തൊഴില്‍ തട്ടിപ്പിനെതിരെ കടുത്ത നടപടിയുമായി ഖത്തര്‍

ദോഹ നിയമവിരുദ്ധമായ തൊഴില്‍വിസാ വില്‍പ്പന കേന്ദങ്ങള്‍ക്കെതിരെ ഖത്തര്‍ നടപടി ശക്തമാക്കി. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി നടത്തിയ പരിശോധനയില്‍ വിദേശ തൊഴിലാളികളില്‍ നിന്നും വന്‍ തുക ഈടാക്കി വിസക്കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി. തൊഴില്‍ തട്ടിപ്പിനിരയാകുന്ന വിദേശ തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് വിസ കച്ചവടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താന്‍ സര്‍ക്കാര്‍ പരിശോധനകള്‍ ആരംഭിച്ചത്. കമ്പനി വിസയിലെത്തി പുറത്തു ജോലി ചെയ്യുന്ന ആയിരത്തോളം അനധികൃത ജോലിക്കാര്‍ പിടിയിലായതിനു പിന്നാലെ വിസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ചും മന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. പണം വാങ്ങി വിസ നല്കിയ പല കമ്പനികളും രാജ്യത്തെത്തിയ തൊഴിലാളികള്‍ക്ക് ജോലിയോ വേതനമോ നല്കാതെ കബളിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പുറത്തുപോയി ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























