വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍

ഗള്‍ഫ് പ്രവാസികളുടെ ശ്രദ്ധയ്ക്ക് വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട വെബിനാറിലാണ് പുതുക്കിയ നിയമങ്ങളെക്കുറിച്ച് വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്യാപ്റ്റന്‍ അലി അഹമ്മദ് അലി അല്‍ കുവാരി അറിയിച്ചത്.
പ്രവാസികളുടെ റസിഡന്‍സ് പെര്‍മിറ്റ് (ഇഖാമ) റദ്ദാക്കിയാല്‍ രാജ്യം വിടുന്നതിനുള്ള ഇളവ് കാലാവധി ആഭ്യന്തര മന്ത്രാലയം വെട്ടിക്കുറച്ചു. മുന്‍പുണ്ടായിരുന്ന 30 ദിവസത്തെ കാലാവധി ഇപ്പോള്‍ 14 ദിവസമായി കുറച്ചതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പുതുക്കിയ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ക്ക് പ്രതിദിനം 10 റിയാല്‍ (ഏകദേശം 250 രൂപ)? പിഴ ചുമത്താനാണ് തീരുമാനം. യാത്രയ്ക്ക് മുന്‍പ് 'മെട്രാഷ്' ആപ്പ് വഴി വിസ സ്റ്റാറ്റസും പിഴകളും പരിശോധിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിസിറ്റ് വിസയില്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിസ കാലാവധിയും താമസിക്കാവുന്ന ദിവസങ്ങളും കൃത്യമായി പരിശോധിക്കണം. വിസിറ്റ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് നിയമവിരുദ്ധമായി തുടര്‍ന്നാല്‍ പ്രതിദിനം 200 ഖത്തര്‍ റിയാല്‍ (ഏകദേശം 5000 രൂപ) ആണ് പിഴയായി ഈടാക്കുന്നത്.
https://www.facebook.com/Malayalivartha

























