അതിക്രൂരവും, പൈശാചികവുമായ കൊലപാതകം...മെറിന് ജോയിയുടെ ഘാതകന് ഭര്‍ത്താവ് ഫിലിപ്പ് മാത്യു വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് ചെയ്തതെന്ന് പ്രോസിക്യൂഷന് കോടതിയില്‍...
സൗത്ത് ഫ്ലോറിഡയില്‍ കൊല്ലപ്പെട്ട മെറിന് ജോയിയുടെ ഘാതകന് ഭര്‍ത്താവ് ഫിലിപ്പ് മാത്യു വധശിക്ഷ അര്‍ഹിക്കുന്ന കുറ്റവുമാണ് ചെയ്തതെന്ന് പ്രോസിക്യൂഷന് കോടതിയില്‍. കൊവിഡ് മൂലം കേസ് വിചാരണ തുടങ്ങാന്‍ ഗ്രാന്‍ഡ് ജൂറിയെ നിയമിക്കുവാന്‍ സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. മുന്‍കൂട്ടി പദ്ധതിയിട്ട അതിക്രൂരവും, പൈശാചികവുമായ കൊലപാതകമാണിതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി മൈക്കല്‍ സാറ്റ്സ് നല്കിയ കോടതിക്ക് നല്കിയ കത്തില്‍ പറയുന്നു.
ഫിലിപ്പ് മാത്യുവിനെ ഒന്നാം ഡിഗ്രി കൊലക്കുറ്റത്തിന് ജൂറി ശിക്ഷിച്ചാല്‍ വധശിക്ഷ ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. സൗത്ത് ഫ്ലോറിഡയിലെ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ മെറിന് ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് പാര്‍ക്കിങ് ലോഡ്സില്‍ വെച്ച് ഭര്‍ത്താവ് നിവിന്‍ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യുവിന്റെ ആക്രമണമുണ്ടായത്.
"
https://www.facebook.com/Malayalivartha