Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

റിയാദിൽ മനുഷ്യനെ കൊല്ലുന്ന കറുത്ത ഉറുമ്പുകൾ വ്യാപകം; ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശിയുടെ ജീവനെടുത്തു; മുൻകരുതലും ചികിത്സയും അനിവാര്യം

21 MAY 2020 11:01 AM IST
മലയാളി വാര്‍ത്ത

കോവിഡ് - 19 ന്റെ ആഘാതത്തിലാണ് ലോകം. ഗൾഫിലെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാൽ ഇപ്പോൾ കോ​വി​ഡ് –19 വ്യാ​പ​ന​ത്തോ​ടൊ​പ്പം മറ്റൊരു ഭീതിയും ഗൾഫിനെ അലട്ടുകയാണ് . ക​റു​ത്ത ഉറുമ്പിന്റെ ആ​ക്ര​മ​ണ​ത്തെ​യും പ്ര​വാ​സി​ക​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൗ​ദി നാ​ഷ​ന​ൽ ഗാ​ർ​ഡ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് . ക​റു​ത്ത ഉറുമ്പിന്റെ ക​ടി​യേ​റ്റാ​ൽ ചി​ല​രി​ൽ അ​ല​ർ​ജി പോ​ലെ​യു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ഉണ്ടാവാറുണ്ട്‌ .ആ​വ​ശ്യ​മാ​യ ചി​കി​ത്സ കൃ​ത്യ​സ​മ​യ​ത്ത്​ ല​ഭി​ക്കാ​തി​രി​ക്കു​ക​യും കൂടി ചെ​യ്താ​ൽ ജീ​വ​ൻ വ​രെ അ​പ​ക​ട​ത്തി​ലാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ബു​ധ​നാ​ഴ്ച ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി എം. ​നി​സാ​മു​ദ്ദീ​ൻ ഈ ​ഉറുമ്പിന്റെ ക​ടി​യേ​റ്റ്​ മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടു മ​ല​യാ​ളി​ക​ളാണ് സൗ​ദി​യി​ൽ ഉ​റു​മ്പ്​ ക​ടി​യേ​റ്റ്​ മ​രി​ച്ച​ത് . ചി​കി​ത്സ വൈ​കി​യ​ത് കാ​ര​ണ​മാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​പ്പോ​ൾ ഇ​ത്ത​രം ഉ​റു​മ്പു​ക​ളു​​ടെ സീ​സ​ണാ​ണ്. അതുകൊണ്ടുതന്നെ ആ​ക്ര​മ​ണ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ക​ടി​യേ​റ്റാ​ൽ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ട​ണം. കു​റ​ച്ച് മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചാ​ൽ ഇ​തു​മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ ത​ട​യാം. ഉ​റു​മ്പ് ദം​ശ​ന​ത്തെ തു​ട​ർ​ന്ന് അ​നാ​ഫൈ​ലാ​ക്ടി​ക് ഷോ​ക്ക് എ​ന്ന അ​വ​സ്ഥ അ​ഥ​വാ ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന, ഓ​ക്കാ​നം, ശ്വാ​സ​ത​ട​സ്സം, വി​യ​ർ​പ്പ്, ത​ല​ചു​റ്റ​ൽ, നാ​വു​കു​ഴ​യ​ൽ, ദേ​ഹ​മാ​സ​ക​ലം നീ​ര്​ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യാ​ൽ ക്ഷ​ണ​നേ​രം കൊ​ണ്ട് മ​ര​ണം സം​ഭ​വി​ക്കാം. എന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

ചി​ല​പ്പോ​ൾ അ​ത് സെ​ക്ക​ൻ​ഡു​ക​ളോ മി​നി​റ്റു​ക​ളോ സ​മ​യ​ത്തി​നു​ള്ളി​ൽ സം​ഭ​വി​ച്ചേ​ക്കാം. അ​ല​ർ​ജി, ആ​സ്​​ത്​​മ രോ​ഗ​മു​ള്ള​വ​രി​ലാ​ണ് മ​ര​ണ സാ​ധ്യ​ത​യേ​റു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രി​ൽ ചി​ല​ത​രം തേ​നീ​ച്ച​ക​ളു​ടെ ദം​ശ​ന​ത്തി​ലും മാ​ര​ക​മാ​യി അ​നാ​ഫൈ​ലാ​ക്ടി​ക് ഷോ​ക്ക് കാ​ണാ​റു​ണ്ട്. എ​ന്നാ​ൽ, എ​ല്ലാ സ​മ​യ​വും ക​റു​ത്ത ഉ​റു​മ്പു ദം​ശ​നം മാ​ര​ക​മാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല. ക​ടി​യേ​റ്റ ഭാ​ഗ​ത്ത്​ ചെ​റി​യ തോ​തി​ലു​ള്ള വീ​ക്കം, ചൊ​റി​ച്ചി​ൽ, പ​ഴു​പ്പു​ണ്ടാ​ക്ക​ൽ എ​ന്നി​വ മാ​ത്ര​മാ​യും അ​നു​ഭ​വ​പ്പെ​ടാം. ‘പാ​ച്ചി​കൊ​ണ്ട​യി​ല’ അ​ഥ​വാ ‘സെ​ന്ന​അ​രി​നെ​ൻ​സി​സ്’ എ​ന്ന ശാ​സ്ത്ര​നാ​മ​ത്തി​ലാണ് ​ ഇൗ ​ക​റു​ത്ത​യി​നം ഉ​റു​മ്പു​ക​ൾ അ​റി​യ​പ്പെ​ടു​ന്നത്. ഇ​വ​യി​ൽ മാ​ര​ക വി​ഷ​മു​ണ്ട്. സൗ​ദി അ​റേ​ബ്യ​യി​ൽ മ​നു​ഷ്യ​വാ​സ​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഇ​വ​യെ കൂ​ടു​ത​ലാ​യി കാ​ണു​ക. ജീ​ർ​ണി​ച്ച വ​സ്തു​ക്ക​ൾ, ഭ​ക്ഷ​ണ അ​വ​ശി​ഷ്​​ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഇ​വ​യു​ടെ പ്ര​ധാ​ന തീ​റ്റ. എ​ന്നാ​ൽ, പ​ല​പ്പോ​ഴും മ​നു​ഷ്യ​നെ ആ​ക്ര​മി​ക്കു​ന്ന​ത് സ്വ​യ​ര​ക്ഷാ​ർ​ഥ​മാണ്​. വീ​ടു​ക​ൾ​ക്കു​ള്ളി​ലും പു​റ​ത്തും ഇ​വ​യു​ടെ സാ​ന്നി​ധ്യം കാ​ണാ​റു​ണ്ട്. യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​ഉ​റു​മ്പു​ക​ൾ ക​ടി​ക്കു​ക​യ​ല്ല, മ​റി​ച്ച്​ ഒ​രു ത​രം വി​ഷം സൂ​ചി​പോ​ലു​ള്ള അ​വ​യ​വ​ത്തി​ലൂ​ടെ കു​ത്തി​വെ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​വി​ഷം ശ​രീ​ര​ത്തി​ലെ ക്ഷ​ണി​ക പ്ര​തി​രോ​ധ ഘ​ട​ക​ങ്ങ​ളെ ഉ​ദ്ദീ​പി​പ്പി​ക്കു​ക​യും അ​നാ​ഫൈ​ലാ​ക്ടി​ക് ഷോ​ക്ക് എ​ന്ന മാ​ര​ക അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. സ്കി​ൻ ടെ​സ്​​റ്റ്, സ്പെ​സ​ഫി​ക് ഐ.​ജി.​ഇ റെ​സ്​​റ്റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഉ​റു​മ്പു ദം​ശ​ന രോ​ഗ​നി​ർ​ണ​യം സാ​ധ്യ​മാ​ണ്. മാ​ര​ക​മാ​യ അ​ല​ർ​ജി​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് എ​പ്പീ​നി​ഫ​റി​ന്​ പു​റ​മെ സ്​​റ്റി​റോ​യ്ഡ് മ​രു​ന്നു​ക​ൾ, ആ​ൻ​റി​ഹി​സ്​​റ്റ​മി​ൻ തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കി​യാ​ണ് ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​ത്. ചെ​റി​യ ത​രം അ​ല​ർ​ജി ആ​ണെ​ങ്കി​ൽ ദം​ശ​ന​മേ​റ്റ ഭാ​ഗ​ത്തെ നീ​ർ​വീ​ക്കം മാ​റാ​ൻ 20 മി​നി​റ്റു​നേ​രം ഐ​സ് െവ​ക്കു​ക, ഹൈ​ഡ്രോ​കോ​ർ​ട്ടി​സോ​ൺ ക്രീം ​പു​ര​ട്ടു​ക എ​ന്നി​വ​യാ​ണ്​ ആ​ദ്യം ചെ​യ്യേ​ണ്ട​ത്. പി​ന്നീ​ട് ആ​ൻ​റി​ഹി​സ്​​റ്റ​മി​ൻ മ​രു​ന്ന് ക​ഴി​ക്ക​ണം.

സൂ​ക്ഷി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഇവയാണ് ​
1. ക​റു​ത്ത ഉ​റു​മ്പാ​ണ്​ ക​ടി​ച്ച​തെ​ന്ന്​ ബോ​ധ്യ​മാ​യാ​ൽ ഉ​ട​ൻ വി​ദ​ഗ്​​ധ ചി​കി​ത്സ​​ക്ക്​ വി​ധേ​യ​മാ​ക്ക​ണം 2. ശ​രീ​ര​മാ​സ​ക​ലം ചൊ​റി​ച്ചി​ൽ, നീ​ർ​ക്കെ​ട്ട്, തൊ​ണ്ട​യ​ട​പ്പ്, പെട്ടന്ന് ശ്വാ​സ​ത​ട​സ്സം എ​ന്നി​വ ക​ണ്ടാ​ൽ ഉ​ട​ൻ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണം 3. മു​മ്പ്​ അ​ല​ർ​ജി രോ​ഗ​മു​ള്ള​വ​രാ​ണെ​ങ്കി​ൻ ആ​ൻ​റി​ഹി​സ്​​റ്റ​മി​ൻ ഗു​ളി​ക പോ​ലു​ള്ള പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വീ​ട്ടി​ൽ ക​രു​ത​ണം 4. ക​ടു​ത്ത അ​ല​ർ​ജി​യു​ള്ള​വ​ർ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം എ​പ്പി​നെ​ഫ്രി​ൻ പേ​ന (എ​പ്പി​പെ​ൻ) വീ​ട്ടി​ൽ സൂ​ക്ഷി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. അ​പ​ക​ട​ക​ര​മാ​യ അ​ല​ർ​ജി ഉ​ണ്ടാ​കു​ന്ന പ​ക്ഷം ത്വ​ക്കി​ന​ടി​യി​ൽ ഈ ​മ​രു​ന്ന് സ്വ​യം കു​ത്തി​വെ​ക്കാ​നു​ള്ള പ​രി​ശീ​ല​ന​വും നേ​ടി​യി​രി​ക്ക​ണം 5. സാ​ധാ​ര​ണ​യാ​യി ചൂ​ട് കാ​ലം തു​ട​ങ്ങു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ക​റു​ത്ത ഉ​റു​മ്പു​ശ​ല്യം കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ക. അ​തി​നാ​ൽ താ​മ​സ​സ്ഥ​ല​വും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. ഭ​ക്ഷ​ണ​ത്തിന്റെയോ മ​റ്റു ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ​യോ അ​വ​ശി​ഷ്​​ട​ങ്ങ​ൾ വീ​ടി​നു​ള്ളി​ലും പ​രി​സ​ര​ത്തും ചി​ത​റി​ക്കി​ട​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (9 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (17 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (31 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (49 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (12 hours ago)

Malayali Vartha Recommends