Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഒരുപാട് സ്വപ്നങ്ങളോടെയും, പ്രതീക്ഷകളോടെയും മെച്ചപ്പെട്ട ജീവിതം തേടിയെത്തുന്ന പ്രവാസികൾ ഇവിടെ തന്നെ ജീവനൊടുക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചകൾ ഏറുകയാണ്....' പ്രവാസികളുടെ ആത്മഹത്യകളിൽ മനംനൊന്ത് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി

14 AUGUST 2020 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

  യുഎഇയിലെ റാസൽഖൈമയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

ശാരീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മ​ല​യാ​ളി മ​രി​ച്ചു....

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന്!! ജിദ്ദ - കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു...അടിയന്തര ലാന്‍ഡിങ്

സൗദിയിലെ ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ തിരുവനന്തപുരം പോത്തൻകോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

പ്രവാസികളിൽ ആത്മഹത്യകൾ വർധിക്കുകയാണ്. കൊറോണ വ്യാപനം ഉരുവാക്കിയ ദുരിതം മാത്രമല്ല സാമ്പത്തിക നഷ്ടവും പ്രവാസികളെ ആകെ ബാധിച്ചിരിക്കുകയാണ്. എന്നത് തന്നെയാണ് ഇത്തരം ആത്മഹത്യകളിലൂടെ വ്യക്തമാകുന്നത്. ഇതിനെതിരെ ശക്തമായി അപലപിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

ഇന്നലെയും ഏഴ് പേരുടെ മൃതദേഹങ്ങളാണ് കയറ്റി അയച്ചത്.6 ഇൻഡ്യക്കാരും,മറ്റൊന്ന് ഫിലിപ്പിയൻസും ആയിരുന്നു.അതിലൊന്ന് ആത്മഹത്യയായിരുന്നു.തലശ്ശേരി സ്വദേശി 41 വയസ്സുളള ഷാജിയാണ് സ്വന്തം മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.15 വർഷമായി ദുബായിൽ സ്വന്തമായി ബിസ്സിനസ്സ് ചെയ്യുകയായിരുന്ന ഷാജിക്ക് രണ്ടും നാലും വയസ്സുളള പെൺമക്കളാണ് ഉളളത്.കുടുംബം നാട്ടിലായിരുന്നു. ബിസ്സിനസ്സിലുണ്ടായ പരാജയമാണ് ഷാജിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഘടകമെന്ന് കരുതുന്നു.

രണ്ട് പിഞ്ചു മക്കളുടെ മുഖം നോക്കിയാൽ എങ്ങനെ തോന്നി,ആത്മഹത്യ ചെയ്യാൻ. ബിസ്സിനസ്സിൽ പരാജയവും,വിജയവും പതിവുളള കാര്യമാണ്.അതിന് ആത്മഹത്യ ചെയ്താൽ പരിഹാരമാകുമോ,ഒരുപാട് പോസ്റ്റുകളിൽ ആത്മഹത്യ ചെയ്യുന്നതിന് എതിരെ ഞാൻ എഴുതിയിട്ടുണ്ടായിരുന്നു. വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ദെെവം നൽകിയ ജീവൻ അത് തിരിച്ചെടുക്കാൻ ദെെവത്തിന് മാത്രം അവകാശപ്പെട്ടതാണ്.ആത്മഹത്യ ചെയ്യുന്നതോടെ നിങ്ങൾ അനാഥമാക്കുന്നത് നിങ്ങളുടെ ഉറ്റവരെയാണ്.അത് മാത്രം നിങ്ങൾ ചിന്തിക്കുക..ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നമ്മുക്ക് വേണ്ടി കാത്തിരിക്കുന്ന കുടുംബത്തിൻെറ മുഖം ഒന്ന് ഓർക്കൂക.

കഴിഞ്ഞ കാലങ്ങളിൽ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണമെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണ്. സാക്ഷരതയിലും സംസ്കാരത്തിലും നമ്മൾ ഒന്നാമതാണ്.അതുപോലെ ബുദ്ധി ശൂന്യതയിലും, വിവരമില്ലായ്മയിലും നമ്മൾ ഒന്നാമതാണ്.എന്ത് വിരോധാഭാസമാണിത്. എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.ഒരുപാട് സ്വപ്നങ്ങളോടെയും, പ്രതീക്ഷകളോടെയും മെച്ചപ്പെട്ട ജീവിതം തേടിയെത്തുന്ന പ്രവാസികൾ ഇവിടെ തന്നെ ജീവനൊടുക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചകൾ ഏറുകയാണ്. വിദ്യാർഥികളിൽ തുടങ്ങി നാൽപ്പതും അൻപതും വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നവരിൽ പോലും ആത്മഹത്യാപ്രവണത വർധിക്കുന്നത് ഏറെ ആശങ്കാജനകമാണ്.

ഇതിന് ഒരു പരിധിവരെ പരിഹാരം കുടുംബങ്ങളുടെ പിന്തുണയാണ്. നാടും വീടും വിട്ട് ഗൾഫ് രാജ്യങ്ങളിലെത്തുന്ന പ്രവാസികളിൽ പലരും സങ്കടങ്ങൾ ഉള്ളിലൊതുക്കുന്നവരാണ്. ഇവിടത്തെ സങ്കടങ്ങളെക്കുറിച്ചു ബന്ധുക്കളോട് പങ്കുവയ്ക്കുന്നത് അഭിമാനകുറവായി കരുതുന്നവരും ഏറെയുണ്ട്. ഇതറിയാതെ സ്വന്തം കുടുംബങ്ങളിൽ നിന്നും പോലും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നത് അവർക്ക് വേണ്ടി ജീവിക്കുന്ന പ്രവാസിയെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ മടുത്ത് പോകുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. അതിനാൽ തന്നെ നാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാനസികമായ പിന്തുണ എല്ലാ പ്രവാസികൾക്കും ഏറെ ആവശ്യമുള്ളതും വിലപ്പെട്ടതുമാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ ഒട്ടനവധി പ്രശ്നങ്ങളിലും പ്രതിസന്ധികളിലും അകപ്പെട്ട് ഒറ്റയ്ക്കു ജീവിക്കുന്ന പ്രവാസികൾക്ക് ഒരുപരിധി വരെ വലിയൊരു ആശ്വാസമാകും.അവരെ നമ്മുക്ക് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുവാൻ കഴിയും.
ഓർക്കുക ഒരാൾ ജീവിച്ചിരുന്നാലെ സമ്പത്തുണ്ടാക്കാൻ കഴിയു.അതുപോലെ ഒരാളുടെ ജീവനെക്കാൾ വലുതല്ല,സമ്പത്തും.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (1 hour ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (1 hour ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (1 hour ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (1 hour ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (1 hour ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (2 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (3 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (3 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (3 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (4 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (4 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (4 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (4 hours ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (4 hours ago)

Malayali Vartha Recommends