Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

'കോവിഡ് മൂലം ഗൾഫിൽ വെച്ച് മരണപ്പെട്ട സാധാരണക്കാരായ പ്രവാസികളുടെ കുടുബത്തിന് സാമ്പത്തിക സഹായം കിട്ടുന്നതിന് വേണ്ടി സമർദ്ധം ചെലുത്തണം....' ഏക വരുമാനം നിന്നതോടെ നാട്ടിൽ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബം കടുത്ത പട്ടിണിയിലും ബുദ്ധിമുട്ടിലുമായ പ്രവാസികളുടെ കുടുംബത്തിനായി ശബ്ദമുയർത്തി അഷ്‌റഫ് താമരശ്ശേരി

26 MAY 2020 12:09 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഏറെ കഷ്ടപ്പാടുകൾ അനുഭവിക്കുകയാണ് പ്രവാസികൾ. കൂടുതലും സാധാരണക്കാരായ പ്രവാസികളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. ഒപ്പം കൊറോണ ബാധിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ മരിക്കുന്ന പ്രവാസികളുടെ എണ്ണവും കൂടുകയാണ്. ഇതിലൂടെ നാട്ടിലെ തങ്ങളുടെ ജീവിതം തന്നെ നഷ്ടപെട്ട അവസ്ഥയിലാണ് കുടുംബാംഗങ്ങൾ. ഇവർക്കായി സഹായം അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ്;

പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ അറിയുന്നതിന്........

കോവിഡ് എന്ന മഹാമാരി മൂലം ഗൾഫിൽ ഒട്ടനവധി പ്രവാസി ഇൻഡ്യക്കാർ മരണപ്പെട്ടു. മരിച്ചവരിൽ കൂടുതൽ മലയാളികളാണ്. അതും സാധാരണക്കാരായ പ്രവാസികളാണ് ഒരു കുടുംബത്തിൻെറ മൊത്തം ആശ്രയമായവർ,ഏക വരുമാനം നിന്നതോടെ നാട്ടിൽ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബം കടുത്ത പട്ടിണിയിലും ബുദ്ധിമുട്ടിലുമാണ്.അനാഥമായ പ്രവാസികളുടെ കുടുംബത്തിന് അത്യാവശ്യമായി സാമ്പത്തിക സഹായം കൊടുക്കേണ്ടത് അനിവാര്യമാണ്.കേന്ദ്ര സർക്കാരിൽ നിന്നും കോവിഡ് മൂലം ഗൾഫിൽ വെച്ച് മരണപ്പെട്ട സാധാരണക്കാരായ പ്രവാസികളുടെ കുടുബത്തിന് സാമ്പത്തിക സഹായം കിട്ടുന്നതിന് വേണ്ടി സമർദ്ധം ചെലുത്തണം.കേന്ദ്ര സർക്കാർ അനുവദിച്ച കോവിഡ് പാക്കേജിൽ പ്രവാസികളെ പൂർണ്ണമായും അവഗണിച്ചു.ആയതിനാൽ പ്രവാസികളുടെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിയാവുന്ന താങ്കൾ ഈ ആവശ്യം പ്രവാസിയുടെ കുടുംബത്തിന് വേണ്ടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. മരണപ്പെട്ടവരുടെ ബന്ധുക്കൾ നാട്ടിൽ നിന്നും അവരുടെ ആവശ്യങ്ങൾ അറിയിച്ചുകൊണ്ട് ഞങ്ങളെ ബന്ധപ്പെടുകയാണ്. ഉറ്റവരുടെ ചേതനയറ്റ ശരീരം പോലും കാണാൻ കഴിയാതെ അവരുടെ വേർപാട് പോലും മാനസികമായി അംഗീകരിക്കാനാവാതെ വേദനിച്ചു കഴിയുന്നവരാണ്,അല്ലെങ്കിൽ കേരള സർക്കാറിൻെറ ഭാഗത്ത് നിന്നെങ്കിലും അടിയന്തര സഹായം ഇത്തരം കുടുംബങ്ങൾക്ക് ലഭിച്ചാൽ നന്നായിരിക്കും. പ്രവാസികൾ സഹോദരങ്ങളാണെന്ന് പറഞ്ഞ് ചേർത്ത് നിർത്തി,കരുതലും കനിവും നൽകുന്ന അങ്ങയുടെ സർക്കാരിൽ ഞങ്ങൾ പ്രവാസികൾക്ക് പൂർണ്ണമായ വിശ്വാസമുണ്ട്.ഈ വിഷയം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുവാനും അതുവഴി പ്രയാസം അനുഭവിക്കുന്ന ഈ പ്രവാസി കുടുബങ്ങൾക്ക് ഒരു കെെതാങ്ങായി മാറുകയാണെങ്കിൽ അതൊരു വലിയൊരു ഉപകാരമായിരിക്കും.ഉചിതമായ ഒരു തീരുമാനം അങ്ങയുടെ സർക്കാരിൽ നിന്നും പ്രതീക്ഷിച്ചുകൊണ്ട് ......
സ്നേഹത്തോടെ
അഷറഫ് താമരശ്ശേരി
സാമൂഹിക പ്രവർത്തകൻ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (45 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (51 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (58 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends