കുവൈറ്റില്‍ മലയാളിയെ കൊന്ന് കുഴിച്ചുമൂടി; കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി അബ്ദു സലാം

പ്രവാസി മലയാളികളെ ഞെട്ടിച്ചു കൊണ്ടൊരു വാര്‍ത്ത. കുവൈറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി റാമിസ് അബ്ദു സലാമിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ സുറ്രയിലെ ഷൈഖാന്‍ അല്‍ ഫാരിസി സെന്ററിനു പിറകു ഭാഗത്ത് മണ്ണില്‍ പൂണ്ട നിലയില്‍ കണ്ടെത്തിയ്ത്. മണ്‍പരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന നിലയില്‍ മനുഷ്യന്റെ കൈ കണ്ട സ്വദേശി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സലാമിനെ കാണാതായത്. രാത്രി ഭക്ഷണം കഴിക്കാനായി അബൂ ഖലീഫയിലെ താമസ സ്ഥലത്ത് നിന്നും തൊട്ടടുത്ത ഹോട്ടലില്‍ പോയ റമീസ് പിന്നീട് ഫ്‌ലാറ്റില്‍ തിരികെ എത്തിയിരുന്നില്ല . ഇതേ തുടര്‍ന്ന് റമീസിന്റെ ബന്ധുക്കള്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിരുന്നു. അഹമദിയിലെ ഓ. ആന്‍ഡ് .ജി. കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ റമീസ് 2 മാസം മുമ്പാണ് കുവൈത്തില്‍ എത്തിയത്. റമീസ് താമസിച്ചിരുന്ന അബൂ ഖലീഫയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
മൃതദേഹം കുവൈറ്റിലുള്ള ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha