാനമന്ത്രി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഗള്‍ഫിലെ വിദേശ ഇന്ത്യക്കാരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ സൗദിയില്‍ രോഗബാധിതരുടെ എണ്ണം 22753 ആയി. 162 പേരാണ് മരിച്ചത്. 19428 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 123 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത് എന്നും അറിയുന്നു .

യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതോട ആകെ മരണസംഖ്യ 105 ആയി. പുതുതായി 552 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12481 ആയി. മരിച്ചവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനയുണ്ടായത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. വ്യാഴാഴ്‍ച 100 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 2429 ആയി. പരിശോധനകള്‍ വ്യാപമാക്കിയിരിക്കുകയാണ്. വ്യാഴാഴ്‍ച മാത്രം 27000-ലേറെ പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. അതോടൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പരിശോധനകള്‍ വ്യാപകമാക്കിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 284 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4024 ആയി. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്‍തു. ഇതോടെ ആകെ മരണം 26 ആയി. 150 പേരാണ് പുതുതായി രോഗമുക്തരായത്. 1539 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 2549 പേരാണ് ഇനി ചികിത്സയിലുള്ളത്. 66 പേരുടെ നില ഗുരുതരമാണ്.

റമദാന്‍ മാസമായപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ജാഗ്രത കുറച്ചിട്ടില്ല. ആരോഗ്യ വിഭാഗം പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. പുറത്തിറങ്ങാന്‍ ആളുകള്‍ക്ക് അനുമതി നല്‍കിയെങ്കിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് റസ്റ്റോറന്‍റുകളും കടകളും തുറക്കുന്നുണ്ട്. ശാരീരിക അകലം പാലിച്ചും മാസ്‍ക് ധരിച്ചുമാണ് ആളുകള്‍ എത്തുന്നത്. ദുബായ് മെട്രോയും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends