വെഞ്ഞാറമൂട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരിലൊരാളായ മിഥിലാജിനെ കാണാന്‍ കഴിയാത്തതിന്റെ വേദനയില്‍ വൃദ്ധമാതാപിതാക്കള്‍... സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെയേറെ വില മതിക്കുന്ന മിഥിലാജ് തന്റെ ആരോഗ്യം മറന്ന് മറ്റുള്ളവരെ സഹായിക്കാനും ആശ്വാസമാകാനും പരിശ്രമിക്കുന്ന സ്വഭാവക്കാരനായിരുന്നെന്ന് കണ്ണീരോടെ പിതാവ്

വെഞ്ഞാറമൂട് കൊല്ലപ്പെട്ട മകനെ അവസാനമായി കാണാന്‍ കഴിയാത്തതിന്റെ വേദനയില്‍ മനസ് തകര്‍ന്ന് വൃദ്ധമാതാപിതാക്കള്‍. വെഞ്ഞാറമൂട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരിലൊരാളായ മിഥിലാജിന്റെ മാതാപിതാക്കളായ അബ്ദുല്‍ ബഷീറും മാതാവ് ലൈല ബീവിയും ഇപ്പോള്‍ ഒമാനിലെ സൂറിലാണ് ഉള്ളത്. സൂറിലുള്ള മകള്‍ താജുന്നീസക്കും കുടുംബത്തിനുമൊപ്പം നില്‍ക്കാന്‍ എത്തിയതാണ് ഇരുവരും.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തിവെച്ചതോടെയാണ് ഇരുവരുടെയും മടക്കയാത്ര നീണ്ടത്. ഇനി സെപ്റ്റംബര്‍ രണ്ടാം തീയതി മാത്രമാണ് കേരളത്തിലേക്ക് വിമാനമുള്ളൂവെന്നതിനാല്‍ മടങ്ങാന്‍ യാതൊരു വഴിയുമില്ലാത്ത അവസ്ഥയാണ്. മിഥിലാജ് വെട്ടേറ്റ് മരിച്ചതാണെന്ന വിവരം ഇരുവരെയും അറിയിച്ചിട്ടില്ല. ബൈക്ക് അപകടത്തില്‍ മരണപ്പെട്ടതാണെന്നാണ് പറഞ്ഞിരിക്കുന്നത്.മരണപ്പെട്ട മിഥിലാജ് നാലഞ്ചുവര്‍ഷത്തോളം സൂറില്‍ പ്രവാസിയായിരുന്നു.
സഹോദരീ ഭര്‍ത്താവായ നിസാറുദ്ദീന്റെ സ്‌പെയര്‍പാര്‍ട്‌സ് കടയിലും ഫുഡ് സ്റ്റഫ് കടയിലുമാണ് ജോലി ചെയ്തിരുന്നത്. ഊഷ്മളമായ പെരുമാറ്റമായിരുന്നു മിഥിലാജിന്‍േറതെന്ന് സൂറിലെ പരിചയക്കാര്‍ പറയുന്നു. കുറഞ്ഞകാലത്തെ പ്രവാസജീവിതത്തില്‍ ജീവിതത്തിന്റെ നാനാ തുറയിലുള്ളവരടങ്ങിയ വലിയ സുഹൃദ്‌വലയം ഇദ്ദേഹത്തിനുണ്ടായിരുന്നു.സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെയേറെ വില മതിക്കുന്ന മിഥിലാജ് തന്റെ ആരോഗ്യം മറന്ന് മറ്റുള്ളവരെ സഹായിക്കാനും ആശ്വാസമാകാനും പരിശ്രമിക്കുന്ന സ്വഭാവക്കാരനായിരുന്നെന്ന് പിതാവ് അബ്ദുല്‍ ബഷീര്‍ കണ്ണീരോടെ പറയുന്നു.
https://www.facebook.com/Malayalivartha
























