Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റാകും.... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്....  


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..

'മൂന്ന് ദിവസങ്ങൾക്ക് മുമ്പ് താമസിക്കുന്ന കെട്ടിടത്തിൻെറ മുകളിൽ നിന്നും ഡോ ഭാവന ചാടി ആത്മഹത്യ ചെയ്തു.ജസ്വീറിനെയും,മകനെയും ഒറ്റക്ക് ആക്കി കൊണ്ട് ഡോ.ഭാവന മറ്റൊരു ലോകത്തേക്ക് യാത്രയായി. എന്തുകൊണ്ടാണ് അവൾ എന്നോടും മകളോടും ഇങ്ങനെ കാണിച്ചതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിതുമ്പുകയാണ് ജസ്വവീർ...' ഹൃദയം നുറുങ്ങും വേദനയോടെ കുറിപ്പ് പങ്കിട്ട് അഷ്‌റഫ് താമരശ്ശേരി

24 SEPTEMBER 2020 04:33 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകം പകരുന്ന ഓരോ അനുഭവങ്ങളും ഓരോ പടങ്ങൾ തന്നെയാണ്. പ്രവാസികളുടെ സന്തോഷങ്ങളും നൊമ്പരങ്ങളും നമ്മോട് പങ്കുവെക്കുന്ന ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി ഒരു അനുഭവം പങ്കുവയ്ക്കുകയുണ്ടായി. തികച്ചും പല കാരണങ്ങളാൽ ആത്മഹത്യാ ചെയ്യപ്പെടുന്നവർ ഒരു ചോദ്യചിഹ്നമാകുകയാണ് ചെയ്യുന്നത്. അത്രയേറെ സന്തോഷം നിറഞ്ഞ ജീവിതത്തിൽ നിന്ന് തങ്ങളെ തനിച്ചാക്കി കടന്നുപോയ ഭാര്യയെ ഓർത്ത് നൊമ്പരപ്പെടുന്ന ഒരു പ്രവാസിയുടെ നൊമ്പരക്കഥയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പഞ്ചാബിലെ ഹോഷിയാർപ്പൂർ സ്വദേശികളായ ജസ്വവീർ സിങ്ങും ഭാര്യ ഭാവനയും ഏഴ് വർഷങ്ങൾക്ക് മുമ്പാണ് UAE യിൽ വരുന്നത്.മെക്കാനിക്കൽ എഞ്ചിനീയറായ ജസ്വവീറിൻെറ ഭാര്യ ഡോ ഭാവന ഇവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു.ഇവരുടെ സന്തോഷമായ ദാമ്പത്യത്തിൽ ഗുർജത്ത് സിങ്ങ് എന്ന മകനും കടന്ന് വന്നു. വിദ്യാസമ്പന്നമായ കുടുംബം,എല്ലാപേരെയും അസൂയപ്പെടുത്തുന്ന ജീവിതം ശെെലി. സാമ്പത്തികമായ അഭിവൃദ്ധി.3 വയസ്സുളള മകൻ ഗുർജിത്തിൻെറ കുസൃതികളിൽ ഒഴിവ് ദിനങ്ങൾ ആസ്വദിച്ച് കഴിഞ്ഞ സമയത്താണ് ഒരു വലിയ ദുരന്തം ഈ കുടുംബത്തിലേക്ക് കടന്ന് വരുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് താമസിക്കുന്ന കെട്ടിടത്തിൻെറ മുകളിൽ നിന്നും ഡോ ഭാവന ചാടി ആത്മഹത്യ ചെയ്തു.ജസ്വീറിനെയും,മകനെയും ഒറ്റക്ക് ആക്കി കൊണ്ട് ഡോ.ഭാവന മറ്റൊരു ലോകത്തേക്ക് യാത്രയായി.

എന്തുകൊണ്ടാണ് അവൾ എന്നോടും മകളോടും ഇങ്ങനെ കാണിച്ചതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിതുമ്പുകയാണ് ജസ്വവീർ,ഇത്രയും കാലത്തെ ഞങ്ങളുടെ കുടുംബജീവിതത്തിൽ ഒരിക്കലും പോലും പിണങ്ങേണ്ടതായി വന്നിട്ടില്ല.ഒരു കയ്യിൽ മകനെയും ചേർത്ത് വെച്ച് കരയുന്ന ജസ്വവീറിനെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ലാതെ പോയി.

അത്ര നാളും ചിരിച്ചുകളിച്ച് നടന്നിരുന്ന പ്രിയപ്പെട്ടവൾ പെട്ടെന്നൊരു ദിവസം സ്വന്തം ജീവനൊടുക്കിയെന്ന വാർത്തകേട്ട് എന്താവും കാരണമെന്ന് ആലോചിച്ച് അമ്പരന്നിരിക്കുകയാണ് ജസ്വവീർ.
ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ഒരുപാട് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്.നമ്മുക്ക് ജീവൻ തന്നത് ദെെവം തന്നെയാണ്,അത് തിരിച്ചെടുക്കുവാനുളള അവകാശം ദെെവത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഭീരുക്കളാണ് ജീവിക്കാൻ മടിച്ച് മരണത്തെ അന്വേഷിച്ച് പോകുന്നത്.ഒരു ദുർബല നിമിഷത്തിൽ തോന്നുന്ന ഒരു വികാരം.

അവിടെ അവസാനിക്കുകയാണ് എല്ലാം. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് മരണത്തെ മുഖാമുഖം കണ്ടിട്ട് തിരിച്ച് ജീവിതത്തിലേക്ക് വരുന്നവർ പിന്നെ ഒരിക്കലും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടാവില്ല.
ചുരുങ്ങിയ ജീവിതത്തിൽ അനുഭവിക്കുന്ന നിസ്സാര പ്രതിസന്ധികൾക്ക് വേണ്ടി സുന്ദരമായ ജീവിതം നശിപ്പിച്ചുകളയുകയാണ് ചിലർ. നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്‌നത്തിലും അവസാന ആശ്രയം ആത്മഹത്യയായിരിക്കുന്നു. എല്ലാ മതങ്ങളും ആത്മഹത്യയെ നിന്ദ്യവും വിനാശകരവുമായ ദുഷ്‌ചെയ്തിയായിട്ടാണ് കാണുന്നത്.

ഇവിടെ ജസ്വവി സിങ്ങ് ഒരു കയ്യിൽ മകനെ എടുത്ത് വെച്ച് ഡോ ഭാവനയുടെ മൃതദേഹത്തിൻെറ അടുത്ത് വന്നപ്പോൾ ഒന്നും അറിയാത്ത ആ കുഞ്ഞുമോൻ അമ്മ ഉറങ്ങി കിടക്കുകയാണെന്ന് കരുതി എഴുന്നേൽപ്പിക്കുവാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.
കുഞ്ഞ് മനസ്സിന് അറിയില്ലല്ലോ അവൻെറ വാശിക്ക്,സ്നേഹത്തിന്,മമ്മാ എന്ന് വിളിക്കുമ്പോൾ ഇനി ഒരിക്കലും ഉത്തരം കിട്ടില്ലായെന്ന്. എങ്ങനെ തോന്നി പെങ്ങളെ ഈ കുഞ്ഞിനെ കണ്ടിട്ട് അവനെ ഒറ്റക്ക് ആക്കി പോകുവാൻ.കഷ്ടം തന്നെ അവൻ എന്ത് കുറ്റം ചെയ്തു.

സാംസ്കാരികമായും വിദ്യാഭ്യാസപരമായും സമൂഹം എത്രത്തോളം അധഃപതിച്ചുവെന്നതിൻെറ തെളിവാണ് ഈ ആത്മഹത്യകൾ. യഥാര്‍ത്ഥത്തില്‍ മനുഷ്യ സൃഷ്ടിപ്പിന്‍റെ അടിസ്ഥാനത്തെ തന്നെ അറുത്തുമാറ്റി സ്വയം മരണത്തിലേക്ക് എടുത്തു ചാടുകയെന്ന നീച പ്രവൃത്തിയായിട്ടാണ് ആത്മഹത്യയെ നമുക്ക് കാണുവാൻ കഴിയുക.ആത്മഹത്യ പ്രവണത അവസാനിക്കേണ്ടത് തന്നെയാണ്.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കേർപ്പെടുത്തി മത്സ്യബന്ധനത്തിന്....  (26 minutes ago)

ഡ്രോൺ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു.  (37 minutes ago)

കത്തിനശിച്ചത് ലക്ഷങ്ങളുടെ കയർ ഉത്പന്നങ്ങൾ  (45 minutes ago)

വോട്ടർപട്ടിക കമീഷന്റെ വെബ്സൈറ്റിലും....  (1 hour ago)

എല്ലാ ഭൂമിക്കും രേഖ' എന്ന ആശയത്തിനായാണ് ഡിജിറ്റൽ സർവേ  (1 hour ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ....  (1 hour ago)

200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വർഷങ്ങൾ പഴക്കമുള്ള റെക്കോഡുകളടക്കം  (2 hours ago)

വിജ്ഞാൻ രത്‌ന പുരസ്‌കാരം പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ജയന്ത് നാർലിക്കറിന്  (2 hours ago)

പിണറായി വിജയന് സലാലയിൽ വമ്പിച്ച വരവേൽപ്പ്  (2 hours ago)

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു    (3 hours ago)

ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റാകും  (3 hours ago)

സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ഭർത്താവ് മരിച്ചു....ഭാര്യയെ രക്ഷപ്പെടുത്തി  (3 hours ago)

പണത്തിന് വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു  (8 hours ago)

കോതമംഗലത്തെ സ്വകാര്യ ബസിനെതിരെ ഇതുവരേയും നടപടിയെടുത്തിട്ടില്ല; ഗതാഗത മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍  (9 hours ago)

മന്ത്രിസഭയെ മുഖ്യമന്ത്രി കബളിപ്പിച്ചെന്ന് വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends