ഐഎസ് ബന്ധം: സൗദിയില്‍ 93 പേര്‍ അറസ്റ്റില്‍

ഐഎസ് ബന്ധമുള്ളവരെന്നു സംശയിക്കുന്ന 65 സ്വദേശികള്‍ ഉള്‍പ്പെടെ 93 പേര്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടൊപ്പം, റിയാദില്‍ പൊലീസിനെതിരെ ആക്രമണം നടത്തി ഒളിവിലായിരുന്ന ഐഎസ് ഭീകരനും പിടിയിലായി. ഇയാള്‍ റമാഹ് മരുപ്രദേശത്ത് ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha