കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; 256 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 947 പേര്‍ക്ക് കൂടി കോവിഡ്

കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു. ഇന്ന് 256 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 947 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 88 ആയി. ഇതുവരെ 11975 പേര്‍ക്കാര്‍ കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 3451 പേര്‍ രോഗമുക്തി നേടി. ബാക്കി 8436 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 175 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,31930 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 347, ജഹ്‌റ ഗവര്‍ണറേറ്റില്‍ 118, അഹ്മദി ഗവര്‍ണറേറ്റില്‍ 171, ഹവല്ലി ഗവര്‍ണറേറ്റില്‍ 189, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 122 എന്നിങ്ങനെയാണ് പുതിയ കേസുകള്‍. റെസിഡന്‍ഷ്യല്‍ ഏരിയ അടിസ്ഥാനമാക്കിയാല്‍ ജലീബ് അല്‍ ശുയൂഖ് 104, ഫര്‍വാനിയ 102, ഖൈത്താന്‍ 79, ഹവല്ലി 68 എന്നിങ്ങനെയാണ് കൂടുതലുള്ളത്.
"https://www.facebook.com/Malayalivartha























