Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'ഗൾഫിൽ നിന്ന് വന്ന് മാസങ്ങളായി നാട്ടിൽ കുടുങ്ങിപ്പോയവരും, കഴിഞ്ഞ ഒരു വർഷത്തോളമായി കാര്യമായ ജോലി ഇല്ലാതെ ഗൾഫിലെ റൂമിൽ കഴിയുന്നവരും. അവരെ ആശ്രയിച്ചു കഴിഞ്ഞവരും. സാക്കാത്തിനും സദഖക്കും അർഹരെ തേടുന്ന വ്യക്തികൾ, റമദാനിൽ ദാനധർമ്മങ്ങൾ നടത്തുന്ന സംഘടനകൾ... കാണാതെ പോവരുത് ഈ ഗൾഫ് പ്രവാസികളെ...' വൈറലായി കുറിപ്പ്

30 APRIL 2021 01:17 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സാമ്പത്തികമായി തകർന്ന് ആകെ ഒതുങ്ങിപ്പോയ ഒരുപാട് ഗൾഫുകാരെ അറിയാം. വലിയ വീടും മുറ്റത്തെ വാഹനവുമൊക്കെ സാമ്പത്തികസ്ഥിതിയുടെ മാനദണ്ഡമായി സമൂഹം കണക്കാക്കുകയും, അതുകൊണ്ട് തന്നെ ബന്ധുക്കൾ പോലും സഹായം ആവശ്യമുണ്ടോ എന്നന്വേഷിക്കാൻ മടിക്കുന്ന, അഭിമാനം മൂലം ഇല്ലായ്‌മ പുറത്തു കാണിക്കാതെ ജീവിക്കുന്നവർ. നിങ്ങളുടെ ചുറ്റുവട്ടത്തും ഉണ്ടാവും ഇങ്ങനെ ഒരുപാട് മനുഷ്യർ. നജീബ് മൂടാടി പങ്കുവച്ച സമൂഹമാധ്യമം വഴി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;

ഇന്നലെയാണ് ഒരു സുഹൃത്ത് വിളിച്ച് കുറച്ച് പണം കടം ചോദിച്ചത്. കൊറോണ മൂലം ബിസിനസ് തകർന്ന് നാട്ടിൽ തിരിച്ചെത്തി കുറച്ച് കടത്തിലാണെന്നൊക്കെ അറിഞ്ഞിരുന്നു. വളരെ ദയനീയമാണ് അവസ്ഥ എന്ന് ഇന്നലെയാണ് അറിയുന്നത്. ആദ്യം ഇന്നോവ കൊടുത്തു. മോഹിച്ച് ഉണ്ടാക്കിയ വീട് വില്പനയ്ക്ക് വച്ചിട്ടുണ്ട്. പെരുന്നാളിന് മക്കൾക്ക് വസ്ത്രം വാങ്ങാനാണ് പണം ചോദിച്ചത്. ഇതുവരെ മുടക്കിയിട്ടില്ല മുടക്കാൻ തോന്നുന്നില്ലെന്ന് പറയുമ്പോൾ അവന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. തിരികെ വേണ്ട എന്ന് പറഞ്ഞപ്പോൾ പറയുന്നുണ്ടായിരുന്നു ഇല്ല വീട് വിറ്റാൽ ഞാൻ തിരികെ തരും അതുവരെ സമയം വേണംന്ന്. എന്തൊരു കഷ്ടമാണ്.

ഒരുപാട് പേരുണ്ട് ഇങ്ങനെ പുറത്തേക്ക് പറയാൻ പോലും കഴിയാത്തവർ. ഒരു കുഞ്ഞിന്റെ ചികിത്സക്ക് സഹായം ചോദിച്ചപ്പോൾ ഒരു ചോദ്യവും തിരികെ ചോദിക്കാതെ ആദ്യം തന്നെ പണം അയച്ചു തന്നത് അവനായിരുന്നു. സുഹൃത്ത് Sanitha Manohar ഇന്നലെ ഞാനിട്ട പോസ്റ്റിൽ എഴുതിയ കമന്റാണ്. ഇതാണ് പല ഗൾഫ് പ്രവാസികളുടെയും അവസ്‌ഥ. കാണാതെ പോകരുത്.

ഒരിക്കൽ കൂടെ ആ പോസ്റ്റ് ഇവിടെ ഇടുന്നു. കോവിഡ് ഉണ്ടാക്കിയ തകർച്ചയിലൂടെ ലോകം കടന്നുപോകുന്ന രണ്ടാമത്തെ റമദാൻ കാലമാണ്. ഇത്രയും കാലം ഓരോ റമദാനിലും അല്ലാതെയും സകാത്തും സദഖയുമായി സമൂഹത്തിലെ അവശർക്കും അശരണർക്കും താങ്ങും തണലുമായി നിന്ന ഒരുപാട് മനുഷ്യർ ഇന്ന് സ്വന്തം ആവശ്യത്തിന് പോലും കൈയ്യിൽ പണമില്ലാതെ നിസ്സഹായവസ്ഥയിലാണ്. കൊറോണ മൂലം തൊഴിലും കച്ചവടവും നഷ്ടപ്പെട്ടവരും നാട്ടിൽ കുടുങ്ങിപ്പോയവരുമായ ഗൾഫ് പ്രവാസികൾ.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സാമ്പത്തികമായി തകർന്ന് ആകെ ഒതുങ്ങിപ്പോയ ഒരുപാട് ഗൾഫുകാരെ അറിയാം. വലിയ വീടും മുറ്റത്തെ വാഹനവുമൊക്കെ സാമ്പത്തികസ്ഥിതിയുടെ മാനദണ്ഡമായി സമൂഹം കണക്കാക്കുകയും, അതുകൊണ്ട് തന്നെ ബന്ധുക്കൾ പോലും സഹായം ആവശ്യമുണ്ടോ എന്നന്വേഷിക്കാൻ മടിക്കുന്ന, അഭിമാനം മൂലം ഇല്ലായ്‌മ പുറത്തു കാണിക്കാതെ ജീവിക്കുന്നവർ. നിങ്ങളുടെ ചുറ്റുവട്ടത്തും ഉണ്ടാവും ഇങ്ങനെ ഒരുപാട് മനുഷ്യർ. ഗൾഫിൽ നിന്ന് വന്ന് മാസങ്ങളായി നാട്ടിൽ കുടുങ്ങിപ്പോയവരും, കഴിഞ്ഞ ഒരു വർഷത്തോളമായി കാര്യമായ ജോലി ഇല്ലാതെ ഗൾഫിലെ റൂമിൽ കഴിയുന്നവരും. അവരെ ആശ്രയിച്ചു കഴിഞ്ഞവരും. സാക്കാത്തിനും സദഖക്കും അർഹരെ തേടുന്ന വ്യക്തികൾ, റമദാനിൽ ദാനധർമ്മങ്ങൾ നടത്തുന്ന സംഘടനകൾ... കാണാതെ പോവരുത് ഈ ഗൾഫ് പ്രവാസികളെ.

കൊറോണ തകർത്തുകളയും മുമ്പ് നാട്ടിലെ എത്രയോ കുടുംബങ്ങൾക്ക് മാസാമാസം ആവശ്യമായ ഭക്ഷ്യസാധനങ്ങൾ, എത്രയോ രോഗികൾക്ക് നിത്യവും വേണ്ട മരുന്നുകൾ, പഠിക്കാൻ മിടുക്കരും നിർധനരുമായ എത്രയോ മക്കളുടെ പഠനച്ചെലവ്... ഇതൊക്കെ വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാതെ നടത്തിക്കൊണ്ടിരുന്നവർ കൂടിയാണ് ഇത്. പലപ്പോഴും വാങ്ങുന്ന ആൾ പോലും അറിഞ്ഞിട്ടുണ്ടാവില്ല ആരാണ് സഹായിക്കുന്നത് എന്ന്. ഗൾഫിൽ നിന്ന് സഹായിച്ച ആളുടെ വരുമാനം മുട്ടിയതോടെ പഠനം നിലച്ചുപോയ എത്രയോ കുട്ടികൾ, സ്ഥിരമായി കഴിക്കേണ്ട മരുന്ന് നിർത്തിവെക്കേണ്ടി വന്ന വയോജനങ്ങൾ... ജീവിതവും ജീവശ്വാസവും മുടങ്ങിപ്പോയ ഇങ്ങനെയുള്ളവരെയും കണ്ടെത്തി സഹായിക്കണം.

അഭിമാനം മൂലം പറയാൻ മടിച്ചിട്ടാണ് പലരും. ഭക്ഷ്യവസ്തുക്കൾ ഇല്ലാതെ പ്രയാസപ്പെടുന്നവർ കുറവായിരിക്കും. പക്ഷെ കൈയിൽ പത്തുപൈസയില്ലാത്ത അവസ്ഥയാണ് പലരുടേതും. രോഗം വന്നാൽ ആശുപത്രിയിൽ പോകാൻ, മക്കൾക്ക് വസ്ത്രം വാങ്ങാൻ, പെരുന്നാളിന് നല്ലൊരു ഭക്ഷണം ഒരുക്കാൻ പോലും പണമില്ലാതെ ഞെരുക്കത്തിലാണ് പലരും. ദാനധർമ്മങ്ങളുടെ സ്ഥിരം ലിസ്റ്റിൽ എഴുതണ്ട. താൽക്കാലികമായി ഇങ്ങനെ കുറച്ചു പേരുകൾ കൂടെ നിങ്ങളുടെ സകാത്തിന്റെ, സദഖയുടെ കൂട്ടത്തിൽ ചേർക്കണം. ഒട്ടും അഭിമാനക്ഷതം തോന്നാത്ത രീതിയിൽ അവർക്ക് എത്തിച്ചു കൊടുക്കാൻ കഴിയണം.

എല്ലാരുടെ അവസ്ഥയും മോശമാണ്. ദാരിദ്ര്യത്തെ ഭയപ്പെടുന്ന അവസ്ഥയിൽ മനസ്സറിഞ്ഞു നൽകുന്ന ദാനമാണല്ലോ മഹത്തരം. അർഹിക്കുന്ന ഒരുപാട് ഗൾഫ് പ്രവാസികളും അവരെ ആശ്രയിച്ചു കഴിയുന്നവരുമുണ്ട്. നിങ്ങൾക്ക് ചുറ്റും. മറക്കരുത്. കാണാതെ പോകരുത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends