Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ഗൾഫ് രാജ്യങ്ങൾ കൂടുതൽ കരുതലോടെ മുന്നോട്ട്; ജനജീവിതം പഴയ പോലെ ഉഷാർ ആയി, സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു, പുതുരീതികൾക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും പ്രവാസികൾ ശീലമാക്കി, ആ കരുത്തലിനു പിന്നിൽ ലോകം കീഴടക്കി പ്രവാസികൾ

03 SEPTEMBER 2020 03:36 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 നെ നേരിട്ട് ജീവിക്കാൻ നാം ഓരോരുത്തരും കരുത്താർജ്ജിക്കേണ്ടതുണ്ട് .ലോകം മുഴുവൻ കോവിഡ് ഭീതി പടർത്തുമ്പോൾ കോവിഡിനെ നാം ഓരോരുത്തരും കരുതലോടെ നേരിടേണ്ടതുണ്ട് .ഈ സാഹചര്യത്തിൽ ആണ് ഗൾഫ് രാജ്യങ്ങൾ കൂടുതൽ കരുതലോടെ മുന്നോട്ട് പോകുന്നത് .എന്നാൽ ഇപ്പോൾ കോവിഡ്-19 പഠിപ്പിച്ച പുതുശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി കോവിഡിനെ അതിജീവിച്ച് മുന്നോട്ട് നീങ്ങുകയാണ് ദോഹയിലെ പ്രവാസികളും.

സമഗ്ര സമ്പർക്ക ശൃംഖലാ പരിശോധനകളിലൂടെ കോവിഡ്-19 വ്യാപനം പരിമിതപ്പെടുത്തിയതോടെ സ്‌കൂളുകൾ ഉൾപ്പെടെ പ്രവർത്തനം പുനരാരംഭിച്ചു കഴിഞ്ഞു. പൊതു ഗതാഗത സംവിധാനങ്ങളും സർവീസ് തുടങ്ങിയതോടെ ജനജീവിതം പഴയ പോലെ ഉഷാർ ആയി. പുതുരീതികൾക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും പ്രവാസികൾ ശീലമാക്കി കഴിഞ്ഞു.എന്നാലും അധികാരികൾ നൽകുന്ന ചില മാനദണ്ഡങ്ങൾ ഉണ്ട് അത് എല്ലാവരും പാലിക്കേണ്ടതും ആവശ്യമാണ് .വീടിന് അകത്ത് ഇരിക്കണോ പുറത്തേക്ക് ഇറങ്ങണോ എന്നത് കോവിഡ്-19 അപകടനിർണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസ് തീരുമാനിക്കും. പുറത്തിറങ്ങണമെങ്കിൽ സ്മാർട് ഫോണിൽ ഇഹ്‌തെറാസ് നിർബന്ധമെന്ന് മാത്രമല്ല പ്രൊഫൈൽ നിറം പച്ച കത്തിയാൽ മാത്രമേ പള്ളികളിലും മറ്റെല്ലാ പൊതു ഇടങ്ങളിലും പ്രവേശിക്കാനും അനുമതിയുള്ളു. ആപ്പിലെ കളർടാഗിലെ പച്ച നിറം ആരോഗ്യവാനായ അല്ലെങ്കിൽ പരിശോധനയിൽ നെഗറ്റീവ് ആയവരെ സൂചിപ്പിക്കുന്നതിനാൽ എങ്ങോട്ട് വേണമെങ്കിലും പോകാം.

ചുവപ്പ് നിറം രോഗം സ്ഥിരീകരിച്ചവർ ആയതിനാൽ വീട്ടിൽ അല്ലെങ്കിൽ ആശുപത്രിയിൽ കഴിയണം. മഞ്ഞ നിറം ക്വാറന്റീനിൽ കഴിയുന്നവരാണ്. ചാര നിറം കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കപ്പെടുന്നവരും. അതുകൊണ്ട് ചുവപ്പ്, മഞ്ഞ, ചാര പ്രൊഫൈൽ നിറമുള്ളവർ പുറത്ത് ഇറങ്ങാൻ പാടില്ല. പിന്നെ ഒന്നുകൂടി ഉണ്ട് മുഖത്ത് മാസ്ക്, പോക്കറ്റിൽ സാനിറ്റൈസർ!.അത് പ്രധാനം ആണ് .

കോവിഡിന്റെ വരവോടെ 'മാസ്‌കിട്ട' മുഖത്തിലേക്കുള്ള മാറ്റമാണ് പുതുശീലങ്ങളിൽ ആദ്യത്തേത്. വീടിന് പുറത്തിറങ്ങണമെങ്കിൽ മാസ്‌ക് നിർബന്ധം. ഇല്ലെങ്കിൽ 2,00,000 റിയാൽ വരെ പിഴയോ പരമാവധി 3 വർഷം വരെ തടവോ അനുഭവിക്കേണ്ടി വരും.സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്പോഴുള്ള സ്‌നേഹാലിംഗനവും ഹസ്തദാനവുമെല്ലാം മാറ്റി അകലം പാലിച്ചുള്ള ആശംസകൾ ശീലമാക്കി. ഓരോ നടവഴികളിലും കോവിഡ് ഒപ്പമുണ്ടോയെന്ന ആശങ്ക 'ഹാൻഡ് സാനിട്ടൈസർ' പോക്കറ്റിലും ശീലമാക്കി.

വീടിന് പുറത്ത് പോയി വരുമ്പോൾ ഓടിപോയി സോഫയിലേക്ക് കിടന്നിരുന്ന കാലം മാറി ഓട്ടം കുളിമുറിയിലേക്കാക്കി. വാരാന്ത്യങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം ആട്ടവും പാട്ടും ഭക്ഷണവും ഒക്കെയായിരുന്ന 'അടിപൊളി' കാലം മാറി ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഓൺലൈൻ വേദികളിലുമായി വാരാന്ത്യം ചെലവഴിക്കാൻ പഠിച്ചു. വിശന്നാൽ റസ്റ്ററന്റുകളിലേക്ക് ഓടി പോയിരുന്ന സ്വഭാവം മാറി പറ്റുമെങ്കിൽ വീട്ടിൽ തന്നെ പാചകം അല്ലെങ്കിൽ ഓർഡർ നൽകി ഭക്ഷണം വീട്ടിലെത്തിക്കും. ഇങ്ങനെയെല്ലാം പുതിയ ശീലങ്ങൾ പാലിച്ചാണ് ദോഹയിലെ പ്രവാസികളുടെ ജീവിതവും.കൂടാതെ ജാഗ്രതയിൽ സ്‌കൂൾ ജീവിതം മുന്നോട്ട് നയിക്കുകയും വേണം .ഒത്തു ചേർന്നുള്ള പഠനവും ചിരിച്ചും കളിച്ചും ഒരുമിച്ചിരുന്ന് ഭക്ഷണം പങ്കുവെച്ചു കഴിച്ചുമൊക്കെ സ്‌കൂൾ കാലം ആസ്വദിച്ചിരുന്ന വിദ്യാർഥികളാണ് കോവിഡ് ജാഗ്രത നിറഞ്ഞ പുതിയ സ്‌കൂൾ ജീവിതത്തിലേക്ക് പ്രവേശിച്ചത്. മാസ്‌ക് ധരിക്കലും സഹപാഠികളോടുള്ള അകലം പാലിക്കലുമൊക്കെ വിദ്യാർഥികൾക്ക് പരിചയമാകുന്നതേയുള്ളു. സ്‌കൂൾ ബസിൽ നിന്നിറങ്ങി ക്ലാസിലേക്ക് ഓടി പോയിരുന്ന വിദ്യാർഥികൾ ഇപ്പോൾ ഗേറ്റിൽ വരിവരിയായി നിന്ന് തെർമൽ പരിശോധനയ്ക്ക് വിധേയരായി അകലം പാലിച്ച് ക്ലാസ് മുറിയിൽ പോയി പഠിച്ച് മടങ്ങുന്നു.

പിന്നെയുള്ളത് സിനിമാകാഴ്ചയാണ് . ഗ്യാപ്പിട്ടിരുന്ന് മാത്രമേ സിനിമാകാഴ്ച പാടുള്ളൂ.നിറഞ്ഞ സദസിൽ ആരവങ്ങൾക്ക് നടുവിലിരുന്നുള്ള സിനിമാ കാഴ്ചകൾക്ക് വിട. മാസ്‌കിട്ട് അകലമിട്ട് ആളനക്കമില്ലാതെ തിയറ്ററിൽ വിശാലമായി ഇരുന്ന് ആളുകൾ സിനിമകൾ കണ്ടു തുടങ്ങി. 15 ശതമാനം ശേഷിയിൽ രാജ്യത്തെ സിനിമാ തിയറ്ററുകൾ പ്രദർശനം പുനരാരംഭിച്ചു. ചുരുക്കി പറഞ്ഞാൽ ഒരു സിനിമ കാണാൻ പരമാവധി 10-15 പേർ മാത്രം. 18 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനവുമില്ല. തിയറ്ററുകൾ തുറന്നതോടെ കോവിഡിന്റെ മാനസിക സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം തേടി സിനിമാ കാഴ്ചകളിലേക്ക് ആളുകൾ എത്തി തുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (10 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (32 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (39 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (55 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (3 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends