Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ദുബായിലേക്കുള്ള യാത്രാ ക്രമീകരണങ്ങള്‍ പരിഷ്‌കരിച്ചു; ദുബായിലേക്ക് പോകുന്നതിന് മുമ്പ് അവസാന 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തവർക്ക് ദുബായിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് അധികൃതർ  

02 MARCH 2021 07:59 PM IST
മലയാളി വാര്‍ത്ത


കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കടുപ്പിച്ച് യുഎഇ. ഇതിനുപിന്നാലെ എമിറേറ്റ്‌സും ഫ്‌ളൈദുബായും ദുബായിലേക്കുള്ള യാത്രാ ക്രമീകരണങ്ങള്‍ പരിഷ്‌കരണം ഏർപ്പെടുത്തി. ദുബായിലേക്ക് പോകുന്നതിന് മുമ്പ് അവസാന 14 ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയിലോ നൈജീരിയയിലോ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് ദുബായിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. യുഎഇയിലേക്ക് മടങ്ങുന്ന യുഎഇ പൗരന്മാര്‍ക്കും നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങള്‍ക്കും ഇത് ബാധകമായിരിക്കില്ല.

അതേസമയം നൈജീരിയയില്‍ നിന്ന് യാത്ര ചെയ്യുന്ന നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ നൈജീരിയയിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കൊവിഡ് പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ 14 ദിവസമായി ദക്ഷിണാഫ്രിക്കയിലൂടെ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് യുഎഇ വഴിയുള്ള ഗതാഗതം അനുവദിച്ചിട്ടില്ലെന്ന് ഫ്‌ളൈദുബായ് വ്യക്തമാക്കി. എന്നാല്‍, നൈജീരിയയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് യാത്രാ നിയന്ത്രണം ബാധകമല്ല. ഫെബ്രുവരി 24 മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ ലന്നതായി ഫ്‌ളൈദുബായ് വെബ്‌സൈറ്റ് വഴി വ്യക്തമാക്കിയ.

യുഎഇയിലേക്ക് ഈ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലേക്കും നൈജീരിയയിലേക്കുമുള്ള എമിറേറ്റ്‌സിന്റെ വിമാനം മാര്‍ച്ച് 10 വരെ നിര്‍ത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലെ അന്തിമ ലക്ഷ്യസ്ഥാനങ്ങളുള്ള ടിക്കറ്റുകള്‍ കൈവശമുള്ളവരെയും നൈജീരിയയിലെ അബുജ, ലാഗോസ് എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെയും രാജ്യത്തേയ്ക്ക് സ്വീകരിക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിക്കുകയുണ്ടായി. നൈജീരിയയില്‍ നിന്ന് നേരിട്ടും അല്ലാതെയുമുള്ള വിമാനങ്ങളെല്ലാം മാര്‍ച്ച് 12 വരെ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഫ്‌ളൈ ദുബായ് പറഞ്ഞു. ഇന്തോനേഷ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ലെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം എമിറേറ്റ് വിമാനങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ സ്ഥലവും സ്വകാര്യതയും ലഭിക്കുന്നതിനായി ഒഴിഞ്ഞ മൂന്നു സീറ്റുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. സ്ഥിരീകരിച്ച ടിക്കറ്റുള്ള എക്കണോമി ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ലഭിക്കുക. കാലി സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകുന്നതല്ല.സീറ്റ് ലഭ്യതയ്ക്കനുസരിച്ച് വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിലാണ് ഒഴിഞ്ഞ സീറ്റുകൾ ലഭിക്കുക. 200- 600 ദിർഹമാണ് അധിക സീറ്റിനു നൽകേണ്ടി വരുക. ഇതു കൂടാതെ മറ്റു നികുതികളും നൽകേണ്ടി വരുന്നതാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (8 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (8 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends