Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍

16 JUNE 2026 05:36 PM IST
മലയാളി വാര്‍ത്ത

വാണിജ്യ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാരെന്ന വ്യാജേന കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളിലെ ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ച നടത്തിവന്ന നാലംഗ തട്ടിപ്പ് സംഘത്തെ പിടികൂടി. സാല്‍മിയ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് ഈ സംഘത്തെ പിടികൂടിയത്. സിനിമകളെ വെല്ലുന്ന രീതിയില്‍ ഔദ്യോഗിക പരിശോധനയെന്ന വ്യാജേനയാണ് ഇവര്‍ വിവിധയിടങ്ങളില്‍ തട്ടിപ്പ് നടത്തിയിരുന്നത്.

യഥാര്‍ത്ഥ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന രീതിയിലുള്ള വസ്ത്രധാരണവും പെരുമാറ്റവുമായിട്ടാണ് പ്രതികള്‍ കടകളില്‍ എത്തിയിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. മിന്നല്‍ പരിശോധന നടത്തുകയാണെന്ന് പറഞ്ഞാണ് സംഘം കടകളില്‍ എത്തുന്നത്. ലൈസന്‍സിലും വില്‍പനയ്ക്ക് വെച്ചിരിക്കുന്ന സാധനങ്ങളിലും നിയമലംഘനങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ഇവരുടെ ഔദ്യോഗിക പദവി വ്യാജമാണെന്ന് തിരിച്ചറിയാതെ, കടയുടമകളും ജീവനക്കാരും പരിശോധനയോട് പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്തിരുന്നു. ഈ അവസരം മുതലാക്കിയാണ് സംഘം ആസൂത്രിതമായി മോഷണം നടത്തിയിരുന്നത്.

കടകള്‍ക്കുള്ളില്‍ പ്രവേശിക്കുന്ന പ്രതികള്‍ നിയമലംഘനങ്ങളുടെ പേരില്‍ 'സാധനങ്ങള്‍ കണ്ടുകെട്ടുന്നു' എന്ന വ്യാജേന വിലകൂടിയതും വിപണിയില്‍ വേഗത്തില്‍ വിറ്റഴിയുന്നതുമായ സിഗരറ്റുകള്‍, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, ഇസിഗരറ്റുകള്‍ എന്നിവ വലിയ തോതില്‍ ശേഖരിക്കുകയായിരുന്നു പതിവ്. തുടര്‍ന്ന് ഈ സാധനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ കയറ്റി സ്ഥലം വിടും. ഉദ്യോഗസ്ഥര്‍ പോയതിന് ശേഷം മാത്രമാണ് തങ്ങള്‍ വലിയൊരു തട്ടിപ്പിനിരയായ വിവരം കടയുടമകള്‍ തിരിച്ചറിഞ്ഞിരുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാനമായ രീതിയിലുള്ള നിരവധി പരാതികള്‍ ഒന്നിനുപുറകെ ഒന്നായി ഉയര്‍ന്നുവന്നതോടെയാണ് ഈ വന്‍ തട്ടിപ്പ് പുറത്തറിയുന്നത്. ഒരേ രീതിയിലുള്ള മോഷണ വിവരങ്ങള്‍ ലഭിച്ചതോടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തിര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ഒന്നിച്ച് വലയിലാക്കിയത്. ഇവര്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (3 hours ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (3 hours ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (3 hours ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (3 hours ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (3 hours ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (3 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (4 hours ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (4 hours ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (4 hours ago)

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ  (4 hours ago)

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു  (4 hours ago)

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (4 hours ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (5 hours ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (5 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (5 hours ago)

Malayali Vartha Recommends