Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

കുവൈത്തില്‍ പുകവലിക്കെതിരെ നടപടി കര്‍ശനമാക്കുന്നു

09 MAY 2015 04:09 PM IST
മലയാളി വാര്‍ത്ത.

രാജ്യത്ത് പുകവലിക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിരോധിതയിടങ്ങളില്‍ പുകവലിക്കുന്നവരെ പിടികൂടാന്‍ അധികൃതര്‍ യന്ത്രസഹായം തേടുന്നു. ആശുപത്രികളിലും ക്‌ളിനിക്കുകളിലും പുകവലിക്കുന്നവരെ കണ്ടത്തൊന്‍ നിരീക്ഷണ കാമറകളും അലാറം സംവിധാനമൊരുക്കുന്നതിനൊപ്പം പുകവലിക്കുന്നവരെ കണ്ടത്തെുന്ന ആധുനിക യന്ത്രങ്ങളും സ്ഥാപിക്കാന്‍ ആരോഗ്യ മന്ത്രാലയം ഒരുങ്ങുകയാണെന്ന് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് സഹ്ലാവി അറിയിച്ചു.

ചെസ്റ്റ് ഡീസീസസ് ഹോസ്പിറ്റല്‍, അമീരി ഹോസ്പിറ്റലിലെ ശൈഖ് സബാഹ് അല്‍അഹ്മദ് ഹാര്‍ട്ട് ഡീസീസസ് സെന്റര്‍, അദാന്‍ ഹോസ്പിറ്റലിലെ അല്‍ദബൂസ് ഹാര്‍ട്ട് സെന്റര്‍ എന്നിവിടങ്ങളിലാണ് പ്രാഥമികഘട്ടത്തില്‍ പുകവലി കണ്ടത്തെുന്ന യന്ത്രം സ്ഥാപിക്കുക. പിന്നീട് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതോടൊപ്പം രാജ്യത്ത് പുകവലിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പുകവലി വിരുദ്ധ പ്രചാരണത്തിന് ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നുണ്ട്. 

രാജ്യത്ത് പുകവലിക്കെതിരായ നിയമങ്ങളുണ്ടെങ്കിലും അത് നിര്‍ബാധം തുടരുകയും പുകവലിക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയുമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രചാരണവുമായി മന്ത്രാലയം രംഗത്തിറങ്ങുന്നത്. ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിയുടെ നിര്‍ദേശപ്രകാരം ആന്റി സ്‌മോക്കിങ് നാഷനല്‍ പ്രോഗ്രാം എന്ന പേരിലാണ് പുകവലിവിരുദ്ധ പ്രചാരണം നടത്തുകയെന്ന് സഹ്ലാവി അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധമേര്‍പ്പെടുത്തിയ കാര്യം വിശദീകരിക്കുക, പുകയില ഉല്‍പന്നങ്ങളുടെ തീരുവ 100 ശതമാനം വര്‍ധിപ്പിക്കുക, ആരോഗ്യ മന്ത്രാലയവും അനുബന്ധ ഓഫിസുകളും പൂര്‍ണമായും പുകവലി മുക്തമാക്കുക, വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സ്‌കൂളുകളിലും മറ്റും പുകവലി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാവും പ്രധാന പ്രചാരണ പരിപാടികള്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.
പുകവലി മുക്തരാവാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക, രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പുകവലി വിരുദ്ധ ക്‌ളിനിക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായുണ്ടാവും. അതേസമയം, ഇതിന്റെ ഫലം എത്രത്തോളമെന്ന് കണ്ടറിയേണ്ടിവരും.
രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇത് പൂര്‍ണാര്‍ഥത്തില്‍ നടപ്പായിട്ടില്ല. പല സ്ഥലങ്ങളിലും ഉന്നത ഉദ്യോഗസ്ഥരടക്കം പുകവലിക്കുന്നത് പതിവുകാഴ്ചയാണ്. പാര്‍ലമെന്റില്‍പോലും എം.പിമാര്‍ പുകവലിക്കുന്നത് കാണാം. മേല്‍ത്തട്ടിലുള്ളവര്‍ ഏറ്റവും ചുരുങ്ങിയത് പൊതുഇടങ്ങളില്‍ പുകവലിക്കാതിരുന്നാല്‍ മാത്രമേ ഇത്തരം കാമ്പയിനുകള്‍ കൊണ്ട് ഫലമുണ്ടാവൂവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (15 minutes ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (26 minutes ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (35 minutes ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (1 hour ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (1 hour ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (1 hour ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (2 hours ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (9 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (10 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (10 hours ago)

Malayali Vartha Recommends