Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

പ്രതിസന്ധികളെ തരണം ചെയ്ത ധീരൻ; പൊതു പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യം, പ്രതിസന്ധികളെ എതിര്‍ത്ത് തോല്പിക്കാന്‍ നേതൃത്വം നല്‍കിയ ശക്തനായ നേതാവ്, പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അനുശോചനം അറിയിച്ച് ഐസിസി ബഹ്റൈന്‍ ദേശീയ കമ്മറ്റി

01 SEPTEMBER 2020 01:30 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിവിധ ഘട്ടങ്ങളില്‍ നേരിട്ട നിരവധി പ്രതിസന്ധികളെ എതിര്‍ത്ത് തോല്പിക്കാന്‍ നേതൃത്വം നല്‍കിയ ശക്തനായ നേതാവ് ആയിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി എന്ന് ഒഐസിസി ബഹ്റൈന്‍ ദേശീയ കമ്മറ്റിയുടെ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയനേതാവ് എന്ന നിലയില്‍ ആയിരിക്കില്ല വരുന്ന തലമുറ അദ്ദേഹത്തെ വിലയിരുത്തുന്നത്, മറിച്ചു രാഷ്ട്രതന്ത്രഞ്ജന്‍ എന്ന നിലയില്‍ ആയിരിക്കും അദ്ദേഹത്തെ വിലയിരുത്തുക. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷക്കാലം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അന്‍പത് വര്‍ഷത്തില്‍ അധികം പൊതു പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.

ഇന്ത്യയുടെ വിദേശകാര്യ വകുപ്പ്, ധനകാര്യ വകുപ്പ്, പ്രതിരോധ വകുപ്പ്, വാണിജ്യ വകുപ്പ് തുടങ്ങിയ പ്രധാന വകുപ്പുകളുടെ മന്ത്രി എന്ന നിലയില്‍ അഭിമാനകാര്യമായ പ്രവര്‍ത്തനം കാഴ്ചവച്ച നേതാവ് ആയിരുന്നു. കോണ്‍ഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്ന 1991ലെ നരസിംഹറാവു മന്ത്രി സഭയും, 2004മുതല്‍ 2014 വരെ ഉള്ള മന്‍മോഹന്‍ സിംഗ് മന്ത്രി സഭയും പല പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ട് പോയത് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ ഉള്ള കഴിവിന്റെ തെളിവാണ്. അഗാധമായ പണ്ഡിത്യത്തിന് ഉടമയായ അദ്ദേഹം എല്ലാ കക്ഷികളെയും വിശ്വാസത്തില്‍ എടുക്കുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു എന്ന് ഒഐസിസി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ ഐ വൈ സി സി ബഹ്‌റൈന്‍ അനുശോചനം രേഖപ്പടുത്തി.

അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വവും മികച്ച ഭരണാധികാരിയും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം രാജ്യത്തിന് തീരാ നഷ്ടമാണ് എന്ന് അനുശോചന സന്ദേശത്തില്‍ ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം, ആക്ടിംഗ് സെക്രട്ടറി സന്തോഷ് സാനി, ട്രഷറര്‍ നിതീഷ് ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും അഞ്ച് പതിറ്റാണ്ടോളം രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുകയും പ്രഥമ പൗരന്‍ സ്ഥാനത്തെത്തുകയും ചെയ്ത പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തില്‍ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു പ്രണബ് മുഖര്‍ജിയെന്നും രാഷ്ട്രീയക്കാരന്‍ എന്നതിലുപരി മികച്ച നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലൊക്കെ അറിയപ്പെട്ട വ്യക്തിയായ അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അനുശോചനകുറിപ്പില്‍ അറിയിച്ചു.

രാഷ്ട്രപതി, ധനകാര്യ മന്ത്രി, വാണിജ്യ മന്ത്രി, വിദേശ കാര്യമന്ത്രി എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ അനുശോചനം രേഖപെടുത്തി. നയതന്ത്ര മേഖലയില്‍ മികവ് കാട്ടിയിരുന്ന ഒരു വിദേശ കാര്യ മന്ത്രി ആയിരുന്നു അദ്ദേഹമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് അലിഅക്ബര്‍, ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് അനുശോചന സന്ദേശത്തില്‍ അറിയിച്ചുമുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ ജനതാ കള്‍ച്ചറല്‍ സെന്റര്‍ അനുശോചനം രേഖപ്പെടുത്തി.

ഭരണചാതുര്യവും ,പ്രായോഗിക രാഷ്ട്രീയവും സമന്വയിക്കുന്ന പ്രതിഭാശാലിയായ നേതാവായിരുന്നു പ്രണാബ് കുമാര്‍ മുഖര്‍ജിയെന്ന് ജനതാ കള്‍ച്ചറല്‍ സെന്റര്‍ അഭിപ്രായപ്പെട്ടു. ക്ഷമയോടെ രാഷ്ട്രീയ രംഗം കൈകാര്യം ചെയ്യുവാനും, ജനാധിപത്യ ബോധ്യത്തില്‍ നട്ടെല്ലു വളക്കാത്ത, മതേതര മൂല്യങ്ങളില്‍ അടിയുറച്ചു നിന്ന് പ്രവര്‍ത്തിച്ച ഒരു നേതാവു കൂടിയായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന് ജെ.സി.സി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും മുന്‍ ധനകാര്യമന്ത്രിയും, ആധുനിക ഇന്‍ഡ്യയുടെ പുരോഗതിയില്‍ നിര്‍ണ്ണായക വ്യക്തിത്വവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു. അധികാര രാഷ്ട്രീയത്തിലെ മാന്യതയും സൂക്ഷ്മതയും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു മുഖര്‍ജിയെന്നും അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇന്‍ഡ്യയുടെ ബൗദ്ധിക രാഷ്ട്രീയത്തില്‍ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കെ.പി.എ അനുശോചനകുറിപ്പില്‍ അറിയിച്ചു.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സോസൈറ്റി അനുശോചിച്ചു. ഭാരത രത്‌ന ജേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ നിര്യാണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തീരാനഷ്ടമാണെന്ന് സിറോ മലബാര്‍ സോസൈറ്റി പ്രസിഡണ്ട് ചാള്‍സ് ആലുക്ക പറഞ്ഞു. സൂമിലൂടെ അടിയന്തരമായി ചേര്‍ന്ന സീറോ മലബാര്‍ സൊസൈറ്റി ഭാരവാഹികളുടെ യോഗത്തില്‍ സൊസൈറ്റി സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതവും ട്രഷറര്‍ സജി മാത്യു നന്ദിയും പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (9 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (31 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (38 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (54 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (3 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends