Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സൗദിയിൽ സ്ത്രീകള്‍ക്ക് കൂടുതൽ തൊഴില്‍ അവസരം ..ഇനി മുതല്‍ രാത്രിയിലും ജോലി ചെയ്യാം

02 SEPTEMBER 2020 12:42 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ സ്ത്രീകള്‍ക്ക് ഇനി മുതല്‍ രാത്രിയിലും ജോലി ചെയ്യാം. സ്ത്രീകളുടെ ജോലി സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന തൊഴില്‍ നിയമം മന്ത്രിസഭ അംഗീകരിച്ചു. തൊഴിലിടങ്ങളില്‍ വേണ്ട സുരക്ഷയോടെ സ്ത്രീകള്‍ക്ക് രാത്രിയിലും ഇനി ജോലി ചെയ്യാം.

സൗദിയിൽ സ്ത്രീകളെ രാത്രി കാല ജോലികളിൽ നിയമിക്കുന്നതിന് ഭാഗികമായ നിയന്ത്രണമുണ്ടായിരുന്നു. അപകടം നിറഞ്ഞതും, ഹാനികരവുമായ ജോലികൾ ചെയ്യുന്നതിന് സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. പുതിയ ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് രാത്രിയില്‍ തുറക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യാം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതംഗീകരിച്ചത്. ഇതിനായി തൊഴിൽ നിയമത്തിലെ വകുപ്പുകൾ റദ്ദാക്കി.

വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കും വിധം തൊഴിൽ വകുപ്പുകൾ ഭേദഗതി ചെയ്തു. പുതിയ മാറ്റമനുസരിച്ച് ഇനി മുതൽ സ്ത്രീകൾക്ക് രാത്രിയിലും ജോലി ചെയ്യാം. കൂടാതെ ഖനികളിലും ക്വാറികളിലും ജോലി ചെയ്യാനും അനുമതിയുണ്ട്. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങളില്‍ തുല്യനീതി ഉറപ്പാക്കുന്ന നിയമവും പുതിയ ഉത്തരവിലുണ്ട്. ലിംഗത്തിന്റെയോ പ്രായത്തിന്റെയോ വൈകല്യത്തിന്റെയോ പേരില്‍ തൊഴിലവസരങ്ങളില്‍ വിവേചനം പാടില്ലെന്ന് നിയമം പറയുന്നു.

അതേ സമയം പതിനെട്ട് വയസ്സ് തികയാത്ത സ്ത്രീക്കും പുരുഷനും ഇത്തരം ജോലികൾ ചെയ്യാൻ അനുവാദമില്ല. അപകടം നിറഞ്ഞതും ഹാനികരമായതുമായ ജോലികൾ ഏതെന്ന് ഇനി തൊഴില്‍ മന്ത്രാലയം തീരുമാനിക്കും. സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് നിയമിക്കുവാൻ പാടില്ലാത്ത തൊഴിലുകളും മന്ത്രാലയമാണ് തീരുമാനിക്കുക.

21 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ടിന് അപക്ഷേിക്കാനും യാത്ര ചെയ്യാനുംഉള്ള അവകാശം അടുത്തകാലത്താണ് ലഭിച്ചത് , . വിവാഹം, വിവാഹമോചനം, കുട്ടികളുടെ ജനനം എന്നി രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതിയും ലഭിച്ചിരുന്നു...


ഇതുവരെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്ത് പോവണമെന്നുണ്ടെങ്കില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ ആണ്‍ബന്ധുവിന്റെയോ അനുമതി വേണമായിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ സൗദിക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ചത് .

സൗദിയില്‍ സ്ത്രീകള്‍ക്ക് വിവാഹം ചെയ്യുന്നതിനും സ്വതന്ത്രമായി ജീവിക്കുന്നതിനുമടക്കം പുരുഷന്റെ അനുമതി വേണമെന്നാണ് നിയമം. നേരത്തെ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി പിന്‍വലിച്ചിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends