Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..


ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...


മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി


അപകടങ്ങളിൽ നിന്ന് അത്ഭുതരക്ഷ: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!


 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം

ഇന്ത്യയില്‍ കുടുങ്ങിയ കുവൈത്തി പൗരന്‍മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിനും കുവൈത്തിലേക്ക് മെഡിക്കല്‍ സഹായം നല്‍കിയതിനും പ്രത്യുപകാരമായി കുവൈത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിൽ എത്തിക്കാമെന്ന് കുവൈത്ത്‌ വിദേശകാര്യ മന്ത്രാലയം

02 MAY 2020 05:52 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കുടുങ്ങിയ കുവൈത്തി പൗരന്‍മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിനും കുവൈത്തിലേക്ക് മെഡിക്കല്‍ സഹായം നല്‍കിയതിനും പ്രത്യുപകാരമായി കുവൈത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിൽ എത്തിക്കാമെന്ന് കുവൈത്ത്‌ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അറിയിച്ചു..

പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ അനധികൃത പ്രവാസികളെ സൗജന്യമായി തങ്ങളുടെ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാമെന്നാണ് കുവൈത്ത് സ്ഥാനപതി ജസീം അല്‍ നജീം അറിയിച്ചിരിക്കുന്നത്

കോവിഡിനെ നേരിടുന്നതിനായി 15 അംഗ മെഡിക്കല്‍ സംഘത്തേയും രണ്ട് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യ ഏപ്രില്‍ 11-ന് കുവൈത്തിലേക്കയച്ചിരുന്നു....... ഇന്ത്യന്‍ മെഡിക്കല്‍ സംഘം രണ്ടാഴ്ചയോളം കുവൈറ്റ് മെഡിക്കല്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിസിച്ചിരുന്നു... പാരസെറ്റമോള്‍ ഗുളികകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ളവ നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് ഇപ്പോൾ ഇന്ത്യക്കാരെ സൗജന്യമായി തിരിച്ചയക്കാമെന്നു കുവൈറ്റ് പറയുന്നത്

നിലവിൽ പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടിലേക്ക്‌ പോകാൻ കാത്തിരിക്കുന്നവർക്ക്‌ കുവൈത്ത്‌ സൗജന്യ യാത്രാടിക്കറ്റും താമസവും ഭക്ഷണവും നൽകി വരുന്നുണ്ട്‌. പന്ത്രണ്ടായിരം ഇന്ത്യക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിനു പുറമേയാണ് നാട്ടിലേക്ക്‌ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കുവൈത്തിന്റെ സ്വന്തം ചെലവിൽ എത്തിക്കാമെന്ന വാഗ്ദാനം ലഭിക്കുന്നത്‌.

ഇന്ത്യയുടെ സമ്മതം ലഭിക്കുന്ന പക്ഷം വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന കുവൈത്തികളെ പൂർണ്ണമായും തിരിച്ചെത്തിച്ച ശേഷം ഈ മാസം പകുതി മുതൽ ദൗത്യം ആരംഭിക്കുവാനാണ് കുവൈത്ത്‌ പദ്ധതി തയ്യാറാക്കുന്നത്‌.

കുവൈത്തിൽ കൊറോണ വൈറസ്‌ ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ഇവരിൽ പകുതിയോളം ഇന്ത്യക്കാരുമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തു നിന്നും പരമാവധി വിദേശികളെ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചയക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഏറെ സമ്മർദ്ദം കുറക്കാൻ കഴിയുമെന്നാണ് കുവൈത്ത്‌ കരുതുന്നത്‌. ഈ സാഹചര്യത്തിലാണ് കുവൈത്ത്‌ ഇന്ത്യക്ക്‌ ഇത്തരമൊരു വാഗ്ദാനം നൽകിയത്‌ എന്നാണു സൂചന.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയിൽ ആരംഭിച്ചുകഴിഞ്ഞു . ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് എന്നുമുതലായിരിക്കുമെന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല ..മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ്‌ എംബസ്സി അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്

വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നാൽ ഉടനെ തന്നെ എംബസ്സിയുടെ വെബ്സൈറ്റിലും, സോഷ്യല്‍ മീഡിയയിലൂടെയും അറിയിക്കുമെന്നും ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പിൽ അറിയിച്ചു. തിരിച്ചു പോരാൻ ആഗ്രഹിക്കുന്നവർ https://indembkwt.com/eva/ എന്ന ലിങ്ക് വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (1 hour ago)

കാൻസർ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി പുതിയ കെട്ടിടം എത്രയും വേഗം പ്രവർത്തനസജ്ജമാക്കേണ്ടത് അനിവാര്യം; ആർ സി സി ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തന  (1 hour ago)

വിവിധ കേന്ദ്ര സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ലിജു; സംസ്ഥാന സഹകരണ വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുക ലക്ഷ്യം; കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി, സഹായങ്ങൾ നൽകണമെന്ന് ആവശ്യം  (1 hour ago)

വൈദ്യുതി മുടങ്ങുന്നതിന്റെ ഉത്തരവാദിത്തം യു.ഡി.എഫ്. നേതൃത്വത്തിലുള്ള പുതിയ സർക്കാരിനാണെന്ന രീതിയിൽ സി.പി.എം. നടത്തുന്ന പ്രചാരണവും അവർ ആഹ്വാനം ചെയ്ത സമരവും വസ്തുതകൾക്ക് വിരുദ്ധമാണ്; വിമർശിച്ച് വൈദ്യുതി  (1 hour ago)

ജൂലൈ 26, ഞായറാഴ്ച ദിവസത്തിന്റെ തുടക്കത്തിൽ സമൂഹത്തിൽ നല്ല പേര് കേൾക്കാൻ അവസരം ലഭിക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു  (2 hours ago)

പൊന്മുടിയിൽ വീണ്ടും കാട്ടാന ആക്രമണം... അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത സംഭവം; ആക്രമണത്തിൽ തകർന്ന 3 കാറുകളും നന്നാക്കാൻ ഡ്രൈവർമാർക്ക് ഇ.ഡി സാമ്പത്തിക സഹായം നൽകി; ആർ.ശ്യാംരാജിന്റെ വാഹനം പുറത്തിറക്കി  (3 hours ago)

സംസ്ഥാനത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്മെൻറ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു...  (3 hours ago)

Indian Crew Members 28 പേർ ജീവൻ കയ്യില്പിടിച്ച് നടുക്കടലിൽ  (3 hours ago)

സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി  (3 hours ago)

നീറ്റ് യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ് ടെസ്റ്റ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് സേവനം..  (4 hours ago)

സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​രം... ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു  (4 hours ago)

Malayali Vartha Recommends