ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും. അത്തച്ചമയ ഘോഷയാത്രയ്‌ക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ പി.എൽ. ബാബു അറിയിച്ചു. അത്തം ആഘോഷങ്ങളുടെ ഉദ്ഘാടനവും പതാക ഉയർത്തലും 16ന് രാവിലെ ഒമ്പതിന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
ദീപക് ജോയ് എം.എൽ.എ. അദ്ധ്യക്ഷനാകും. മന്ത്രി അനൂപ് ജേക്കബ്, എം.പിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, ജില്ലാ കളക്‌ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളാകും.
നഗരസഭാ വൈസ് ചെയർപേഴ്സൺ രാധികവർമ്മ, സെക്രട്ടറി സന്തോഷ്‌കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും.
അത്തച്ചമയഘോഷയാത്രയ്‌ക്ക് നടൻ മനോജ് കെ. ജയൻ പച്ചക്കൊടി വീശും. പാരമ്പര്യം വിളിച്ചോതുന്ന കലകളായ കഥകളി, പുലികളി, ചെണ്ടമേളം, തെയ്യം തുടങ്ങിയവ അണിനിരക്കുകയും ചെയ്യും.
ഗതാഗതനിയന്ത്രണവും സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തി. 500 പൊലീസുകാരും വോളണ്ടിയർമാരുമുണ്ടാകും. പാർക്കിംഗ്, ശുചിമുറികൾ, വൈദ്യ സഹായം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ .
https://www.facebook.com/Malayalivartha

























