Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

പ്രവാസികളെ.. ജീവനിൽ കൊതിയില്ലേൽ നാളെ മുതലുള്ള മൂന്നാം ഘട്ട വിമാനത്തിൽ കേറിക്കോ.. കാരണം ഞെട്ടിക്കുന്നത്

25 MAY 2020 08:52 PM IST
മലയാളി വാര്‍ത്ത

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ മധ്യസീറ്റില്‍ യാത്രക്കാരെ ഇരുത്താന്‍ എയര്‍ ഇന്ത്യക്ക് താത്കാലിക അനുമതി. ടിക്കറ്റുകള്‍ വിറ്റു പോയതിനാല്‍ ജൂണ്‍ ആറ് വരെ എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകളില്‍ മധ്യസീറ്റില്‍ യാത്രക്കാരെ കയറ്റാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജൂണ്‍ ആറിന് ശേഷം മധ്യസീറ്റ് ഒഴിച്ചിട്ട് മാത്രമേ ടിക്കറ്റ് ബുക്കിംഗ് നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചു.

കൃത്യമായി ഒരു മീറ്റർ അകലം പാലിക്കണം എന്നുള്ള ലോക്കഡോൺ നിർദേശം തള്ളിക്കളയുകയാണിവിടെ ചെയ്യ്യുന്നത്ത്വാണിജ്യ വിമാന സര്‍വീസുകളുടെ ആരോഗ്യത്തേക്കാള്‍ ജനങ്ങളുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേയുടെ അധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കണമെന്നത് സാമൂഹിക ബോധത്തിന്റെ ഭാഗമാണെന്നും ആറടി അകലമെന്ന തത്വം വിമാനത്തിലും വേണമെന്ന് അറിയില്ലേ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

മധ്യസീറ്റ് ഒഴിച്ചിട്ട് യാത്രക്കാരെ കയറ്റണമെന്ന ബോംബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് എതിരെ എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാറും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ഈദ് അവധിദിനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി ഹരജിയില്‍ വാദം കേട്ടത്.

സീറ്റ് ഇടവിട്ട് ഇരിക്കുന്നതിലും നല്ലത് പരിശോധനയും ക്വാറന്റീനുമാണെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചു. എന്നാല്‍ ഇതിനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചു. അടുത്തിരുന്നാല്‍ വൈറസ് യാത്രക്കാരെ ബാധിക്കില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാമെന്ന് ചോദിച്ച കോടതി അടുത്തടുത്തിരിക്കുന്നത് വൈറസ് പടരാന്‍ കാരണാകുമെന്നും വ്യക്തമാക്കി.

അതെ സമയം വന്ദേഭാരത് ദൗത്യം മൂന്നാം ഘട്ടം ചൊച്ചാഴ്ച മുതല്‍ , നാളെ മാത്രം ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്ക് എട്ട് വിമാനങ്ങള്‍. മൂന്നാം ഘട്ടം ആരംഭിക്കുന്ന നാളെ ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് ചൊവ്വാഴ്ച സര്‍വ്വീസ് നടത്തുക ഒമ്ബത് വിമാനങ്ങളാണ്. അതില്‍ എട്ട് സര്‍വ്വീസുകളും കേരളത്തിലേക്കാണ്. ഏഴെണ്ണം യു.എ.ഇയില്‍ നിന്നും ഒരു സര്‍വ്വീസ് ബഹ്‌റൈനില്‍ നിന്നുമാണ്. മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ഗള്‍ഫില്‍നിന്നും കേരളത്തിലേക്കുണ്ടാകും.

അബുദാബി-ഡല്‍ഹി എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 1116 രാവിലെ 11.25 ന് പുറപ്പെടും. ഐ.എക്‌സ് 1434 ദുബായ്-കൊച്ചി രാവിലെ 11.50, ഐ.എക്‌സ് 1746 ദുബായ്-കണ്ണൂര്‍ ഉച്ചക്ക് 12.50, ഐ.എക്‌സ് 1348 അബുദാബി-കോഴിക്കോട് ഉച്ചക്ക് 01.20, ഐ.എക്‌സ് 1538 അബുദാബി-തിരുവനന്തപുരം ഉച്ചതിരിഞ്ഞ് 03.20.

ഐ.എക്‌സ് 1344 ദുബായ്-കോഴിക്കോട്, ഐ.എക്‌സ് 1540 ദുബായ്-തിരുവനന്തപുരം വൈകീട്ട് 05.20, ഐ.എക്‌സ് 1716 അബുദാബി-കണ്ണൂര്‍ വൈകീട്ട് 05.30, ബഹ്‌റൈനില്‍ നിന്നും കോഴിക്കോട്ടേക്ക് ഐ.എക്‌സ് 1376 വൈകീട്ട് 04.10 നും പുറപ്പെടുമെന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഓഫീസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിെന്‍റ മൂന്നാം ഘട്ടത്തില്‍ ബഹ്റൈനില്‍നിന്നുള്ള ആദ്യ വിമാനം ഇന്ന് കോഴിക്കോേട്ടക്ക് പുറപ്പെടും. വൈകിട്ട് 4.10ന് ബഹ്റൈനില്‍ നിന്ന് യാത്രതിരിക്കുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി 11ന് കോഴിക്കോട് എത്തും. രണ്ട് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 179 യാത്രക്കാരാണ് ഇൗ വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നത്. ഇവര്‍ക്കുള്ള ടിക്കറ്റുകള്‍ നല്‍കി. കോഴിക്കോട് നിന്ന് യാത്രക്കാരുമായി എത്തുന്ന വിമാനമാണ് തിരിച്ച്‌ ഇവിടെനിന്ന് പുറപ്പെടുന്നത്.

മൂന്നാം ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് അഞ്ച് സര്‍വീസുകളാണ് ഉള്ളത്. മെയ്‌ 26, 30, ജൂണ്‍ രണ്ട് തീയതികളില്‍ കോഴിക്കോട്ടേക്കും മെയ്‌ 28,ജൂണ്‍ ഒന്ന് തീയതികളില്‍ കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സര്‍വീസ് നടത്തുക. കോഴിക്കോട്ടേക്കുള്ള വിമാനം വൈകിട്ട് 4.10നും കൊച്ചിയിലേക്കുള്ളത് ഉച്ചക്ക് 2.10നും പുറപ്പെടും.

28ന് കൊച്ചിയിലേക്കുള്ള വിമാനത്തിെന്‍റ ടിക്കറ്റ് വിതരണം തുടങ്ങിയിട്ടുണ്ട്. ഇൗ വിമാനത്തിലും 177 പേരാണ് നാട്ടിലേക്ക് പോകുന്നത്. അന്ന് കൊച്ചിയില്‍നിന്ന് തിരികെ വരുന്ന വിമാനത്തിലും യാത്രക്കാരെ കൊണ്ടുവരുന്നുണ്ട്. ബഹ്റൈന്‍ പൗരന്‍മാര്‍ക്കും സാധുവായ റസിഡന്‍റ് പെര്‍മിറ്റ് ഉള്ളവര്‍ക്കുമാണ് യാത്രക്ക് അനുമതി. തിങ്കളാഴ്ച ഇൗ വിമാനത്തിന് ടിക്കറ്റ് നിരക്ക് 43000 രൂപയായി ഉയര്‍ന്നു. ബഹ്റൈനില്‍നിന്ന് സര്‍വീസ് നടത്തുന്ന മറ്റ് ദിവസങ്ങളിലും ഇങ്ങോട്ട് വരുന്ന വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നതിന് അനുമതി തേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (10 minutes ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (27 minutes ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (1 hour ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (1 hour ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (3 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (3 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (3 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (4 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (5 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (5 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (5 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (6 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (6 hours ago)

Malayali Vartha Recommends